കി​ണ​റ്റി​ൽ വീ​ണ് ര​ണ്ടു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

Share our post

കോ‌​ട്ട​യം: ക​ളി​ക്കു​ന്ന​തി​നി​ടെ കി​ണ​റ്റി​ൽ വീ​ണ് ര​ണ്ടു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. കോ​ട്ട​യം പി​ണ്ണാ​ക്ക​നാ​ടു​ണ്ടാ​യ ദാ​രു​ണ​സം​ഭ​വ​ത്തി​ൽ സി​എം​എ​സ് കോ​ള​നി​യി​ൽ കൊ​ള്ളി​ക്കൊ​ള​വി​ൽ അ​ല​ൻ – സു​നീ​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഇ​വാ​ൻ അ​ല​ക്സാ​ണ് മ​രി​ച്ച​ത്.

മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഈ​രാ​റ്റു​പേ​ട്ട​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സെ​ത്തി കു​ട്ടി​യെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കി​ണ​റി​ന് ഉ​യ​ര​മു​ള്ള ആ​ൾ​മ​റ​യി​ല്ലാ​ത്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. അതേസമയം കി​ണ​റ്റി​ല്‍ പാ​മ്പി​നെ ക​ണ്ട​താ​യി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!