ആ​ളു​ക​ൾ മ​ടി​ച്ചി​ട​ത്ത് ഇ​റ​ങ്ങി​ച്ചെ​ന്നു, സി​പി​ഒ പ്രീ​തീ​ഷ് പ്ര​സാ​ദി​നെ അ​ഭി​ന​ന്ദി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രി

Share our post

കോ​ട്ട​യം: മൂ​ന്നു​ദി​വ​സം പ​ഴ​കി​യ മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ടു​ക്കാ​ൻ യൂ​ണി​ഫോം ഊ​രി തോ​ട്ടി​ലി​റ​ങ്ങി​യ വാ​ക​ത്താ​നം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പ്രീ​തീ​ഷ് പ്ര​സാ​ദി​നെ അ​ഭി​ന​ന്ദി​ച്ച് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. വീ​ഡി​യോ കോ​ളി​ലൂ​ടെ​യാ​ണ് മ​ന്ത്രി പ്രീ​തീ​ഷു​മാ​യി സം​സാ​രി​ച്ച​ത്.

നി​ങ്ങ​ൾ ചെ​യ്ത​ത് ന​ല്ല കാ​ര്യ​മാ​ണെ​ന്നും കേ​ര​ള പോ​ലീ​സി​ന് നി​ങ്ങ​ൾ അ​ഭി​മാ​ന​മാ​ണെ​ന്നും പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും ബ​ഹു​മ​തി ന​ൽ​കു​ന്ന കാ​ര്യ​ത്തെ​ക്കു​റി​ച്ച് എ​സ്പി​യു​മാ​യി സം​സാ​രി​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​ദി​വ​സം വീ​ട്ടി​ൽ​നി​ന്ന് കാ​ണാ​താ​യ വാ​ക​ത്താ​നം ച​ക്കി​ട്ടാം​പ​റ​മ്പി​ൽ അ​മ​ൽ വ​ർ​ഗീ​സി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് പ്രീ​തി​ഷ് ക​ര​യ്ക്കെ​ടു​ത്ത​ത്. 27-ന് ​പു​ല​ർ​ച്ചെ വീ​ട്ടി​ൽ​നി​ന്ന് കാ​ണാ​താ​യ അ​മ​ലി​നെ മ​രി​ച്ച​നി​ല​യി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് വാ​ക​ത്താ​നം പു​ളി​ച്ചാ​ക്ക​ൽ പാ​ല​ത്തി​ന് താ​ഴെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് വാ​ക​ത്താ​നം പോ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും എ​ത്തി. ആ​ഴ​ക്കൂ​ടു​ത​ലു​ള്ള തോ​ട്ടി​ൽ​നി​ന്ന് മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ത്തി​ക്കാ​ൻ സ്കൂ​ബാ ടീം​ത​ന്നെ വേ​ണ​മെ​ന്ന അ​ഭി​പ്രാ​യം ഉ​യ​ർ​ന്നു. സ​മ​യം കൂ​ടു​ത​ൽ വൈ​കി​യാ​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ളും വൈ​കു​മാ​യി​രു​ന്നു.

താ​മ​സി​യാ​തെ, പ്രീ​തീ​ഷ് തോ​ട്ടി​ലൂ​ടെ നീ​ന്തി​ച്ചെ​ന്ന് മൃ​ത​ദേ​ഹം ക​ര​യ്ക്ക​ടു​പ്പി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ വാ​ർ​ത്ത​യും വീ​ഡി​യോ​യും പ്ര​ച​രി​ച്ച​തോ​ടെ കോ​ട്ട​യം മ​ള്ളൂ​ശേ​രി സ്വ​ദേ​ശി​യാ​യ പ്രീ​തീ​ഷി​നെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല നേ​രി​ട്ട് വി​ളി​ച്ച് അ​ഭി​ന​ന്ദി​ക്കു​ക​യാ​യി​രു​ന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!