ഏ​ഷ്യ​ൻ ഗെ​യിം​സ് മെ​ഡ​ൽ ജേ​താ​വ് വി​ദ​ർ​ശ​യ്ക്ക് ജോ​ലി ന​ൽ​കും: മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്

Share our post

തി​രു​വ​ന​ന്ത​പു​രം: ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ മെ​ഡ​ൽ നേ​ടി​യ മ​ല​യാ​ളി താ​രം വി​ദ​ർ​ശ​യ്ക്ക് കേ​ര​ള​ത്തി​ൽ ത​ന്നെ ജോ​ലി ന​ൽ​കു​മെ​ന്ന് കാ​യി​ക മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്. കാ​യി​ക​രം​ഗ​ത്ത് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന താ​ര​ങ്ങ​ൾ​ക്ക് കാ​യി​ക വ​കു​പ്പി​ൽ ത​ന്നെ ജോ​ലി ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കാ​യി​ക​താ​ര​ങ്ങ​ളു​ടെ ആ​ത്മ​വി​ശ്വാ​സ​വും സ്പോ​ർ​ട്സ്മാ​ൻ സ്പി​രി​റ്റും ഉ​ൾ​ക്കൊ​ണ്ട് കാ​യി​ക വ​കു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കാ​യി​ക​രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വേ​ഗ​ത​യും കൃ​ത്യ​ത​യും ഉ​റ​പ്പാ​ക്കു​മെ​ന്നും തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മെ​ഡ​ൽ ജേ​താ​ക്ക​ൾ​ക്കു​ള്ള സാ​മ്പ​ത്തി​ക പാ​രി​തോ​ഷി​കം ന​ൽ​കു​ന്ന​തി​നു​ള്ള ഫ​യ​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു. 13ന് ​ജി.​വി. രാ​ജ​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ താ​ര​ങ്ങ​ൾ​ക്ക് പാ​രി​തോ​ഷി​കം വി​ത​ര​ണം ചെ​യ്യും. പ്ര​ഖ്യാ​പി​ക്കു​ന്ന പ​ദ്ധ​തി​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും വൈ​കാ​തെ ന​ട​പ്പാ​ക്കു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ ന​യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!