യുവതിയെ ഗർഭിണിയാക്കി വിവാഹവാഗ്ദാനത്തിൽ നിന്ന് പിന്മാറി; സി.ഐക്ക് സസ്പെൻഷൻ

Share our post

പത്തനംതിട്ട: ഇരുപത്തിയെട്ടുകാരിയെ ഗർഭിണിയാക്കിയ ശേഷം വിവാഹവാഗ്ദാനത്തിൽനിന്ന് പിന്മാറിയ സിഐയെ സസ്പെൻഡ് ചെയ്തു. പത്തനംതിട്ട ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐ ടി.കെ വിനോദ് കൃഷ്ണയെയാണ് ഐജി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. പത്തനംതിട്ട സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഭാര്യയുമായുള്ള വിവാഹബന്ധം വേർപെടുത്തിയ ശേഷം യുവതിയെ വിവാഹം കഴിക്കാമെന്ന് വിനോദ് കൃഷ്ണ വാഗ്ദാനം നൽകിയിരുന്നതായി പരാതിയിൽ പറയുന്നു. എന്നാൽ പിന്നീട് വിവാഹവാഗ്ദാനത്തിൽ നിന്ന് ഇയാൾ പിന്മാറുകയായിരുന്നു. തുടർന്നാണ് യുവതി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ച് പരാതി നൽകിയത്.

ഇലക്ഷൻ ട്രാൻസ്ഫറിന്റെ ഭാഗമായി തിരുവനന്തപുരത്ത് ജോലി ചെയ്യുമ്പോൾ സിഐ യുവതിയെ തനിക്കൊപ്പം താമസിപ്പിച്ചിരുന്നു. കൂടാതെ, കേസ് അന്വേഷണത്തിന്റെ ഭാഗമായി ഹൈദരാബാദിൽ പോയപ്പോഴും യുവതിയെ ഒപ്പം കൂട്ടിയിരുന്നതായി വിവരമുണ്ട്.

ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ കേസെടുക്കുന്ന കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്. നിലവിൽ ക്രിമിനൽ കേസ് വേണ്ടെന്ന നിലപാടിലാണ് പരാതിക്കാരിയായ യുവതിയെങ്കിലും, സംഭവത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് സിഐക്കെതിരെ കേസെടുത്തേക്കുമെന്നാണ് സൂചന.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!