പേരാവൂർ കുനിത്തലമുക്കിൽ പുതുതായി പൊതുവിതരണ കേന്ദ്രം പ്രവർത്തനം തുടങ്ങി
പേരാവൂർ: കുനിത്തലമുക്കിൽ പുതുതായി പൊതുവിതരണ കേന്ദ്രം (റേഷൻ ഷോപ്പ്/എ.ആർ.ഡി. നമ്പർ 119) പ്രവർത്തനം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വൈസ്.പ്രസിഡന്റ് കെ.എ.രജീഷ് അധ്യക്ഷനായി.
പഞ്ചായത്തംഗം ജൂബിലി ചാക്കോ, മുൻ പഞ്ചായത്തംഗം കോലത്താടൻ ബാലകൃഷ്ണൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ, എൽ.ജെ.ഡി പ്രസിഡന്റ് എ.കെ.ഇബ്രാഹിം , വ്യാപാരി നേതാക്കളായ കെ.കെ.രാമചന്ദ്രൻ, എം.കെ.അനിൽ കുമാർ, പി.പുരുഷോത്തമൻ, താലൂക്ക് റേഷനിങ്ങ് ഇൻസ്‌പെക്ടർ ഷെയിസ് ജോസഫ്, മനോജ് താഴെപ്പുര, ജയചന്ദ്ര ബോസ്, വി.ആർ.മിനിമോൾ, ഫിറോസ് എന്നിവർ സംസാരിച്ചു.
