കണ്ണൂരിൽ പോ​ലീ​സി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന; ക​ഞ്ചാ​വ് സം​ഘം വല​യി​ൽ

Share our post

ക​ണ്ണൂ​ർ: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ 33.25 കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ. കൂ​ത്തു​പ​റ​മ്പ് – മ​ട്ട​ന്നൂ​ർ റോ​ഡി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ എം.​പി.​സ്വ​രൂ​പ്‌ (39), സ​വി​ത്ത്കു​മാ​ർ (42), ക​ണ്ണൂ​ർ ചി​റ​ക്ക​ൽ സ്വ​ദേ​ശി ടി.​പി. ഷ​ഫീ​ഖ് (35) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റി​ന​ക​ത്ത് 64 പാ​ക്ക​റ്റു​ക​ളി​ലാ​ക്കി അ​തീ​വ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. ക​ണ്ണൂ​രി​ലെ​യും അ​യ​ൽ ജി​ല്ല​ക​ളി​ലെ​യും ല​ഹ​രി വി​ൽ​പ്പ​ന​ക്കാ​ർ​ക്ക് വ​ലി​യ തോ​തി​ൽ ക​ഞ്ചാ​വ് മൊ​ത്ത​മാ​യി എ​ത്തി​ച്ചു​ന​ൽ​കു​ന്ന പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഇ​വ​രു​ടെ പി​ന്നി​ലു​ള്ള സം​ഘ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!