വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് സ്ഥാപക ദിനാചരണം നടത്തി
പേരാവൂർ: വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടനയുടെ സ്ഥാപക ദിനാചരണം നടത്തി. യൂണിറ്റ് വൈസ് പ്രസിഡന്റ് പി.ജി.പവിത്രൻ പതാകയുയർത്തി. യൂണിറ്റ് ജന.സെക്രട്ടറി രാജു കാവനമാലിൽ അധ്യക്ഷനായി. ഏരിയ പ്രസിഡന്റ് അഷറഫ് ചെവിടിക്കുന്ന്, സെക്രട്ടറി അനിൽകുമാർ, കെ.പി.അബ്ദുൾ റഷീദ്, എം.ശശി, വി.ജെ.വർഗീസ്, ബാലകൃഷ്ണൻ, കെ.വി.രാജേന്ദ്രൻ, സുരേഷ്, എം.ബിന്ദു, കൂട്ട ഭാസ്കരൻ, നാസർ ബറക്ക, എം.റോയി, പ്രകാശൻ വാച്ചാലി എന്നിവർ സംസാരിച്ചു.
