ബാലസംഘം പേരാവൂർ ഏരിയ സമ്മേളനം
കോളയാട്: മലയോരത്ത് വർധിച്ചുവരുന്ന മത വർഗീയ സംഘടനകളെ ചെറുക്കണമെന്ന് ബാലസംഘം പേരാവൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കോളയാട് പഞ്ചായത്ത് ഹാളിൽ സംസ്ഥാന ജോ.കൺവീനർ സി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം.കെ മാനസ അധ്യക്ഷയായി.
ഏരിയ സെക്രട്ടറി ദർശന കാരായി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ഗോകുൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പി.ആരോമൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് അമൽ പ്രേം, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.പി.ഹൃദിൻ, ഇ.വിജയൻ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ.എം. രാജൻ, പി.പ്രഹ്ലാദൻ, പി. ഹക്കീം എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: യു.ഏകനാഥ് (പ്രസി. ) പി. അമേഗ്, കൃഷ്ണേന്ദു വിനോദ്,(വൈസ്. പ്രസി.), ദർശന കാരായി ( സെക്ര.), എം.കെ മാനസ, പി. ആരോമൽ (ജോ. സെക്ര. )
പീ.ഹക്കീം( കൺ.), പി.കെ. ചന്ദ്രിക, എം.സനോജ് ( ജോ.കൺ.).
