“സ​ണ്ണി ഡേ​യ്സ്’ കാ​ത്ത് മ​ല​ബാ​റി​ന്‍റെ പ​ദ്ധ​തി​ക​ൾ

Share our post

ഇ​രി​ട്ടി: വൈ​ദ്യു​തി മ​ന്ത്രി​യാ​യി സ​ണ്ണി ജോ​സ​ഫ് അ​ധി​കാ​ര​മേ​റ്റ​തോ​ടെ ക​ണ്ണൂ​ർ-​കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​തും തു​ട​ങ്ങാ​നു​മാ​യി നി​ര​വ​ധി പ​ദ്ധി​ത​ക​ളാ​ണു​ള്ള​ത്. 400 കെ​വി പ​വ​ർ ഹൈ​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി​യു​ടെ വ​കു​പ്പി​ൽ ത​ന്നെ​യു​ള്ള ന​ഷ്‌​ട​പ​രി​ഹാ​ര പാ​ക്കേ​ജി​ൽ അ​ന്തി​മ തീ​രു​മാ​നം ഇ​തു​വ​രെ​യും എ​ടു​ത്തി​ട്ടി​ല്ല.

ക​നാ​ൽ ത​ക​ർ​ച്ച പ​രി​ഹ​രി​ക്കാ​ത്ത​തി​നാ​ൽ ഉ​ത്പാ​ദ​നം മു​ട​ങ്ങി​യി​ട്ടു​ള്ള ബാ​രാ​പോ​ൾ ചെ​റു​കി​ട ജ​ല​വൈ​ദ്യു​തി നി​ല​യം, നി​ർ​ദി​ഷ്‌​ട പ​ഴ​ശി​സാ​ഗ​ർ ചെ​റു​കി​ട ജ​ല​വൈ​ദ്യു​തി നി​ല​യം, ചീ​മേ​നി, മൈ​ലാ​ട്ടി, ശ്രീ​ക​ണ്ഠ​പു​രം ബാ​റ്റ​റി എ​ന​ർ​ജി സ്റ്റോ​റേ​ജ് സി​സ്‌​റ്റം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ വൈ​ദ്യു​തി പ​ദ്ധ​തി​ക​ളു​ടെ കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ക​ണ്ണൂ​ർ-​കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ പ്ര​ധാ​ന​പ്പെ​ട്ട വൈ​ദ്യു​തി പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ളെ​ക്കു​റി​ച്ചും മ​ന്ത്രി​ക്ക് മു​ന്പാ​കെ ദീ​പി​ക ആ​വ​ർ​ത്തി​ച്ച് ശ്ര​ദ്ധ​യി​ൽ​പ്പെടു​ത്തു​ന്നു.

ക​രി​ന്ത​ളം – വ​യ​നാ​ട് 400 കെ​വി

മ​ല​ബാ​റി​ലെ ഏ​റ്റ​വും വ​ലി​യ ക​ർ​ഷ​ക പ്ര​ഷോ​ഭ​ത്തി​ലേ​ക്ക് ന​യി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള അ​തീ​വ സ​ങ്കീ​ർ​ണ​മാ​യ വി​ഷ​യ​മാ​ണ് 400 കെ​വി ന​ഷ്‌​ട​പ​രി​ഹാ​ര പാ​ക്കേ​ജ് സം​ബ​ന്ധി​ച്ച ത​ർ​ക്കം. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​മാ​യി തു​ട​രു​ന്ന ത​ർ​ക്കം സ​ർ​ക്കാ​ർ ത​ല​ത്തി​ൽ യാ​തൊ​രു ന​ട​പ​ടി​യും എ​ടു​ക്കാ​തെ മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം വ​രു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ക​ർ​ഷ​ക​രെ പ​റ്റി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഒ​ന്ന​ര​വ​ർ​ഷം മു​ന്പ് ത​ള്ളി​യ ക​ർ​ണാ​ട​ക മാ​തൃ​ക ന​ഷ്‌​ട​പ​രി​ഹാ​ര പാ​ക്കേ​ജ് ശ​ത​മാ​ന ക​ണ​ക്കു​ക​ൾ പ​റ​ഞ്ഞ് പൊ​ലി​പ്പി​ച്ച് കാ​ണി​ച്ചാ​ണ് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം വ​ന്ന​ത്.

