സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ മുടങ്ങി; എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ കടുത്ത പ്രതിസന്ധിയില്‍

Share our post

കാസര്‍കോട്: സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ മുടങ്ങിയതോടെ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ കടുത്ത പ്രതിസന്ധിയില്‍. മൂന്ന് മാസമായി ദുരിത ബാധിര്‍ക്ക് പെന്‍ഷന്‍ കിട്ടുന്നില്ല. ലക്ഷങ്ങളുടെ കുടിശിക വരുത്തിയതോടെ ദുരിത ബാധിതര്‍ക്ക് നീതി മെഡിക്കല്‍ സ്റ്റോറുകളിലൂടെ നല്‍കിയിരുന്ന സൗജന്യ മരുന്ന് വിതരണവും നിലച്ചു.

മാര്‍ച്ചിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് അവസാനമായി പെന്‍ഷന്‍ ലഭിച്ചത്. പ്രതിമാസം കിട്ടുന്ന പെന്‍ഷന്‍ തുക കൊണ്ട് ജീവിതം മുന്നോട്ട് നയിക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. അവര്‍ സമാനതകളില്ലാത്ത ദുരിതമാണ് നേരിടുന്നത്. സൗജന്യമായി മരുന്ന് വിതരണം ചെയ്തിരുന്ന നീതി മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് 44 ലക്ഷത്തിലകം രൂപയുടെ കുടിശികയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. ഇതോടെ സൗജന്യ മരുന്ന് വിതരണവും നിലച്ചു. എന്‍ഡോസള്‍ഫാന്‍ ഇരകളെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നായിരുന്നു ബജറ്റിലെ പ്രഖ്യാപനം. പെന്‍ഷനും മരുന്നും ഉറപ്പാക്കാന്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമാണ്.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ മരുന്നും പെന്‍ഷനും മുടങ്ങിയതില്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് സിപിഎം നേതാവ് പി കെ ശ്രീമതി ആവശ്യപ്പെട്ടു.   മരുന്നും പെന്‍ഷനും ലഭ്യമാക്കാന്‍ പ്രഥമ പരിഗണന നല്‍കണം. സര്‍ക്കാര്‍ നല്‍കുന്നത് അനുകൂല്യമല്ല, ഉത്തരവാദിത്തമാണ്.

തെരഞ്ഞെടുപ്പ് വരെ അവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചു. അതിനുശേഷം ഇടപെടല്‍ നടത്തേണ്ടത് പുതിയ സര്‍ക്കാരാണ്.
വി ഡി സതീശന്‍ ഉടന്‍ ഇടപെടല്‍ നടത്തണമെന്നും പി കെ ശ്രീമതി  ആവശ്യപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!