Connect with us

Kerala

പോളിങ് ശതമാനം കുത്തനെകുറഞ്ഞു, രേഖപ്പെടുത്തിയത് 71.16 ശതമാനം വോട്ട്; ആശങ്കയിൽ മുന്നണികൾ

Published

on

Share our post

തിരുവനന്തപുരം: കൊടുംചൂടിനെ തോൽപ്പിച്ച പ്രചാരണത്തിൽ തിരയടിച്ച ആവേശം വോട്ടെടുപ്പിൽ പ്രതിഫലിച്ചില്ല. വെള്ളിയാഴ്ച നടന്ന ലോക്സഭാതിരഞ്ഞെടുപ്പിൽ കേരളത്തിൽ പോളിങ് ശതമാനം കുറഞ്ഞു. 71.16 ശതമാനമെന്നാണ് പ്രാഥമിക കണക്ക്. 2019-ൽ ഇത് 77.67 ശതമാനമായിരുന്നു. 6.19 ശതമാനമാണ് കുറവ്. പോളിങ് കുറഞ്ഞത് മൂന്ന് മുന്നണികളേയും ആശങ്കപ്പെടുത്തുന്നുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024-പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-66.46
2. ആറ്റിങ്ങല്‍-69.40
3. കൊല്ലം-68.09
4. പത്തനംതിട്ട-63.35
5. മാവേലിക്കര-65.91
6. ആലപ്പുഴ-74.90
7. കോട്ടയം-65.60
8. ഇടുക്കി-66.53
9. എറണാകുളം-68.27
10. ചാലക്കുടി-71.84
11. തൃശൂര്‍-72.79
12. പാലക്കാട്-73.37
13. ആലത്തൂര്‍-73.20
14. പൊന്നാനി-69.21
15. മലപ്പുറം-72.90
16. കോഴിക്കോട്-75.42
17. വയനാട്-73.48
18. വടകര-78.08
19. കണ്ണൂര്‍-76.92
20. കാസര്‍ഗോഡ്-75.94

ആകെ വോട്ടര്‍മാര്‍- 2,77,49,159
ആകെ വോട്ട് ചെയ്തവര്‍- 1,97,48,764(71.16%)
ആകെ വോട്ട് ചെയ്ത പുരുഷന്മാര്‍- 94,67,612(70.57%)
ആകെ വോട്ട് ചെയ്ത സ്ത്രീകള്‍- 1,02,81,005(71.72%)
ആകെ വോട്ട് ചെയ്ത ട്രാന്‍സ് ജെന്‍ഡര്‍- 147(40.05%).


Share our post

Kerala

സ്വർണ പണയത്തിന് ഇനി 20,000 രൂപയിൽ കൂടുതൽ കൈയിൽ കിട്ടില്ല; വരുന്നത് വലിയ മാറ്റം

Published

on

Share our post

സ്വർണ പണയ വായ്‌പ പലപ്പോഴും നമുക്കൊരു അനുഗ്രഹമാണ്. അതിന്റെ ഏറ്റവും വലിയ ഗുണം എന്തെന്നാൽ പെട്ടെന്ന് ചെല്ലുമ്പോഴും നമുക്ക് പണം എളുപ്പത്തിൽ കിട്ടുമെന്നതാണ്. കൂടുതൽ സാങ്കേതിക നൂലാമാലകൾ ഇല്ലാതെ തന്നെ ഈടിന് അനുസരിച്ച് പണം ലഭിക്കും എന്നതിനാൽ തന്നെ സ്വർണ പണയ വായ്‌പ വലിയൊരു ആശ്വാസമാണ് നമ്മളിൽ പലർക്കും. എന്നാൽ ഇനി അതിന് കൂടുതൽ നിയന്ത്രണം വരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗ്രാമ-നഗര ഭേദമില്ലാതെ ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന സ്വർണ വായ്‌പ ഇനി മുതൽ ഇത്തിരി ബുദ്ധിമുട്ടേറിയതാവും എന്നാണ് സൂചന. എന്തെന്നാൽ പണം നൽകുന്നതിൽ ഉൾപ്പെടെ നിയന്ത്രണം വന്നേക്കും.

റിസർവ് ബാങ്കിന്റെ ശക്തമായ ഇടപെടലാണ് ഇതിന് പ്രധാന കാരണം. അടുത്തിടെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളോട് സ്വർണ പണയ വായ്‌പയുടെ കാര്യത്തിൽ ചില കർശന നിയന്ത്രങ്ങൾക്കാണ് ഇന്ത്യയുടെ കേന്ദ്ര ബാങ്ക് ഉത്തരവിട്ടിരിക്കുന്നത്. നിലവിൽ എത്ര തുക ആണെങ്കിലും ഉപയോക്താക്കളുടെ ആവശ്യാനുസരണം പണം കൈയിൽ തന്നെ നൽകാറാണ് പതിവ്. എന്നാൽ ഇതിന് അധികം ആയുസ് ഉണ്ടാവില്ല.

