ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: 22 വരെ അപേക്ഷിക്കാം
കണ്ണൂർ: ന്യൂനപക്ഷ മത വിഭാഗങ്ങളില്പ്പെടുന്ന വിധവകള്, വിവാഹബന്ധം വേര്പ്പെടുത്തിയവര്, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള് തുടങ്ങിയവര്ക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയില് അപേക്ഷിക്കാനുള്ള തീയതി ആഗസ്റ്റ് 20 വരെ നീട്ടി.
വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് 50,000 രൂപയാണ് ധനസഹായം. തുക തിരിച്ചടക്കേണ്ടതില്ല. വീടിന്റെ വിസ്തീര്ണം 1200 ചതുരശ്ര അടിയില് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായക ആയിരിക്കണം. ബി.പി.എല്, ശാരീരിക മാനസിക വെല്ലുവിളിയുള്ള കുട്ടികളുള്ളവര്, പെണ്കുട്ടികള് മാത്രമുള്ളവര്, മക്കളില്ലാത്തവര് തുടങ്ങിയവര്ക്ക് മുന്ഗണന.
അപേക്ഷകര് സര്ക്കാര് സ്ഥാപനങ്ങളില് നിന്ന് സ്ഥിരവരുമാനം ഉള്ളവരോ പത്ത് വര്ഷത്തിനുള്ളില് ഭവന നിര്മാണത്തിന് സഹായം ലഭിച്ചവരോ ആകരുത്. പ്രത്യേകം തയ്യാറാക്കിയ അപേക്ഷയോടൊപ്പം നികുതി സര്ട്ടിഫിക്കറ്റ്, റേഷന് കാര്ഡിന്റെ പകര്പ്പ്, വീടിന്റെ വിസ്തീര്ണം തെളിയിക്കുന്ന സാക്ഷ്യപത്രം, പത്തു വര്ഷത്തിനുള്ളില് ഭവന പുനരുദ്ധാരണ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം എന്നിവ സമര്പ്പിക്കണം.
അപേക്ഷകള് കലക്ട്രേറ്റിലെ ന്യൂനപക്ഷ സെക്ഷനില് നേരിട്ടോ, ഡെപ്യൂട്ടി കളക്ടര് (ജനറല്), ജില്ല ന്യൂനപക്ഷ ക്ഷേമ സെക്ഷന്, ജില്ലാ കലക്ട്രേറ്റ് എന്ന വിലാസത്തില് ഒക്ടോബര് 22നു മുമ്പായി തപാല് മുഖേനയോ സമര്പ്പിക്കാം. അപേക്ഷാഫോറം www.minortiywelfare.kerala.gov.in എന്ന വെബ്സൈറ്റില് ലഭിക്കും.
