തിങ്കളാഴ്ച മുതൽ പേരാവൂർ-കൊട്ടിയൂർ റോഡിലെ ഒരു ബസ് സ്റ്റോപ്പ് ഒഴിവാക്കും; പാർക്കിങ്ങും അനുവദിക്കില്ല
പേരാവൂർ: കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ ഭാഗമായി പേരാവൂർ-കൊട്ടിയൂർ റോഡ് ബാലാസ് ബേക്കറിക്ക് സമീപത്തെ ബസ് സ്റ്റോപ്പ് തിങ്കളാഴ്ച മുതൽ ഉത്സവം കഴിയും വരെ ഒഴിവാക്കാൻ തീരുമാനം. പഞ്ചായത്ത് തല ട്രാഫിക്ക് അവലോകന സമിതിയിലാണ് തീരുമാനമുണ്ടായത്. ഈ സ്റ്റോപ്പിൽ ഇറങ്ങേണ്ടവർ പുതിയ സ്റ്റാൻഡിൽ ഇറങ്ങേണ്ടി വരും. കൂടാതെടൗൺ ജങ്ങ്ഷൻ മുതൽ ചെവിടിക്കുന്ന് വരെ കൊട്ടിയൂർ റോഡിൽ ഇരു വശത്തും യാതൊരു വിധ വാഹന പാർക്കിങ്ങും ഈ കാലയളവിൽ അനുവദിക്കില്ല.
പഞ്ചായത്ത് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻ അധ്യക്ഷനായി. പേരാവൂർ എസ്.എച്ച്.ഒ എസ്.അസീം, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വി.പി.സജീഷ്, പഞ്ചായത്ത് വൈസ്.പ്രസിഡന്റ് കെ.എ.രജീഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റിചെയർമാൻ കെ.പി.അബ്ദുൾ റഷീദ്, മറ്റു പഞ്ചായത്ത് ജനപ്രതിനിധികൾ, വ്യാപാര രാഷ്ട്രീയ സംഘടനപ്രതിനിധികൾ, ഓട്ടോ, ചുമട്ട് തൊഴിലാളി സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
