കെ​എ​സ്ആ​ർ​ടി​സി​യു​ടെ മു​ഴു​വ​ൻ ബ​സു​ക​ളി​ലും സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ച്ചാ​ൽ ന​ഷ്ടം 112 കോ​ടി; റി​പ്പോ​ർ​ട്ട് കൈ​മാ​റി

Share our post

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ച്ചാ​ലു​ണ്ടാ​കു​ന്ന വ​രു​മാ​ന ന​ഷ്ടം സം​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് കൈ​മാ​റി. ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​ക്കാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് കൈ​മാ​റി​യ​ത്.

ഓ​ർ​ഡി​ന​റി ബ​സി​ൽ മാ​ത്രം സൗ​ജ​ന്യം അ​നു​വ​ദി​ച്ചാ​ൽ പ്ര​തി​മാ​സം 57 കോ​ടി ന​ഷ്ടം ഉ​ണ്ടാ​കും. സി​റ്റി ഫാ​സ്റ്റ്, ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ന​ട​പ്പാ​ക്കി​യാ​ൽ 65 കോ​ടി​യും ഓ​ർ​ഡി​ന​റി, ഫാ​സ്റ്റ്, സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സു​ക​ളി​ൽ ന​ട​പ്പാ​ക്കി​യാ​ൽ 90 കോ​ടി​യും ന​ഷ്ട​മു​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ‌​ട്ടി​ൽ പ​റ​യു​ന്നു. മു​ഴു​വ​ൻ ബ​സു​ക​ളി​ലും സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ച്ചാ​ൽ പ്ര​തി​മാ​സ ന​ഷ്ടം 112 കോ​ടി‌ രൂ​പ ന​ഷ്ടം വ​രും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!