നിങ്ങൾ ഇനി സ്വർണ പണയത്തിന് ചെന്നാൽ പണമായി വെറും 20000 രൂപ മാത്രമേ നിങ്ങളുടെ കൈയിൽ കിട്ടുകയുള്ളൂ. 20000 രൂപ എന്ന പരിധി കർശനമായി പാലിക്കണം എന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് നൽകിയ നിർദ്ദേശം.

എന്നാൽ ഇക്കാര്യത്തിൽ വലിയ രീതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നതാണ് യാഥാർഥ്യം. കാരണം ഇപ്പോഴും സാധാരണ നിലയിൽ തന്നെ 20000 രൂപയ്ക്ക് മുകളിലുള്ള വലിയ തുക നിങ്ങൾക്ക് സ്വർണം പണയം വച്ചാൽ കിട്ടും. എന്നാൽ ഇനി ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് മാത്രമേ കൈമാറൂ എന്നതാണ് നിയമം.

എല്ലാ വായ്‌പകൾക്കും ഈ പരിധി ബാധകം ആണെങ്കിലും ഏറ്റവുമധികം  ബാധിക്കുക സ്വർണ പണയ വായ്‌പകൾക്ക് തന്നെയാവും. പ്രത്യേകിച്ചും ഇത്തരം വായ്‌പകൾ കൂടുതലായി ആശ്രയിക്കുന്നത് അത്യവശ്യക്കാർ ആയതിനാൽ അവർ പലപ്പോഴും തുക പണമായി നേരിട്ട് കൈയിൽ കൈപ്പറ്റാനാണ് ആഗ്രഹിക്കുന്നത്. ഇതിന് സ്ഥാപനങ്ങൾ സൗകര്യം ചെയ്‌തു കൊടുക്കാറുമുണ്ട്.

എന്നാൽ ഇനി അത് വേണ്ടെന്ന് സൂചനയാണ് ആർ.ബി.ഐ വ്യക്തമായി സൂചിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ ആദായ നികുതി വകുപ്പ് പ്രകാരം നിലവിൽ 20000 രൂപയിൽ കൂടുതൽ പണമായി കൈമാറുന്നതിന് വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് വായ്‌പകൾക്കും ഇത് ബാധകമാകുന്നത്.


Share our post
Continue Reading

Kerala

അരളിപ്പൂവ് വേണ്ടെന്ന് മലബാർ ദേവസ്വം ബോർഡും; നിരോധന ഉത്തരവ് നാളെ ഇറക്കും

Published

on

Share our post

എറണാകുളം : അരളിപ്പൂവ് നിരോധിച്ച് മലബാർ ദേവസ്വം ബോർഡും രംഗത്ത്. മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ഇനിമുതൽ അരളിപ്പൂവ് ഉപയോഗിക്കില്ല. ഇത് സംബന്ധിച്ച് ഉത്തരവ് നാളെ ഇറക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എം.ആര്‍. മുരളി അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടിക്ക് തൊട്ടുപുറകെയാണ് അരളിക്ക് മലബാർ ദേവസ്വം ബോർഡ് നിരോധനം ഏർപ്പെടുത്തുന്നത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ അരളി പൂവിൻ്റെ ഉപയോഗം നിവേദ്യത്തിലും പ്രസാദത്തിലും പൂർണമായി ഒഴിവാക്കാൻ തീരുമാനിച്ചതായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

ക്ഷേത്രങ്ങളിൽ പൂജയ്ക്കായി അരളി പൂവ് ഉപയോഗിക്കാം. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നിവേദ്യ സമർപ്പണത്തിന് തുളസി, തെച്ചി, റോസ എന്നീ പൂക്കൾ ഭക്തർ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളിൽ നിന്ന് ഭക്തർക്ക് നേരിട്ട് കൈകളിൽ അരളി എത്തുന്ന സാധ്യതകൾ ഇല്ലാതാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. അരളിപ്പൂവ് ഒഴിവാക്കിയ തീരുമാനം സംബന്ധിച്ച് ദേവസ്വം അസിസ്റ്റൻ്റ് കമ്മീഷണർമാർക്ക് കത്ത് മുഖാന്തിരം അറിയിപ്പ് നൽകും. നിവേദ്യ സമർപ്പണ പൂജയിൽ അരളിപ്പൂവ് ഉപയോഗിക്കുന്നില്ലാ എന്നത് അതാത് ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർമാരും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരും ഉറപ്പ് വരുത്തണമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു.


