പേരാവൂരിൽ ഓണക്കനി വിളവെടുപ്പ്

Share our post

പേരാവൂർ : കുടുംബശ്രീ ജില്ലാ മിഷന്റെയും കുടുംബശ്രീ സി.ഡി.എസിന്റെയും നേതൃത്വത്തിലുള്ള ഓണക്കനി വിളവെടുപ്പ് ഞണ്ടാടിയിൽ നടന്നു. ദീപം ജെ.എൽ.ജിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷീബ ഗോപിനാഥ് അധ്യക്ഷയായി.

പഞ്ചായത്തംഗങ്ങളായ കെ.പി.അബ്ദുൾ റഷീദ്, റാണി ടോമി, സുരേഷ് ചാലറാത്ത്, കെ.അംബുജാക്ഷൻ, കൃഷി ഓഫീസർ ഷെറിൻ ലിജിൻ, സി.ഡി.എസ് ചെയർപേഴ്‌സൺ ഷൈനി മനോജ്, പി.പി.സിനി, അജിത സതീശൻ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!