പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ റെക്കോഡ്; 31 പേരുമായി മുഖ്യമന്ത്രി മുന്നിൽ, ചീഫ് വിപ്പിന് 16 സ്റ്റാഫുകൾ
തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫുകളുടെ നിയമനം ഉൾപ്പടെയുള്ള വിഷയങ്ങളിൽ മുൻ സർക്കാരിൽ നിന്നെല്ലാം വ്യത്യസ്തമാവുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ വി.ഡി സതീശൻ സർക്കാർ ഇതിനോടകം നിയമിച്ചത് 500 നടുത്ത് പേഴ്സണൽ സ്റ്റാഫുകളെ. മന്ത്രിമാർക്കും ക്യാബിനറ്റ് റാങ്കുള്ളവർക്കുമായി 489 സ്റ്റാഫുകളെയാണ് ഇതിനോടകം സർക്കാർ നിയമിച്ചത്.
31 പേഴ്സണൽ സ്റ്റാഫുകളെ നിയമിച്ച് മുഖ്യമന്ത്രി തന്നെയാണ് പട്ടികയിൽ മുന്നിലുള്ളത്. മുന്നണിയുടെ രാഷ്ട്രീയ അധികാരങ്ങൾ അല്ലാതെ യാതൊരു ഭരണ ചുമതലകളുമില്ലാത്ത ചീഫ് വിപ് അപു ജോണിന് 16 പേഴ്സണൽ സ്റ്റാഫ് അംഗങ്ങളാണുള്ളത്.
