Connect with us

KOOTHUPARAMBA

പാനൂരിൽ ടിപ്പറിടിച്ച് പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം

Published

on

Share our post

കൂത്തുപറമ്പ് : പാനൂരിൽ സ്കൂട്ടറിന് പിന്നിൽ ടിപ്പറിടിച്ച് ഹയർ സെക്കൻഡറി വിദ്യാർഥിക്ക് ദാരുണാന്ത്യം. ചെറിയപറമ്പത്ത് മുനീർ-ഫാത്തിമ ദമ്പതികളുടെ മകൻ ഫായിസാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന സുഹൃത്ത് ആത്തിഖിന് പരിക്കേറ്റു. 


Share our post

KOOTHUPARAMBA

ഷെയര്‍ചാറ്റ് വഴി പരിചയം, യുവതിയില്‍ നിന്ന് തട്ടിയെടുത്തത് രണ്ടുലക്ഷം രൂപ, പ്രതി പിടിയില്‍

Published

on

Share our post

കൂത്തുപറമ്പ് (കണ്ണൂര്‍): ഓണ്‍ലൈന്‍ ചാറ്റിങ്ങില്‍ പരിചയപ്പെട്ട കൂത്തുപറമ്പ് സ്വദേശിനിയായ യുവതിയില്‍നിന്ന് രണ്ടുലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ആലുവ സ്വദേശി അറസ്റ്റില്‍. ശ്രീമൂലനഗരം കഞ്ഞിക്കല്‍ ഹൗസില്‍ അബ്ദുള്‍ ഹക്കീമി(38)നെയാണ് കൂത്തുപറമ്പ് ഇന്‍സ്‌പെക്ടര്‍ ടി.എസ്. ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തത്. 2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം.

ഷെയര്‍ ചാറ്റിലൂടെയാണ് ഹക്കീം യുവതിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് വ്യാജവിലാസത്തില്‍ ചാറ്റിങ് നടത്തി സൗഹൃദം സ്ഥാപിച്ചു. നാട്ടിലെ അര്‍ബുദരോഗിക്ക് സഹായം വേണമെന്ന് അഭ്യര്‍ഥിച്ച് ഗൂഗിള്‍ പേ നമ്പര്‍ കൊടുക്കുകയും യുവതി തുക അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് പലതവണ പണം വാങ്ങി.

വ്യക്തിപരമായ ആവശ്യത്തിന് വാങ്ങിയ തുക തിരികെവേണമെന്ന് ആവശ്യപ്പെട്ടതോടെ പ്രൊഫൈല്‍ ചിത്രം മോര്‍ഫ് ചെയ്ത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തി രണ്ടുലക്ഷത്തോളം രൂപ ഹക്കീം കൈക്കലാക്കി. തുടര്‍ന്നാണ് ബന്ധുക്കള്‍ മുഖേന യുവതി കൂത്തുപറമ്പ് പോലീസില്‍ പരാതി നല്‍കിയത്.

ആലുവയില്‍വെച്ചാണ് കാലടി പോലീസിന്റെ സഹായത്തോടെ അബ്ദുല്‍ ഹക്കീമിനെ കസ്റ്റഡിയിലെടുത്തത്. ഇലക്ട്രീഷ്യനായ ഇയാള്‍ക്ക് നല്ല കംപ്യൂട്ടര്‍ പരിജ്ഞാനമുണ്ട്. യുട്യൂബ് ചാനലുള്ള ഹക്കീമിന് നിരവധി ഫോളോവേഴ്‌സും ഉണ്ടായിരുന്നു.

കൂത്തുപറമ്പിലെത്തിച്ച് ചോദ്യം ചെയ്തശേഷം തലശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എ.എസ്.ഐമാരായ കെ. ഷനില്‍, പ്രദീപ്കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പി. പ്രശോഭ്, സി. അര്‍ജുന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.


Share our post
Continue Reading

KOOTHUPARAMBA

കൂത്തുപറമ്പ് താലൂക്ക് ആസ്പത്രി: ഡയാലിസിസ് സെൻ്ററിൽ മൂന്ന് ഷിഫ്റ്റ് ഒരുക്കാൻ നഗരസഭ

Published

on

Share our post

കൂത്തുപറമ്പ്: താലൂക്ക് ആസ്പത്രിയിലെ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം വിപുലികരിക്കാനുള്ള പ്രവർത്തനങ്ങളുമായി നഗരസഭ. നഗരസഭയുടെ കീഴിലുള്ള ജീവനം കിഡ്നി പേഷ്യന്റ് വെല്‍ഫെയർ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഉദാരമതികളുടെ സഹായത്തോടെയാണ് മൂന്നാം ഷിഫ്റ്റ് ഉള്‍പ്പെടെയുള്ള പ്രവർത്തനം ആരംഭിക്കുക.

