ത​മി​ഴ്നാ​ട്ടി​ൽ വ​കു​പ്പു​ക​ൾ പ്ര​ഖ്യാ​പി​ച്ചു; വി​ജ​യ്ക്ക് ആ​ഭ്യ​ന്ത​രം

Share our post

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ സി.​ജോ​സ​ഫ് വി​ജ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ മ​ന്ത്രി​സ​ഭ​യു​ടെ വ​കു​പ്പു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ആ​ഭ്യ​ന്ത​ര വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി വി​ജ​യ് ത​ന്നെ​യാ​യി​രി​ക്കും കൈ​കാ​ര്യം ചെ​യ്യു​ക. ഇ​തി​ന് പു​റ​മെ പൊ​തു​ഭ​ര​ണം, വ​നി​ത -​ യു​വ​ജ​ന​ക്ഷേ​മം, മു​നി​സി​പ്പ​ൽ ഭ​ര​ണം, പ്ര​ത്യേ​ക പ​ദ്ധ​തി നി​ർ​വ​ഹ​ണം തു​ട​ങ്ങി​യ സു​പ്ര​ധാ​ന വ​കു​പ്പു​ക​ളും മു​ഖ്യ​മ​ന്ത്രി​യു​ടെ കീ​ഴി​ലാ​യി​രി​ക്കും.

മു​തി​ർ​ന്ന നേ​താ​വ് കെ.​എ.സെ​ങ്കോ​ട്ട​യ്യ​നാ​യി​രി​ക്കും ധ​ന​കാ​ര്യ മ​ന്ത്രി. ഗ്രാ​മ​വി​ക​സ​നം, ജ​ല​വി​ഭ​വം എ​ന്നീ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല ബു​സി ആ​ന​ന്ദി​നാ​ണ്. പൊ​തു​മ​രാ​മ​ത്ത്, സ്പോ​ർ​ട്സ് വ​കു​പ്പു​ക​ളാ​ണ് ആ​ധ​വ് അ​ർ​ജു​ന​യ്ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

മ​റ്റ് മ​ന്ത്രി​മാ​രും വ​കു​പ്പും: അ​രു​ൺ​രാ​ജ്‌ – ആ​രോ​ഗ്യം, പി. ​വെ​ങ്ക​ട്ട​ര​മ​ണ​ൻ – ഭ​ക്ഷ്യം, സി​വി​ൽ സ​പ്ലൈ​സ്‌, സി.​ടി.​ആ​ർ. നി​ർ​മ​ൽ​കു​മാ​ർ – വൈ​ദ്യു​തി, നി​യ​മം, രാ​ജ്‌​മോ​ഹ​ൻ – പൊ​തു​വി​ദ്യാ​ഭ്യാ​സം, പി​ആ​ർ​ഡി, ടി.​കെ. പ്ര​ഭു – ഖ​ന​നം, പ്ര​കൃ​തി വി​ഭ​വം തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ കൈ​കാ​ര്യം ചെ​യ്യും. 29കാ​രി​യാ​യ എ​സ്. കീ​ർ​ത്ത​ന​യ്ക്ക് വ്യ​വ​സാ​യ വ​കു​പ്പാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!