ഓട്ടംപോകാത്ത ഓട്ടോഡ്രൈവർക്ക് 3000 രൂപ പിഴ

Share our post

ഇരിട്ടി: സ്റ്റാൻഡിൽ നിർത്തിയിട്ട ഓട്ടോറിക്ഷ ഓട്ടം പോകാൻ വിസമ്മതിച്ച ഡ്രൈവർക്കെതിരേ മോട്ടോർവാഹനവകുപ്പിൻ്റെ നടപടി. ഉളിയിൽ ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവർക്കാണ് പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചതിന് 3000 രൂപ പിഴ ചുമത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലുമണിയോടെയാണ് സംഭവം.

സ്ത്രീയും മകളും തില്ലങ്കേരി എലിക്കുന്ന് ഭാഗത്തേക്ക് പോകാൻ ഉളിയിൽ ടൗണിലെ ഓട്ടോസ്റ്റാൻഡിൽ മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലെ ഡ്രൈവറോട് യാത്ര പോകാൻ ആവശ്യപ്പെട്ടു. എന്നാൽ ഈ റൂട്ടിൽ ഓട്ടം പോകില്ലെന്നും വേണമെങ്കിൽ പ്രദേശത്തെ മറ്റേതെങ്കിലും ഓട്ടോറിക്ഷ വിളിച്ച് പോകണമെന്നുമാണ് ഡ്രൈവർ പറഞ്ഞത്. തുടർന്ന് സ്ത്രീയുടെ ഭർത്താവ് പി.കെ. അശോകൻ മോട്ടോർവാഹനവകുപ്പ് അധികൃതർക്ക് രേഖാമൂലം പരാതി നൽകി. പരാതിയിൽ മോട്ടോർവാഹനവകുപ്പ് അന്വേഷണം നടത്തുകയും ഓട്ടോറിക്ഷ പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചതായി കണ്ടെത്തുകയും ചെയ്തു. ഇതേത്തുടർന്നാണ് ഇരിട്ടി ജോയിൻ്റ് ആർ.ടി.ഒ. ഡ്രൈവർ ക്കെതിരേ പിഴചുമത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!