ഇതിന്റെ ഭാഗമായി നഗരസഭയിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളില്‍ പ്രവർത്തിക്കുന്നവരുടെയും വ്യാപാര വ്യവസായ വിദ്യാഭ്യാസ മേഖലകളിലുള്ളവരുടെയും സന്നദ്ധ സംഘടനകളുടെയും അഭ്യുദയകാംക്ഷികളുടെയും യോഗം 20ന് വൈകീട്ട് 4.30ന് സ്റ്റേഡിയം പവലിയനില്‍ ചേരും.

ഏതാനും വർഷം മുൻപ് കിഫ്ബിയില്‍ നിന്നുള്ള 1.20 കോടിഫണ്ട് ഉപയോഗിച്ചാണ് താലൂക്ക് ആസ്പത്രിയില്‍ 10 ഡയലിസിസ് യന്ത്രങ്ങള്‍ സ്ഥാപിച്ചത്. നഗരസഭ വകയിരുത്തിയ 45 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു ആദ്യഘട്ടത്തില്‍ ഒരുഷിഫ്റ്റ് പ്രവർത്തിപ്പിച്ചത്. പിന്നീട് ഡയലിസിസ് രോഗികള്‍ കൂടിയതോടെ രണ്ട് ഷിഫ്റ്റുകളിലായിട്ടായിരുന്നു പ്രവർത്തനം.

കൂത്തുപറമ്പ് നഗരസഭയുടെ കീഴില്‍ ജീവനം കിഡ്നി പേഷ്യന്റ് വെല്‍ഫെയർ ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചായിരുന്നു ഇതിനുള്ള ഫണ്ട് കണ്ടെത്തിയിരുന്നത്. 2019ല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിയ ജനകീയ ഫണ്ട് ശേഖരണത്തിലൂടെ 48,63,355 രൂപയാണ് സൊസൈറ്റിക്ക് ലഭിച്ചത്. എന്നാല്‍, രോഗികളുടെ എണ്ണം വർധിക്കുകയും ചെലവ് കൂടുകയും ചെയ്ത സാഹചര്യത്തില്‍ വീണ്ടും ഫണ്ട് കണ്ടെത്തേണ്ട സാഹചര്യത്തിലാണ് സൊസൈറ്റി.

അതോടൊപ്പം മൂന്നാമതൊരു ഷിഫ്റ്റ് തുടങ്ങിയാലെ പുതിയ അപേക്ഷകരില്‍ പലർക്കും ചികിത്സ ലഭ്യമാക്കാൻ സാധിക്കുകയുള്ളൂ. വീണ്ടും ജനകീയ ഫണ്ട് ശേഖരണത്തിനുള്ള തയാറെടുപ്പിലാണ് അധികൃതർ.


Share our post
Continue Reading

KOOTHUPARAMBA

അപകടക്കെണി വിരിച്ച് തലശ്ശേരി – വളവുപാറ കെ.എസ്.ടി.പി റോഡ്

Published

on

Share our post

കൂത്തുപറമ്പ്: ഓടകൾ ഇല്ലാതെയും ഓടകളിൽ കവറിങ് സ്ലാബ് ഇല്ലാതെയും കെ.എസ്.ടി.പി റോഡ്. കോടികൾ ചെലവഴിച്ച് 10 വർഷം കൊണ്ട് നവീകരിച്ച തലശ്ശേരി – വളവുപാറ കെ.എസ്.ടി.പി റോഡിൽ പണി പൂർത്തീകരിക്കാത്ത ഓടകൾ സ്ഥിതി ചെയ്യുന്ന ഭാഗം അപകടക്കെണിയാകുന്നു. തൊക്കിലങ്ങാടി ടൗണിൽ ഇരിട്ടി റോഡിൽ കെ.വി.സുധീഷ് റോഡ് ആരംഭിക്കുന്ന ഭാഗത്ത് ഏതാണ്ട് 30 മീറ്ററോളം ദൂരം ഓടയുടെ പ്രവൃത്തി പൂർത്തീകരിച്ചിട്ടില്ല.

