മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി​ട്ടും പാ​ല​ത്തി​നാ​യു​ള്ള ര​ണ്ടാംക​ട​വ് സ​ങ്കേ​ത​ക്കാ​രു​ടെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മാ​യി​ല്ല

Share our post

ഇ​രി​ട്ടി: പേ​രാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഗ​താ​ഗ​ത സൗ​ക​ര്യ​മി​ല്ലാ​ത്ത ഏ​ക പ​ട്ടി​ക​വ​ർ​ഗ സ​ങ്കേ​ത​മാ​യ അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം​ക​ട​വ് പ​ണി​യ സ​ങ്കേ​ത​ത്തി​ന്‍റെ പാ​ല​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പ് തു​ട​രു​ന്നു. മൂ​ന്നു പ​തി​റ്റാ​ണ്ടു​ക​ളാ​യി ഇ​വി​ടു​ത്തു​കാ​ർ പാ​ല​ത്തി​നാ​യി ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നു ന​ട​പ​ടി​ക​ൾ ഒ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല. സ​ങ്കേ​ത​ത്തി​ലെ 20ല​ധി​കം കു​ടും​ബ​ങ്ങ​ൾ ഒ​രു ഭാ​ഗ​ത്തും പ​ത്തോ​ളം കു​ടും​ബ​ങ്ങ​ൾ മ​റു​ഭാ​ഗ​ത്തു​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. ര​ണ്ടാം​ക​ട​വി​ലൂ​ടെ ഒ​ഴു​കു​ന്ന കി​ളി​യ​ന്ത​റ തോ​ടി​ന് കു​റു​കെ നി​ർ​മി​ച്ചി​രി​ക്കു​ന്ന ചെ​റി​യ ന​ട​പ്പാ​ലം മാ​ത്ര​മാ​ണ് ഇ​വ​രു​ടെ ഏ​ക​ആ​ശ്ര​യം. വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ യാ​തൊ​രു സം​വി​ധാ​ന​വു​മി​ല്ലാ​ത്ത​തി​നാ​ൽ രോ​ഗി​ക​ളെ​യും വ​യോ​ധി​ക​രെ​യും കു​ട്ടി​ക​ളെ​യും അ​ത്യാ​വ​ശ്യ​ഘ​ട്ട​ത്തി​ൽ ചു​മ​ന്നാ​ണ് കൊ​ണ്ടു പോ​കു​ന്ന​ത്.

പാ​ല​ത്തി​നാ​യി 30 വ​ർ​ഷ​ത്തി​നി​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി മൂ​ന്ന് എ​സ്റ്റി​മേ​റ്റു​ക​ൾ ത​യാ​റാ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും മ​റ്റു ന​ട​പ​ടി​യി​ല്ല. ആ​ദ്യം 36 ല​ക്ഷം രൂ​പ​യു​ടെ​യും പി​ന്നീ​ട് 40 ല​ക്ഷം രൂ​പ​യു​ടെ​യും ഒ​ടു​വി​ൽ 1.74 കോ​ടി രൂ​പ​യു​ടെ​യും എ​സ്റ്റി​മേ​റ്റു​ക​ളാ​യി​രു​ന്നു ത​യാ​റാ​ക്കി​യ​ത്. 40 ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റി​നൊ​പ്പം സോ​ഷ്യ​ൽ മാ​പ്പ്, ട്രൈ​ബ​ൽ ഓ​ഫീ​സി​ന്‍റെ ഫീ​സി​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ അ​ധ്യ​ക്ഷ​നാ​യ ജി​ല്ലാ വ​ർ​ക്കിം​ഗ് ഗ്രൂ​പ്പി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ​യും അ​ന്ന​ത്തെ എം​എ​ൽ​എ സ​ണ്ണി ജോ​സ​ഫി​ന്‍റെ​യും ശി​പാ​ർ​ശ​യു​ടെ പ​ട്ടി​ക​വ​ർ​ഗ ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ഫ​യ​ൽ അ​വി​ടെ ത​ന്നെ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

2022 ൽ ​അ​ന്ന​ത്തെ അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ര്യാ​ച്ച​ൻ പൈ​മ്പ​ള്ളി​ക്കു​ന്നേ​ൽ മു​ഖേ​ന അ​ന്ന​ത്തെ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ എ​ൻ​ജി​നിയ​ർ പു​തി​യ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ക​ണ്ണൂ​ർ ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ഇ​ത്ര​യും കാ​ലം അ​വ​ഗ​ണി​ക്ക​പ്പെ​ടാ​ൻ ഞ​ങ്ങ​ൾ ചെ​യ്ത തെ​റ്റെ​ന്താ​ണ്” എ​ന്ന ചോ​ദ്യ​മാ​ണ് സ​ങ്കേ​ത​വാ​സി​ക​ൾ ഉ​യ​ർ​ത്തു​ന്ന​ത്.

ആ​ശ്ര​യം ന​ട​പ്പാ​ലം

35 വ​ർ​ഷം മു​മ്പ് തോ​ടി​ന് കു​റു​കെ​യു​ണ്ടാ​യി​രു​ന്ന മ​ര​പ്പാ​ലം മു​ൻ പേ​രാ​വൂ​ർ എം​എ​ൽ​എ കെ.​പി. നൂ​റുദ്ദീ​ന്‍റെ ശ്ര​മ​ഫ​ല​മാ​യി കോ​ൺ​ക്രീ​റ്റ് ന​ട​പ്പാ​ല​മാ​ക്കി​യ​ത്. എ​ന്നാ​ൽ ന​ട​പ്പാ​ലം ക​ട​ന്നാ​ലും കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​ത്തി​ലൂ​ടെ തോ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങി വീ​ണ്ടും റോ​ഡി​ലെ​ത്തേ​ണ്ട സ്ഥി​തി​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ മ​ഴ​ക്കാ​ല​ത്ത് ദു​രി​തം രൂ​ക്ഷ​മാ​കു​ന്നു. ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യും ഒ​ഴു​ക്ക് ശ​ക്ത​മാ​കു​ക​യും ചെ​യ്യു​ന്ന ദി​വ​സ​ങ്ങ​ളി​ൽ യാ​ത്ര പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ടു​ക​യും ചെ​യ്യും.​ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ദു​രി​ത​ത്തി​ന് കാ​ര​ണ​മെ​ന്ന് വാ​ർ​ഡ് അം​ഗം ഷീ​ൻ ജോ​സും മു​ൻ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ജോ​സും ആ​രോ​പി​ച്ചു.

വീ​ണ്ടും നി​വേ​ദ​നം

പ്ര​ദേ​ശ​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആവ​ശ്യ​പ്പെ​ട്ട് മു​ൻ അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ജോ​സ്, വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് മു​ഖേ​ന പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന മ​ന്ത്രി കെ.​എ. തു​ള​സി​ക്ക് വീ​ണ്ടും നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ​യെ​ങ്കി​ലും പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!