Share our post
Continue Reading

Kerala

പൂജയ്ക്കും നിവേദ്യത്തിനും ഇനി അരളിപ്പൂവ് വേണ്ട; ഉത്തരവിറക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Published

on

Share our post

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ ഇനിമുതൽ പൂജയ്ക്കായും നിവേദ്യത്തിലും അർച്ചന പ്രസാദത്തിലും അരളിപ്പൂവ് ഉപയോഗിക്കേണ്ടെന്ന് ഉത്തരവിറക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. അരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. അരളിക്ക് പകരം തെച്ചി, തുളസി തുടങ്ങിയവ ഉപയോഗിക്കും.

ദേവസ്വം ബോർഡിൻ്റെ യോഗത്തിലാണ് പുതിയ തീരുമാനം. അതേസമയം, അരളിപ്പൂവ് പൂർണമായും ക്ഷേത്ര ആവശ്യങ്ങളിൽ നിന്നും ഒഴിവാക്കില്ല. അരളിപ്പൂവ് ഉപയോഗിച്ചുള്ള ഹാരം ചാർത്തൽ, പുഷ്‌പാഭിഷേകം, പൂമൂടൽ പോലെയുള്ള ചടങ്ങുകൾ എന്നിവയ്‌ക്കെല്ലാം ക്ഷേത്രങ്ങളിൽ അരളിപ്പൂവിന്റെ ഉപയോഗം തുടരും.

കഴിക്കുന്ന പ്രസാദത്തിനൊപ്പവും നെറ്റിയിൽ തൊടുന്ന പ്രസാദത്തിനൊപ്പവും അരളിപ്പൂവ് ഭക്തജനങ്ങൾക്ക് കൈയിൽ കിട്ടുമ്പോൾ അത് ശരീരത്തിനുള്ളിലേക്ക് പോകാനുള്ള സാധ്യതയുണ്ട്. ഈ സാധ്യത കണക്കിലെടുത്താണ് അരളിപ്പൂവ് നിവേദ്യത്തിൽനിന്നും അർച്ചനയിൽനിന്നും ഒഴിവാക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

നേരത്തേ, ശബരിമല മുന്നൊരുക്കങ്ങൾ തീരുമാനിക്കാൻ ചേർന്ന യോഗത്തിൽ അരളിപ്പൂവിന്റെ വിഷയം ചർച്ചയായിരുന്നു. ആലപ്പുഴയിൽ ഒരു യുവതി മരിച്ചത് അരളിപ്പൂവ് ശരീരത്തിനുള്ളിൽ ചെന്നാണ് എന്ന വാർത്തകൾ പുറത്തുവന്നതോടെയാണ് ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുടക്കമായത്.


Share our post
Continue Reading

Kannur21 mins ago

പ്രീമെട്രിക് ഹോസ്റ്റൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Kerala52 mins ago

സ്വർണ പണയത്തിന് ഇനി 20,000 രൂപയിൽ കൂടുതൽ കൈയിൽ കിട്ടില്ല; വരുന്നത് വലിയ മാറ്റം

Kannur59 mins ago

പരശുറാം, വെസ്റ്റ്‌കോസ്റ്റ് എക്സ്പ്രസുകളുടെ സമയക്രമം മാറ്റിയത് റദ്ദാക്കി

KOLAYAD1 hour ago

കോളയാട് പഞ്ചായത്ത് പരിധിയിലെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റണം

PERAVOOR1 hour ago

എസ്.എസ്.എൽ.സി; പേരാവൂർ മേഖലയിലും 100 ശതമാനം വിജയം

MATTANNOOR2 hours ago

മട്ടന്നൂർ പരിയാരം മഖാം ഉറൂസ് തുടങ്ങി

Kerala2 hours ago

അരളിപ്പൂവ് വേണ്ടെന്ന് മലബാർ ദേവസ്വം ബോർഡും; നിരോധന ഉത്തരവ് നാളെ ഇറക്കും

THALASSERRY2 hours ago

കാഴ്ച പരിമിതി നേരിടുന്നവർക്ക് കരാട്ടെ, നീന്തൽ പരിശീലനം

Kerala4 hours ago

പൂജയ്ക്കും നിവേദ്യത്തിനും ഇനി അരളിപ്പൂവ് വേണ്ട; ഉത്തരവിറക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala6 hours ago

പ്ലസ്ടു പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 78.69

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur8 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!