എം.കെ മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ

Share our post

തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ മുനീറിനെ ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കാബിനറ്റ് റാങ്കോടെയാണ് നിയമനം. മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനാകുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഔദ്യോഗിക തീരുമാനമുണ്ടായത്.

നേരത്തെ എംഎൽഎയും മന്ത്രിയുമായിരുന്ന മുനീർ ആരോഗ്യപരമായ കാരണങ്ങളാൽ ഇത്തവണ മത്സരരംഗത്തുനിന്ന് മാറിനിൽക്കുകയായിരുന്നു. അധികാരത്തിലെത്തിയാൽ മുനീറിന് എന്തെങ്കിലും പദവി ലഭിക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വി.എസ് അച്യുതാനന്ദനായിരുന്നു ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായിരുന്നത്. രണ്ടാം പിണറായി സർക്കാരിൽ ആ പദവി ഉണ്ടായിരുന്നില്ല.

കേരള കോൺഗ്രസും കാബിനറ്റ് റാങ്കുള്ള പദവി ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നോക്ക വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനമാണ് കേരള കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ലീഗുമായുള്ള ചർച്ചകളാണ് ഇപ്പോൾ അന്തിമ ഘട്ടത്തിൽ എത്തിയിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!