സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി വാടകയ്ക്കെടുക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്; നിരാഹാരം അവസാനിപ്പിച്ച് ബസ് ഉടമകൾ

Share our post

തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി. ജോണുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി വാടകയ്ക്ക് (വെറ്റ് ലീസ്) എടുക്കുമെന്നും ഡ്രൈവറെ ബസ് ഉടമകളും കണ്ടക്ടറെ കെ.എസ്.ആർ.ടി.സിയും നൽകുന്ന രീതിയിലായിരിക്കും പ്രവർത്തനമെന്നും മന്ത്രി ഉടമകൾക്ക് ഉറപ്പ് നൽകിയതിനുപിന്നാലെയാണ് നിരാഹാരം അവസാനിപ്പിച്ചത്.

ബസുകളുടെ സർവീസ് കാലപരിധി വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് പത്മകുമാർ കമ്മിഷൻ നൽകിയ ശുപാർശകൾ നിയമാനുസൃതം നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു. ഒരു ബസ് ഉടമയ്ക്ക് തന്റെ സർവീസ് മറ്റൊരാൾക്ക് നിയമപരമായി കൈമാറുന്നതിന് നിലവിലുള്ള സാങ്കേതിക തടസങ്ങൾ നീക്കാനും യോഗത്തിൽ ധാരണയായിട്ടുണ്ട്. സ്വകാര്യ ബസ് ഉടമകളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനും അവർക്ക് സർക്കാരുമായി നിരന്തരമായ ആശയവിനിമയം നടത്തുന്നതിനുമായി ഒരു സ്ഥിരംസമിതി രൂപീകരിക്കും. ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തിയാകും ഈ സമിതി പ്രവർത്തിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധനയിലും ബസ് ചാർജ് വർധനയിലും ചർച്ചയിൽ അന്തിമതീരുമാനമായില്ല. തുടർ ചർച്ചകളിലൂടെ ഇതിന് പരിഹാരം കാണാമെന്ന് മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!