സി.പി.ഐ പേരാവൂർ മേഖല പദയാത്ര
പേരാവൂർ : സി.പി.ഐ സംഘടിപ്പിക്കുന്ന ഡൽഹി ചലോ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പേരാവൂർ മേഖല പദയാത്ര നടത്തി. കണിച്ചാറിൽ ജില്ലാ എക്സി. അംഗം വി.കെ.സുരേഷ് ബാബു ജാഥ ലീഡർ വി.പദ്മനാഭന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കെ.രാമകൃഷ്ണൻ അധ്യക്ഷനായി.
മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ, ജില്ലാ കൗൺസിലംഗം സി.കെ.ചന്ദ്രൻ, വി.ഗീത, ജോഷി തോമസ്, ആൽബർട്ട് ജോസ്, പി.കെ.മോഹനൻ എന്നിവർ സംസാരിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ നാരായണൻ കുഞ്ഞിക്കണ്ണോത്ത്, സി.ജയചന്ദ്രബോസ്, സ്മിത ഹരിദാസ്, എം.വി.പ്രേമരാജൻ, സി.പ്രമോദ് തുടങ്ങിയവർ സംസാരിച്ചു. പേരാവൂരിൽ നടന്ന സമാപന പൊതുയോഗം ജില്ലാ എക്സി. അംഗം അഡ്വ.വി.ഷാജി ഉദ്ഘാടനം ചെയ്തു.
