നാളെ രാജ്യവ്യാപകമായി എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് എസ്എഫ്ഐ നാളെ ജൂലൈ 24 വെള്ളിയാഴ്ച രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ് നടത്തും.
വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജ്ജിലും നീറ്റ് പരീക്ഷ അട്ടിമറിയിലും പ്രതിഷേധിച്ചാണ് അഖിലേന്ത്യ പഠിപ്പ് മുടക്ക്. നീറ്റ് അട്ടിമറിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര മന്ത്രി രാജിവെക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.
ജൂലൈ 25, 26 തീയതികളിൽ രാജ്യത്തെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കും ‘മെലഡി’ ചോക്ലേറ്റ് വിതരണം ചെയ്യുമെന്ന് എസ്എഫ്ഐ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ അറിയിച്ചു.
പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ചത്തെ പഠിപ്പ് മുടക്ക് കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും നടപ്പാക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു.
പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് കെഎസ്യു സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് നടത്തിയിരുന്നു. നാളെ ഫ്രറ്റേണിറ്റി മൂവ്മെന്റും ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതോടെ കേരളത്തിൽ തുടർച്ചയായി രണ്ടാം ദിവസവും വിദ്യാഭ്യാസ ബന്ദ് ഉണ്ടാകും.