2016ൽ ​സ​ർ​വേ പൂ​ർ​ത്തി​യാ​ക്കി​യ പ​ദ്ധ​തി 125 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ഏ​ക​ദേ​ശം 1500 ഏ​ക്ക​ർ കൃ​ഷി​ഭൂ​മി​യെ​യാ​ണ് ബാ​ധി​ക്കു​ന്ന​ത്. പ​ദ്ധ​തി​ക്ക് പ്ര​ദേ​ശ​വാ​സി​ക​ൾ എ​തി​ര​ല്ലെ​ങ്കി​ലും ന​ഷ്‌​ട​പ​രി​ഹാ​ര തു​ക​യി​ലെ ത​ർ​ക്ക​മാ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്‌​ടി​ച്ച​ത്. മ​ന്ത്രി​ത​ല​ത്തി​ലും ബോ​ർ​ഡ് ത​ല​ത്തി​ലും ക​ള​ക്‌​ട​ർ ത​ല​ത്തി​ലും ഉ​ൾ​പ്പെ​ടെ​യാ​യി പ​ത്തി​ല​ധി​കം ത​വ​ണ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​ട്ടും ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​തെ തു​ച്ഛ​മാ​യ പാ​ക്കേ​ജ് അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നാ​യി​രു​ന്നു ശ്ര​മം.

മൈ​സൂ​രു -അ​രീ​ക്കോ​ട്, ഉ​ഡു​പ്പി- ക​രി​ന്ത​ളം ലൈ​നു​ക​ളെ​യാ​ണ് പ​ദ്ധ​തി ബ​ന്ധി​പ്പി​ക്കു​ന്ന​ത്. ഇ​തോ​ടെ കേ​ന്ദ്ര​സ​ഹാ​യ​ത്തോ​ടെ വൈ​ദ്യു​തി സം​സ്‌​ഥാ​ന​ത്ത് എ​ത്തി​ക്കാ​ൻ ക​ഴി​യും. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ൾ​ക്ക് പ​ദ്ധ​തി​കൊ​ണ്ട് കൂ​ടു​ത​ൽ പ്ര​യോ​ജ​നം ല​ഭി​ക്കും.

2022 മേ​യ് മാ​സ​ത്തി​ലാ​ണ് എ​ൽ ആ​ൻ​ഡ് ടി​ക്ക് പ​ദ്ധ​തി​യു​ടെ ക​രാ​ർ ന​ൽ​കി​യ​ത്. 2025 മേ​യി​ൽ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു വ്യ​വ​സ്‌​ഥ. നി​ല​വി​ൽ ത​ർ​ക്കം രൂ​ക്ഷ​മാ​യി നി​ൽ​ക്കു​ന്ന​ത് പേ​രാ​വൂ​ർ , ഇ​രി​ക്കൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ​പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് . 400 കെ​വി ലൈ​ൻ ന​ഷ്‌​ട​പ​രി​ഹാ​ര പാ​ക്കേ​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ​നി​ന്ന് ന​യി​ച്ച എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ സ​ണ്ണി ജോ​സ​ഫി​ന് ക​ഴി​യു​മെ​ന്ന പു​തി​യ പ്ര​തീ​ക്ഷ​യാ​ണ് ക​ർ​ഷ​ക​രും വൈ​ദ്യു​തി​വ​കു​പ്പ് അ​ധി​കൃ​ത​രും ഒ​രേ​പോ​ലെയുള്ളത്.

ബാ​രാ​പോ​ൾ പ​ദ്ധ​തി

ബാ​രാ​പോ​ൾ ചെ​റു​കി​ട ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യി​ലു​ണ്ടാ​യ ക​നാ​ൽ ചോ​ർ​ച്ച സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ​ക്കു​ണ്ടാ​യ വീ​ഴ്ച​യി​ൽ ക​ഴി​ഞ്ഞ മ​ഴ സീ​സ​ണി​ൽ വൈ​ദ്യു​തി ഉ​ത്പാ​ദ​നം ന​ട​ത്താ​നാ​യി​ല്ല. ഇ​പ്പോ​ഴും ത​ക​ർ​ച്ച എ​ങ്ങ​നെ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന പ​ഠ​ന​ത്തി​ൽ മാ​ത്രം നി​ൽ​ക്കു​ന്ന നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​മ​ഴ സീ​സ​ണി​ലും വൈ​ദ്യു​തി ഉ​ത്പാ​ദ​നം ന​ട​ക്കി​ല്ല .

നി​ല​വി​ൽ ന​ട​ക്കു​ന്ന പ​ഠ​ന റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ശേ​ഷം ക​നാ​ൽ പു​ന​ർ​നി​ർ​മാ​ണം നീ​ണ്ടാ​ൽ അ​ടു​ത്ത ര​ണ്ട് സീ​സ​ണി​ലും ഉ​ത്പാ​ദ​നം ന​ട​ക്കി​ല്ല. കെ​എ​സ്ഇ​ബി​ക്ക് യൂ​ണി​റ്റ് ഒ​ന്നി​നു 10 പൈ​സ ചെ​ല​വി​ൽ പ്ര​തി​വ​ർ​ഷം ഉ​ത്ത​ര കേ​ര​ള​ത്തി​നു ല​ഭി​ക്കേ​ണ്ട ശ​രാ​തി 36 – 50 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി​യാ​ണ് ന​ഷ്‌​ട​പ്പെ​ടു​ന്ന​ത്. ഒ​രു സീ​സ​ണി​ൽ മാ​ത്രം ന​ഷ്‌​ട​മാ​കു​ന്ന​ത് 25 കോ​ടി രൂ​പ​യു​ടെ വൈ​ദ്യു​തി​യാ​ണ്.

