തലശ്ശേരി ചക്ക്യത്ത്മുക്ക് ഭാഗത്ത് വന്‍ മാഹി മദ്യ വേട്ട, ഒരാള്‍ അറസ്റ്റില്‍
തലശ്ശേരി: മാഹിമദ്യവുമായി ഒരാള്‍ എക്‌സൈസ് പിടിയില്‍. വോട്ടെണ്ണലിനോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയുടെ ഭാഗമായി കൂത്തുപറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ.സുനിലും സംഘവും സര്‍ക്കിള്‍ പരിധിയിലെ പ്രദേശങ്ങളായ കോപ്പാലം, ഗോപാല്‍പേട്ട, തലായി ഉസ്സന്‍മൊട്ട, പെട്ടിപ്പാലം എന്നിവടങ്ങളില്‍ പട്രോള്‍ നടത്തി വരവേ ഓട്ടോയിൽ കടത്തിക്കൊണ്ട് വരികയായിരുന്ന 31.500 ലിറ്റര്‍ പുതുച്ചേരി മദ്യം പിടിച്ചെടുത്തു. പിണറായി സ്വദേശി ടി.പി.ലത്തീഫിനെ (58) അറസ്റ്റ് ചെയ്തു. മുന്‍കൂട്ടി ഓര്‍ഡറുകള്‍ സ്വീകരിച്ച് വന്‍തോതില്‍ മദ്യം വില്‍പന നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് എക് സൈസ് അധികൃതർ പറഞ്ഞു.
