കേരളത്തിൽ തുലാവർഷം തുടങ്ങി; ലക്ഷദ്വീപിനും തെക്കൻ തമിഴ്നാട് തീരത്തിന് മുകളിലും ചക്രവാത ചുഴി

Share our post

തിരുവനന്തപുരം ∙ ഇന്ന് (15) തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ, തീരദേശ ആന്ധ്രാപ്രദേശ്, റായലസീമ, തെക്കൻ ഉൾനാടൻ കർണാടക, കേരളം, മാഹി എന്നിവിടങ്ങളിൽ തുലാവർഷം (വടക്കുകിഴക്കൻ മൺസൂൺ) ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതോടൊപ്പം കാലവർഷം രാജ്യത്തു നിന്ന് പൂർണമായും പിൻവാങ്ങി.

തെക്കുകിഴക്കൻ അറബിക്കടലിനും സമീപമുള്ള ലക്ഷദ്വീപിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 1.5 മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിൽ ഉയർന്ന ചക്രവാതചുഴി നിലനിൽക്കുന്നു. തെക്കൻ തമിഴ്നാട് തീരത്തിന് മുകളിൽ മറ്റൊരു ചക്രവാത ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. കേരളത്തിൽ 15 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇടിമിന്നലിനും മണിക്കൂറിൽ 40–50 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!