അ​മ്പാ​യ​ത്തോ​ട് -ബോ​യ്സ്ടൗ​ൺ ചു​രം റോ​ഡ്; ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി

Share our post

അ​മ്പാ​യ​ത്തോ​ട്: അ​മ്പാ​യ​ത്തോ​ട് – ബോ​യ്സ്ടൗ​ൺ ചു​രം റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചു. റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള വ്യ​ക്തി​ക​ളു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് അ​മ്പാ​യ​ത്തോ​ട് ഭാ​ഗ​ത്തു​നി​ന്ന് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യ സ്ഥ​ല​ങ്ങ​ളി​ലെ വീ​ടു​ക​ളു​ടെ മ​തി​ലു​ക​ൾ ഉ​ൾ​പ്പെ​ടെ പൊ​ളി​ച്ച മാ​റ്റി​യാ​ണ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. പ​ദ്ധ​തി​ക്കാ​യി 0.46 ഹെ​ക്ട​ർ വ​ന​ഭൂ​മി​യും ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.

കി​ഫ്ബി വ​ഴി അ​നു​വ​ദി​ച്ച 41.5 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് റോ​ഡ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. 5.76 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള റോ​ഡ് 12 മീ​റ്റ​ർ വീ​തി​യി​ലാ​ണ് വി​ക​സി​പ്പി​ക്കു​ന്ന​ത്. നി​ല​വി​ൽ 5.5 മീ​റ്റ​ർ മാ​ത്ര​മു​ള്ള ടാ​റിം​ഗ് വീ​തി എ​ട്ടു മീ​റ്റ​റാ​ക്കും. 18 മാ​സ​മാ​ണ് പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ കാ​ലാ​വ​ധി. ഓ​രോ കി​ലോ​മീ​റ്റ​ർ വീ​ത​മു​ള്ള റീ​ച്ചു​ക​ളാ​യാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക. റോ​ഡ് നി​ർ​മാ​ണ സ​മ​യ​ത്ത് പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ നാ​ണ് കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​ന്‍റെ തീ​രു​മാ​നം.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!