കേന്ദ്രമന്ത്രി സുരേഷ് ഗോപി കൊട്ടിയൂരിൽ ദർശനം നടത്തി

Share our post

കൊട്ടിയൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപി കൊട്ടിയൂരിൽ ദർശനം നടത്തി. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ കൊട്ടിയൂരിലെത്തിയ സുരേഷ് ഗോപിയെ ദേവസ്വം അധികൃതർ സ്വീകരിച്ചു.

കേന്ദ്രമന്ത്രിയായിരുന്ന പ്രമുഖ നേതാവ് കെ.പി. ഉണ്ണികൃഷ്ണന്റെ ഭാര്യ അമൃത ഉണ്ണികൃഷ്ണനും ദർശനത്തിനെത്തിയിരുന്നു. ഭവന സന്ദർശനവേളയിൽ കൊട്ടിയൂരിൽ ദർശനം നടത്താൻ സാധിക്കാത്തതിലുള്ള വിഷമം അമൃത ഉണ്ണികൃഷ്ണൻ സുരേഷ് ഗോപിയെ അറിയിച്ചതിനെത്തുടർന്നാണ് അവരെയും ഒപ്പം കൂട്ടിയത്.

ബി.ജെ.പി നേതാക്കളും ഒപ്പമുണ്ടായിരുന്നു. മിക്ക വർഷങ്ങളിലും വൈശാഖ മഹോത്സവത്തിന് കൊട്ടിയൂർ പെരുമാളെ തൊഴാനെത്താറുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. അതേസമയം ഇന്നലെയും കൊട്ടിയൂരിൽ വൻ ഭക്തജനത്തിരക്കായിരുന്നു. കർണാടകയിൽ നിന്നുള്ള തീർത്ഥാടകരായിരുന്നു കൂടുതലും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!