മേലെ ചൊവ്വയിൽ ഗതാഗത നിയന്ത്രണം
മേലെ ചൊവ്വ ഫ്ലൈഓവർ നിർമാണവുമായി ബന്ധപ്പെട്ട് ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്നതിന് തടസ്സമായ മരശിഖരങ്ങൾ മുറിച്ചുമാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 22ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. രാവിലെ ഏഴ് മുതൽ 11 വരെ ആവശ്യാനുസരണം നിയന്ത്രണം ഉണ്ടായിരിക്കും.
വാഹനയാത്രക്കാർ പോലീസിന്റെയും സ്ഥലത്ത് നിയോഗിച്ച ഉദ്യോഗസ്ഥരുടെയും നിർദേശങ്ങൾ പാലിക്കണം. യാത്രയ്ക്ക് ആവശ്യമായ അധികസമയം കണക്കാക്കി യാത്ര ചെയ്യണമെന്നും പ്രവൃത്തിയുമായി സഹകരിക്കണമെന്നും ആർ .ബി. ഡി.സി.കെ. അറിയിച്ചു.
