ഡോ.വി.ഭാസ്കരൻ ചരമ ദിനാചരണം; സംഘാടക സമിതിയായി
പേരാവൂർ: സീനിയർ സിറ്റിസൺ ഫോറം കണ്ണൂർ ജില്ലാ പ്രഥമ പ്രസിഡന്റായിരുന്ന ഡോ.വി.ഭാസ്കരന്റെ ചരമ ദിനാചരണം പേരാവൂരിൽ നടക്കും. സംഘാടക സമിതി യോഗത്തിൽ ജില്ലാ സെക്രട്ടറി രഘുനാഥൻ നമ്പ്യാർ അധ്യക്ഷനായി.
ഭാർഗവൻ കാഞ്ഞിലേരി, എം.പി.ഭട്ടതിരിപ്പാട്, കെ.കെ.മുകുന്ദൻ, മാലൂർ.പി.കുഞ്ഞികൃഷ്ണൻ, സി.വി.രവീന്ദ്രൻ, കെ.സി.വേണുഗോപാൽ, ഗംഗാധരൻ കോലഞ്ചിറ, സി.നാരായണൻ, കൂട്ട ജയപ്രകാശ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനറായി ജോസഫ് കോക്കാട്ടിനെ തിരഞ്ഞെടുത്തു.
