കോ​ഴി​ക്ക​ട​യു​ടെ മ​റ​വി​ല്‍ ല​ഹ​രി വി​ല്‍​പ്പ​ന; കൊ​ല​ക്കേ​സ് പ്ര​തി​യ​ട​ക്കം ര​ണ്ടു പേ​ര്‍ പി​ടി​യി​ല്

Share our post

കൊ​ച്ചി: കോ​ഴി​ക്ക​ട​യു​ടെ മ​റ​വി​ല്‍ ല​ഹ​രി വി​ല്‍​പ്പ​ന ന​ട​ത്തി​യ യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. കോ​ത​മം​ഗ​ലം സ്വ​ദേ​ശി അ​ഭി​ജി​ത് സു​കു, ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഇ​ജാ​സ് എ​ന്നി​വ​രെ​യാ​ണ് എം​ഡി​എം​എ​യു​മാ​യി ഡാ​ന്‍​സാ​ഫ് സം​ഘം പി​ടി​കൂ​ടി​യ​ത്.

കു​ന്നും​പു​റ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​ഴി​ക്ക​ട കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​വ​ര്‍ ല​ഹ​രി വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. കൊ​ല​ക്കേ​സി​ലും നി​ര​വ​ധി ല​ഹ​രി കേ​സു​ക​ളി​ലും പ്ര​തി​യാ​യ അ​ഭി​ജി​ത്താ​ണ് ല​ഹ​രി​മ​രു​ന്ന് ക​ട​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്.

ക​ട​യി​ല്‍ വ​ച്ച് ഇ​ത് ഉ​പ​യോ​ഗി​ച്ച ശേ​ഷ​മാ​ണ് ഇ​വ​ര്‍ വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ഡാ​ന്‍​സാ​ഫ് സം​ഘം റെ​യ്ഡ് ന​ട​ത്തി​യ​ത്.

പ്ര​തി​ക​ളു​ടെ ഫോ​ണി​ല്‍ നി​ന്ന് ഡ്ര​ഗ് ഡീ​ലിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി തെ​ളി​വു​ക​ള്‍ ക​ണ്ടെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​പു​ല​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!