‘സമസ്ത പണ്ഡിതന്മാർക്ക് ഒരിക്കൽ പറഞ്ഞ കാര്യം പിന്നീട് തിരുത്തി പറയേണ്ട അവസ്ഥ വന്നിട്ടില്ല’; വിവാദ സ്ത്രീ പരാമർശത്തിൽ ഉറച്ച് കാന്തപുരം

Share our post

തിരുവനന്തപുരം: വിവാദ സ്ത്രീ പരാമർശത്തിൽ ഉറച്ച്‌ കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ. സമസ്ത പണ്ഡിതന്മാർക്ക് ഒരിക്കൽ പറഞ്ഞ കാര്യം പിന്നീട് തിരുത്തി പറയേണ്ട അവസ്ഥ വന്നിട്ടില്ലെന്നും രാഷ്ട്രീയ പാർട്ടികൾക്കോ വ്യക്തികൾക്കോ വേണ്ടി തിരുത്തി പറയേണ്ടതല്ല ഇസ്ലാമിക നിയമങ്ങളെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മലപ്പുറം ചെമ്മാട് നടന്ന സമസ്ത സെന്റിറിന്റെ സ്വാഗതസംഘ രൂപീകരണ സമ്മേളനത്തിലായിരുന്നു പ്രതികരണം.

പൊതുനിരത്തുകളിലും സ്റ്റേജുകളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കുന്നതും, ഇസ്‌ലാമികമല്ലാത്ത ആചാരങ്ങളും ആഘോഷരീതികളും കൂട്ടിയണക്കുന്നതും വിശ്വാസികൾക്ക് ചേർന്നതല്ലെന്നും അത് അനുവദനീയമല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!