ര​ണ്ടാം സീ​സ​ൺ ന​ഷ്‌​ട​മാ​കു​മെ​ന്ന് ഏ​താ​ണ്ട് ഉ​റ​പ്പാ​യ സ​ഹ​ച​ര്യ​ത്തി​ൽ മ​ഴ ക​ഴി​ഞ്ഞ് നി​ർ​മാ​ണം ആ​രം​ഭി​ച്ചാ​ൽ പോ​ലും മൂ​ന്നാം സീ​സ​ണും ന​ഷ്‌​ട​പ്പെ​ടും. ഇ​തോ​ടെ ന​ഷ്‌​ടം 75 കോ​ടി ക​ട​ക്കും. 50 കോ​ടി​യു​ടെ നി​ർ​മാ​ണ പ​ദ്ധ​തി​യാ​ണ് അ​ധി​കൃ​ത​ർ ല​ക്ഷ്യം ഇ​ടു​ന്ന​ത്. ഈ ​തു​ക​യു​ണ്ടെ​ങ്കി​ൽ ക​നാ​ലി​ന്‍റെ താ​ഴ്ഭാ​ഗ​ത്തെ താ​മ​സ​ക്കാ​രു​ടെ സ്ഥ​ലം ബോ​ർ​ഡി​ന് ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യും. ക​ർ​ഷ​ക​രു​ടെ സ്ഥ​ലം ഏ​റ്റെ​ടു​ത്താ​ൽ താ​ത്കാ​ലി​ക അ​റ്റ​കു​റ്റ​പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഈ ​സീ​സ​ൺ മു​ത​ൽ വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യും.

പ​ഴ​ശി സാ​ഗ​ർ ജ​ല​വൈ​ദ്യു​തി നി​ല​യം

പ​ഴ​ശി അ​ണ​ക്കെ​ട്ടി​നോ​ടു ചേ​ർ​ന്നു നി​ർ​മാ​ണം ന​ട​ക്കു​ന്ന 7.5 മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ടെ വൈ​ദ്യു​തി നി​ല​യം ക​മ്മീ​ഷ​ൻ ചെ​യ്യേ​ണ്ട സ​മ​യം ക​ഴി​ഞ്ഞ പ​ദ്ധ​തി​യാ​ണി​ത്. സി​വി​ൽ വ​ർ​ക്ക് ഏ​താ​ണ്ട് പൂ​ർ​ത്തീ​ക​ര​ണ​ഘ​ട്ട​ത്തി​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും മ​റ്റു പ്ര​വൃ​ത്തി​ക​ൾ ഇ​നി​യും പൂ​ർ​ത്തി​യാ​കേ​ണ്ട​തു​ണ്ട് . യാ​തൊ​രു പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളും ബാ​ധി​ക്കാ​ത്ത പ​ദ്ധ​തി​യാ​ണി​ത്.

സോ​ളാ​ർ വൈ​ദ്യു​തി പ​ദ്ധ​തി​ക​ൾ

ചീ​മേ​നി, മൈ​ലാ​ട്ടി, ശ്രീ​ക​ണ്‌​ഠ​പു​രം ബാ​റ്റ​റി എ​ന​ർ​ജി സ്റ്റോ​റേ​ജ് സി​സ്‌​റ്റം, ക​രി​ന്ത​ളം – വ​യ​നാ​ട് 400 കെ​വി ലൈ​ൻ ഡൗ​ൺ​സ്ട്രീം പ​ദ്ധ​തി എ​ന്നി​വ സോ​ള​ർ വൈ​ദ്യു​തി ഉ​ത്പാ​ദ​ന രം​ഗ​ത്തെ നൂ​ത​ന പ​ദ്ധ​തി​ക​ളാ​ണ്. സാ​ധാ​ര​ണ സോ​ള​ർ പ​ക​ൽ മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നാ​ല് പ​ദ്ധ​തി​ക​ളി​ലാ​യി 325 മെ​ഗാ​വാ​ട്ട് ഉ​ത്പാ​ദ​നം പ്ര​തീ​ക്ഷി​ക്കു​ന്ന ഈ ​പ​ദ്ധ​തി​ക​ൾ വ​ഴി പ​ക​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി ബാ​റ്റ​റി സ്‌​റ്റോ​റേ​ജ് ശേ​ഖ​രി​ച്ചു രാ​ത്രി പീ​ക്ക്‌​ലോ​ഡ് സ​മ​യ​ത്ത് ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റു​ന്ന രീ​തി​യി​ൽ വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​താ​ണ്.

