2000 രൂപയ്ക്ക് മുകളില്‍ പെട്രോളടിച്ചു; യുപിഐ ഉപയോഗിച്ചാല്‍ ചാര്‍ജ് പിടിക്കുമോ?

Share our post

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കിയ തീരുമാനത്തോടെ യുപിഐ ഉപയോഗിച്ചാല്‍ ചാര്‍ജ് ഈടാക്കുമോ എന്നതാണ് സംശയം. 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് വ്യാപാരികളില്‍നിന്നാണ് 0.4 ശതമാനം ഫീസ് (എംഡിആര്‍) ആണ് ഈടാക്കുക. പരമാവധി 300 രൂപവരെയാണ് ഫീസ്. വ്യക്തിഗ ഇടപാടുകള്‍ക്കും ഫീസില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 

2,000 രൂപയിലധികമുള്ള തുക യുപിഐ വഴി സ്വീകരിക്കുമ്പോള്‍ വ്യാപാരിയില്‍നിന്ന് തുകയുടെ 0.4 ശതമാനമാണ് മെര്‍ച്ചന്‍റ് ഡിസ്്കൗണ്ട് റേറ്റായി ഇടാക്കുക. അതായത് ഒരിടപാടിന്  കുറഞ്ഞത് എട്ടു രൂപ വ്യാപാരിയില്‍നിന്ന് ഈടാക്കും. 75,000 രൂപയോ അതിൽ കൂടുതലോ യുപിഐയില്‍ ലഭിക്കുകയാണെങ്കിലും പരമാവധി 300 രൂപയാണ് ഈടാക്കാനാവുക. 

റെയിൽവേ, ടെലികമ്മ്യൂണിക്കേഷൻ, ഇൻഷുറൻസ്, ഇന്ധനം, കാർഷിക ഉൽപന്നങ്ങൾ എന്നിവയുൾപ്പെടെയുള്ള അത്യാവശ്യവും കുറഞ്ഞ ലാഭവിഹിതവുമുള്ള മേഖലകളിൽ 2,000 രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്ക് 5 രൂപ നിരക്കിൽ ഫ്ലാറ്റ് നിരക്ക് ഈടാക്കും. ഓഹരി വിപണി, മ്യൂച്വൽ ഫണ്ട് ഇടപാടുകള്‍ക്ക് നിരക്ക്  0.02 ശതമാനമായിരിക്കും എംഡിആര്‍. 

കാറിന് 5,000 രൂപയ്ക്ക് പെട്രോളടിച്ചാല്‍  5 രൂപയുടെ ഫ്ലാറ്റ് നിരക്ക് ബാധകമാണ്. എന്നാലിവിടെ ഉപഭോക്താവിന് ബാധ്യതയില്ല. ഫ്യുവൽ കമ്പനിയോ പെട്രോൾ പമ്പ് ഉടമയോ ആണ് പണം നല്‍കുക. ഉപഭോക്താവ് എന്ന നിലയിൽ ഇന്ധനത്തിന് മാത്രം പണം നൽകിയാല്‍ മതിയാകും. 

റസ്റ്റോറന്റില്‍ 6000 രൂപ ബില്ലടച്ചാല്‍ 0.4 ശതമാനം ആണ് എംഡിആര്‍. 24 രൂപ റസ്റ്റോറന്‍റ് അടയ്ക്കണം. 30,000 രൂപയുടെ ഫോണ്‍ വാങ്ങുമ്പോള്‍ നാലു ശതമാനം നിരക്കില്‍ 120 രൂപ എംഡിആര്‍ നല്‍കണം. 10,000 രൂപ സുഹൃത്തിന്‍റെ അക്കൗണ്ടിലേക്ക് യുപിഐ വഴി അയച്ചാല്‍ എംഡിആര്‍ ബാധകമല്ല. വ്യക്തിഗത ഇടപാടുകള്‍ക്ക് ഫീസില്‍ നിന്നും സംരക്ഷണം ലഭിക്കും. പലചരക്ക് കടകളിലെയും പെട്രോൾ പമ്പുകളിലെയും ചെറിയ ഇടപാടുകളിൽ യാതൊരു മാറ്റവും ഉണ്ടാകില്ല. എത്ര രൂപ സ്വീകരിച്ചാലും അയച്ചാലും വ്യക്തികള്‍ തമ്മില്‍ പണമയക്കുന്നത് പൂര്‍ണമായും സൗജന്യമാകും. 

ബിൽ 2,000 രൂപയിൽ കൂടുതലാണെങ്കിലും ഫീസ് നല്‍കേണ്ടത് വ്യാപാരിയാണ്. എന്നാല്‍ ഫീസ് ബാധ്യത സഹിച്ച് വ്യാപാരികള്‍ യുപിഐ സ്വീകരിക്കുമോ എന്നതാണ് സംശയം. യുപിഐ വഴി പ്രതിമാസം 1 ലക്ഷം രൂപ വരെ സ്വീകരിക്കുന്ന വ്യാപാരികളില്‍നിന്ന് നിരക്ക് ഈടാക്കില്ല.  അതിനാല്‍ വഴിയോരക്കച്ചവടക്കാരുൾപ്പെടെയുള്ള ചെറുകിട വ്യാപാരികൾക്ക് അധിക സാമ്പത്തിക ബാധ്യത വരില്ലെന്ന് കേന്ദ്രം അവകാശപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!