ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ നീക്കം; കൂടുതല്‍ വിവരങ്ങള്‍ തേടി റെഗുലേറ്ററി കമ്മീഷന്
തിരുവനന്തപുരം: ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ നീക്കത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് റെഗുലേറ്ററി കമ്മീഷന്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കഴിഞ്ഞ വര്‍ഷം വാങ്ങിയ വൈദ്യുതിയുമായി താരതമ്യപ്പെടുത്തിയുള്ള കണക്ക് വേണമെന്നാണ് റെഗുലേറ്ററി കമ്മീഷന് ആവശ്യപ്പെട്ടിരിക്കുന്നത്. കെഎസ്ഇബി കൈമാറിയ വിവരങ്ങള്‍ അപര്യാപ്തമെന്നും ഗുജറാത്ത് വാങ്ങിയ വൈദ്യുതിയുടെ കണക്കാണ് കെഎസ്ഇബി സമര്‍പ്പിച്ചതെന്നും കമ്മീഷന് വ്യക്തമാക്കി.