ഏതാണ്ട് 10 മീറ്ററോളം ദൂരത്തിൽ കോൺക്രീറ്റിൽ നിർമിച്ച സ്റ്റാൻഡേഡ് ഓട പോലും സ്ഥാപിക്കാതെ ഒഴിവാക്കിയ നിലയിലാണ്. ഇത് ഉൾപ്പെടെ 30മീറ്ററോളം ദൂരം കവറിങ് സ്ലാബ് പോലും പാകാതെ അപകട ഭീഷണിയിലാണ്. പൊതുവേ വീതി കുറഞ്ഞ ഈ ഭാഗത്ത് ടാർ റോഡ് കഴിഞ്ഞാൽ വഴിയാത്രയ്ക്കു തീരെ സൗകര്യമില്ല.

ഇവിടെ ഓട പുനർനിർമിച്ച് സ്ലാബ് പാകിയാൽ മാത്രമേ അപകടരഹിതമായി ആളുകൾക്ക് കടന്നു പോകാൻ കഴിയൂ. പലതവണ അധികൃതരെ സമീപിച്ചെങ്കിലും ഇതിനോട് മുഖം തിരിഞ്ഞു നിൽക്കുന്ന നിലപാടാണ് എല്ലാ ഘട്ടങ്ങളിലും ബന്ധപ്പെട്ടവർ സ്വീകരിച്ചതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ചിലപ്പോൾ ഈ ഭാഗത്ത് വാഹനങ്ങൾ കൂടി പാർക്ക് ചെയ്തു കഴിഞ്ഞാൽ വഴിയാത്ര വളരെയേറെ ക്ലേശകരമാണെന്നാണു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.

ഓടയും സ്ലാബും ഇല്ലാത്ത ഭാഗത്ത് ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്താൽ തെന്നി ഓടയിലേക്ക് മറിഞ്ഞുവീഴുന്ന അവസ്ഥയാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു. തെരുവ് വിളക്കുകളുടെയും സിഗ്നലുകളുടെയും കാര്യവും ഏതാണ്ട് ഇതേ മട്ടിലാണ്. പല ഭാഗത്തും വാഹനമിടിച്ച് തകർന്നും മറ്റുമായി തെരുവ് വിളക്കുകൾ കണ്ണുചിമ്മി. ഇവയൊന്നും പുനഃസ്ഥാപിക്കാൻ ഒരു നടപടിയുമില്ല.


Share our post
Continue Reading

Kannur7 mins ago

തലശേരി മാഹി ബൈപ്പാസ്‌ ; കുരുക്കില്ലാതെ 
കുതിക്കാം

Breaking News49 mins ago

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതകം; പ്രതിക്ക് തൂക്കുകയര്‍

Kerala54 mins ago

നാല് സംസ്ഥാനം ഒന്നിച്ച് കാട്ടാനകളെ എണ്ണുന്നു

Kerala1 hour ago

തായ്ലാൻഡിൽ മലയാളി വെടിയേറ്റ് മരിച്ചു

Kerala2 hours ago

നൃത്തപരിശീലനത്തിനിടെ 13കാരി കുഴഞ്ഞുവീണ് മരിച്ചു

Kerala2 hours ago

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്: വിനോദസഞ്ചാരികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala3 hours ago

തീർത്ഥാടകരെ വരവേൽക്കാൻ ഒരുങ്ങി കരിപ്പൂർ ഹജ്ജ് ഹൗസ്;ചരിത്രത്തിലാദ്യം,സംസ്ഥാനത്ത് നിന്ന് 17,883പേര്‍

Kerala3 hours ago

‘മക്കളുമായി ചേർന്ന് സ്വത്ത് തട്ടിയെടുക്കാൻ ശ്രമം’; ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പോലീസിൽ കീഴടങ്ങി

Kerala3 hours ago

ആ​വ​ശ്യ​ത്തി​നു​ള്ള സ്റ്റോ​ക്ക് ല​ഭ്യ​മ​ല്ല, റേ​ഷ​ന്‍ ​ക​ട​ക​ളി​ല്‍ മ​ണ്ണെ​ണ്ണ വി​ത​ര​ണം നി​ല​യ്ക്കും

Kannur3 hours ago

ഭാര്യവീട് കാറിടിച്ചുകയറ്റി തകർത്ത ഭർത്താവിനെതിരേ കേസ്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!