പേരാവൂരിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിൽ ഏഴു പേർക്കെതിരെ കേസ്; മൂന്ന് പേർ അറസ്റ്റിൽ
പേരാവൂർ: തെരു പാമ്പാളിയിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിൽ ഏഴു പേർക്കെതിരെ പേരാവൂർ പോലീസ് കേസെടുത്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പാമ്പാളിയിലെ രാജേഷ്, തെരു സ്വദേശികളായ അജേഷ്, മഹേഷ്, പ്രണവ്, വളയങ്ങാടിലെ നിഖിൽ, തിരുവോണപ്പുറത്തെ സനിൽ എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റൊരാൾക്കെതിരെയുമാണ് കേസ്. പ്രതികളിൽ പ്രണവ്, നിഖിൽ, സനിൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ബി.എൻ.എസ് ആക്ട് 189(2), 191(2), 191(3), 126(2), 118(1), 351(3), 109, 190 വകുപ്പുകൾ പ്രകാരമാണ് കേസ്. ആക്രമണത്തിൽ പരിക്കേറ്റ പാമ്പാളി സ്വദേശി കൂരിയാടൻ അൻസാർ, തെരു സ്വദേശി പട്ടനാടൻ അരുൺ, മേൽമുരിങ്ങോടി സ്വദേശി അഭിജിത്ത് എന്നിവർ ചികിത്സയിലാണ്.