125 മെ​ഗാ​വാ​ട്ടി​ന്‍റെ മൈ​ലാ​ട്ടി അ​വ​സാ​ന​ഘ​ട്ട​ത്തി​ലും 100 മെ​ഗാ​വാ​ട്ട് വീ​തം ശേ​ഷി​യു​ള്ള ശ്രീ​ക​ണ്ഠ​പു​രം നി​ല​യം പ്രാ​രം​ഭ​ഘ​ട്ട​ത്തി​ലും ചീ​മേ​നി തു​ട​ങ്ങാ​നു​ള്ള​തും ആ​ണ്. ക​രി​ന്ത​ളം – വ​യ​നാ​ട് 400 കെ​വി ലൈ​ൻ പൂ​ർ​ത്തി​യാ​യാ​ലും ഉ​ത്ത​ര മ​ല​ബാ​റി​നു പ്ര​യോ​ജ​നം കി​ട്ട​ണ​മെ​ങ്കി​ൽ ഇ​തി​ന്‍റെ ഡൗ​ൺ​സ്ട്രീം പ​ദ്ധ​തി കൂ​ടി യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം. ക​രി​ന്ത​ളം – വ​യ​നാ​ട് 220 കെ​വി ലൈ​ൻ ഡൗ​ൺ​സ്ട്രീം പ​ദ്ധ​തി​യാ​ണി​ത്. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ 220 കെ​വി സ​ബ് ‌സ്റ്റേ​ഷ​നു​ക​ൾ മാ​ത്ര​മാ​ണു​ള്ള​തെ​ന്ന​തി​നാ​ൽ 220 കെ​വി​യി​ലേ​ക്കു എ​ത്തി​ച്ചാ​ൽ മാ​ത്ര​മേ ഈ ​ജി​ല്ല​ക​ളി​ലും ഈ ​പ​ദ്ധ​തി മു​ഖേ​ന വൈ​ദ്യു​തി വി​ത​ര​ണം സാ​ധ്യ​മാ​കൂ.

പൂ​ർ​ത്തി​യാ​ക്ക​ണം ഇവ

മൈ​ലാ​ട്ടി – വി​ദ്യാ​ന​ഗ​ർ ലൈ​ൻ അ​പ്ഗ്ര​ഡേ​ഷ​ൻ (110 കെ​വി – 220 കെ​വി), വി​ദ്യാ​ന​ഗ​ർ സ​ബ് സ്‌​റ്റേ​ഷ​ൻ അ​പ്ഗ്ര​ഡേ​ഷ​ൻ (110 – 220), ആ​ല​ക്കോ​ട് തി​മി​രി 110 കെ​വി സ​ബ് സ്‌​റ്റേ​ഷ​ൻ, ത​ല​ശേ​രി ക​ട​വ​ത്തൂ​ർ 110 കെ​വി സ​ബ് സ്‌​റ്റേ​ഷ​ൻ എ​ന്നീ പ്ര​വൃ​ത്തി​ക​ളും ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്. പ​രി​യാ​രം 33 കെ​വി സ​ബ് സ്റ്റേ​ഷ​ൻ 110 കെ​വി സ​ബ് സ്റ്റേ​ഷ​നാ​യി ഉ​യ​ർ​ത്തേ​ണ്ട​തു​മു​ണ്ട്.

അ​തു​പോ​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ചെ​റു​കി​ട സ​ബ് സ്റ്റേ​ഷ​നു​ക​ളും വ​ലി​യ സെ​ക്‌​ഷ​നു​ക​ളാ​യ ഇ​രി​ട്ടി, മ​ട്ട​ന്നൂ​ർ, ച​ക്ക​ര​ക്ക​ൽ എ​ന്നി​വ​യു​ടെ വി​ഭ​ജ​ന​വും ഉ​ൾ​പ്പെ​ടെ ഉ​ത്ത​ര മ​ല​ബാ​റി​ൽ വെ​ളി​ച്ച​വി​പ്ല​വം സൃ​ഷ്‌​ടി​ക്കാ​നു​ള്ള ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ളാ​ണ് വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​നെ കാ​ത്തു​ള്ള​ത്. മ​ന്ത്രി എ​ന്ന നി​ല​യി​ൽ സ്വ​ന്തം മ​ണ്ഡ​ല​ത്തി​ലെ ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ൽ ഇ​ട​പെ​ടാ​ൻ സാ​ധി​ക്കു​മെ​ന്ന​തും ഉ​ത്ത​ര​മ​ല​ബാ​റു​കാ​ർ​ക്ക് പു​തി​യ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!