കൊട്ടിയൂർ വൈശാഖോത്സവം; ‘ദൈവത്തെ കാണൽ’ ചടങ്ങ് നടന്നു
മണത്തണ: കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ ഒരുക്കങ്ങൾക്ക് മുന്നോടിയായി മണത്തണ വാകയാട് പൊടികളത്തിൽ’ദൈവത്തെ കാണൽ’ ചടങ്ങ് നടന്നു. കുറിച്യ സ്ഥാനികനായഒറ്റപ്പിലാൻ പണിക്കരുടെയും കാടൻ സ്ഥാനികന്റെയും നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. പാരമ്പര്യ ട്രസ്റ്റിമാരായ തിട്ടയിൽ നാരായണൻ നായർ, ആക്കൽ ദാമോദരൻ നായർ, പാരമ്പര്യേതര ട്രസ്റ്റി എൻ.പ്രശാന്ത് , ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ ഗോകുൽ തുടങ്ങിയവർ പങ്കെടുത്തു. വൈശാഖോത്സവത്തിന്റെ നാളുകൾ കുറിക്കുന്ന പ്രക്കൂഴം നാളെ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നടക്കും.
