പേരാവൂരിൽ യുവാക്കൾക്ക് വെട്ടേറ്റ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

Share our post

പേരാവൂർ: തെരു പാമ്പാളിയിൽ മൂന്ന് പേർക്ക് വെട്ടേറ്റ സംഭവത്തിൽ ഒരാളെ കൂടി പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാളിയിലെ പുത്തൻപുരയിൽ അക്ഷയാണ് (24) അറസ്റ്റിലായത്. ഇതോടെ കേസിൽ ആറു പേർ അറസ്റ്റിലായി. ഒരാൾ കൂടി അറസ്റ്റിലാവാനുണ്ടെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച കല്ലടിയിലെ സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന വാക്ക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് സന്ധ്യയോടെ പാമ്പാളിയിൽ മൂന്ന് പേർക്ക് വെട്ടേറ്റത്. സംഭവത്തിൽ അറസ്റ്റിലായ അഞ്ച് പേരെ കഴിഞ്ഞ ദിവസം പേരാവൂർ എസ്. എച്ച്. ഒ. കെ. എസ്. നിഥിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തിരുന്നു.




Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!