സംഘടനാ വിരുദ്ധ പ്രവർത്തനം; പയ്യന്നൂരിൽ സിപിഎം ബ്രാഞ്ച് അംഗം ടി.പുരുഷോത്തമനെ പുറത്താക്കി
കണ്ണൂര്‍: പയ്യന്നൂർ എകെജി ഭവൻ ബ്രാഞ്ച് അംഗം ടി.പുരുഷോത്തമനെ സംഘടനാ വിരുദ്ധ പ്രവർത്തനത്തിൻ്റെ പേരിൽ സിപിഎം പുറത്താക്കി. വി. കുഞ്ഞികൃഷ്ണൻ്റെ പുസ്തകപ്രകാശന ചടങ്ങിൽ ടി.പുരുഷോത്തമനും കുടുംബവും പങ്കെടുത്തിരുന്നു. ഇതിൽ പാർട്ടി പുരുഷോത്തമനോട് വിശദീകരണം ചോദിച്ചിരുന്നു. വിശദീകരണം തൃപ്തികരമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഏരിയാ കമ്മറ്റി പുരുഷോത്തമനെതിരെ നടപടി സ്വീകരിച്ചത്.
ഇന്നലെ നടന്ന ഞ്ച്രാഞ്ച് യോഗത്തിൽ പുരുഷോത്തമനെതിരായ നടപടി നേതൃത്വം റിപ്പോർട്ട് ചെയ്തു. നേരത്തെ രണ്ട് പ്രാവശ്യം പുരുഷോത്തമനെ സിപിഎം പുറത്താക്കിയിട്ടുണ്ട്.തെരഞ്ഞെടുപ്പിൽ പുരുഷോത്തമൻ കുഞ്ഞികൃഷ്ണനൊപ്പമാണ് പ്രവർത്തിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പുരുഷോത്തമന്‍റെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് തീവെക്കുകയും ജനൽ ചില്ലുകൾ എറിഞ്ഞു തകർക്കുകയുമായിരുന്നു. സംഭവത്തില്‍ രണ്ട് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. സുധീഷ്, അജയ് കൃഷ്ണ എന്നിവരായിരുന്നു അറസ്റ്റിലായത്. തെരഞ്ഞെടുപ്പിൽ പുരുഷോത്തമൻ കുഞ്ഞികൃഷ്ണനൊപ്പമാണ് പ്രവർത്തിച്ചത്.
