ഓ​ണം; എ​ക്സൈ​സി​ന്‍റെ തീ​വ്ര​യ​ജ്ഞ പ​രി​ശോ​ധ​ന​ക​ൾ ഒ​ന്നു മു​ത​ൽ

Share our post

ക​ണ്ണൂ​ർ: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ്യാ​ജ​മ​ദ്യ​ത്തി​ന്‍റേ​യും അ​ന​ധി​കൃ​ത മ​ദ്യ​ത്തി​ന്‍റേ​യും മ​യ​ക്കു​മ​രു​ന്നു ക​ളു​ടെ​യും ക​ള്ള​ക്ക​ട​ത്തും വി​പ​ണ​ന​വും സം​ഭ​ര​ണ​വും ത​ട​യു​ന്ന​തി​ന് എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ തീ​വ്ര​യ​ജ്ഞ പ​രി​ശോ​ധ​ന​ക​ൾ ഒ​ന്നി​ന് രാ​വി​ലെ ആ​റു മു​ത​ൽ 31 ന് ​രാ​ത്രി 12 വ​രെ ന​ട​ത്തും.

മ​ദ്യ, മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി ക​ണ്ണൂ​ർ അ​സി. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഒ​രു എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ 24×7 പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ​ത​ല ക​ൺ​ട്രോ​ൾ റൂം ​എ​ക്സൈ​സ് ഡി​വി​ഷ​ൻ ഓ​ഫീ​സി​ൽ ഒ​ന്ന് മു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ക​ൺ​ട്രോ​ൾ റൂ​മി​ൽ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളി​ൽ അ​താ​ത് സ​മ​യം​ത​ന്നെ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

ജി​ല്ല​യി​ലെ താ​ലൂ​ക്ക് പ​രി​ധി​ക​ളി​ൽ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന താ​ലൂ​ക്ക് ത​ല സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സ് യൂ​ണി​റ്റു​ക​ളും ഒ​ന്നു മു​ത​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. ഇ​തി​ൽ ഒ​രു എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ, ഒ​രു പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ, ര​ണ്ട് സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​ർ, ഒ​രു ഡ്രൈ​വ​ർ എ​ന്നി​വ​ർ വാ​ഹ​ന സ​ഹി​തം ഉ​ണ്ടാ​യി​രി​ക്കും. ജി​ല്ല​യി​ലെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ൾ, കോ​ള​നി​ക​ൾ എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തും.

മ​ദ്യ, മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ താ​ഴെ പ​റ​യു​ന്ന ന​മ്പ​റു​ക​ളി​ൽ അ​റി​യി​ക്കാം. വി​വ​രം ന​ൽ​കു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും. ഡി​വി​ഷ​ന​ൽ ക​ൺ​ട്രോ​ൾ റൂം, ​എ​ക്സൈ​സ് ഡി​വി​ഷ​ൻ ഓ​ഫീ​സ്, ക​ണ്ണൂ​ർ: 04972 706698.
താ​ലൂ​ക്ക്ത​ല ക​ൺ​ട്രോ​ൾ റൂം ​എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സു​ക​ൾ: ക​ണ്ണൂ​ർ- 04972 749973, ത​ളി​പ്പ​റ​മ്പ്- 04960 201020, കൂ​ത്തു​പ​റ​മ്പ്- 04902 362103, ഇ​രി​ട്ടി- 04902 472205. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ക​ണ്ണൂ​ർ – 04972 749500. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ: സ്പെ​ഷ​ൽ സ്ക്വാ​ഡ്, ക​ണ്ണൂ​ർ- 04972 749500, ക​ണ്ണൂ​ർ- 04972 749973, ത​ളി​പ്പ​റ​മ്പ്- 04602 201020, കൂ​ത്തു​പ​റ​മ്പ്- 04902 362103, ഇ​രി​ട്ടി – 04902 472205.
എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ: ക​ണ്ണൂ​ർ- 04972 749971, പാ​പ്പി​നി​ശേ​രി- 04972 789650, ത​ളി​പ്പ​റ​മ്പ് – 04602 203960, ആ​ല​ക്കോ​ട്- 04602 256797, ശ്രീ​ക​ണ്ഠ​പു​രം – 04602 232697, പ​യ്യ​ന്നൂ​ർ- 04985 202340, ത​ല​ശേ​രി- 04902 359808, കൂ​ത്തു​പ​റ​മ്പ് – 04902 365260, പി​ണ​റാ​യി- 04902 383050, ന്യൂ​മാ​ഹി ചെ​ക്ക്‌​പോ​സ്റ്റ്- 04902 335000, മ​ട്ട​ന്നൂ​ർ- 04902 473660, ഇ​രി​ട്ടി- 04902 494666, പേ​രാ​വൂ​ർ- 04902 446800, കൂ​ട്ടു​പു​ഴ ചെ​ക്ക്പോ​സ്റ്റ് – 04902 421441.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!