Connect with us

Kerala

കെ.എസ്.ഇ.ബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Published

on

Share our post

കൊല്ലം : കെ.എസ്.ഇ.ബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരം വിളക്കുടി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ രഘുവിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 56 വയസായിരുന്നു. ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്ത് ജനറേറ്റര്‍ റൂമിന് മുന്‍പിലായാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയാണ് രഘു.

നാളെ പെന്‍ഷന്‍ ആകാനിരിക്കെയാണ് രഘു ജീവനൊടുക്കിയത്. സംഭവത്തില്‍ കുന്നിക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയോടെയാണ് രഘു തൂങ്ങിമരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ 5 മണിക്ക് സെക്ഷന്‍ ഓഫീസിന് സമീപത്തെ ബാങ്കിലേക്ക് ഒരു ജീവനക്കാരന്‍ എത്തിയപ്പോളാണ് ജനറേറ്റര്‍ റൂമിന് മുന്നില്‍ രഘുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.തന്റെ ഇടതുകൈയ്ക്ക് മുറിവേല്‍പ്പിച്ച ശേഷമാണ് രഘു തൂങ്ങിമരിച്ചതെന്നാണ് പൊലീസ് പ്രാഥമിക പരിശോധനയില്‍ മനസിലാക്കിയിരിക്കുന്നത്. തൂങ്ങിമരിക്കുന്നതിന് മുന്‍പ് ഇദ്ദേഹം ഞരമ്പ് മുറിച്ചിട്ടുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.


Share our post

Kerala

സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം; പെണ്‍കുട്ടികളെ കബളിപ്പിച്ച് നഗ്ന വീഡിയോ പകർത്തിയ യുവാവ് അറസ്റ്റിൽ

Published

on

Share our post

കായംകുളം: സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് പെൺകുട്ടികളുടെ നഗ്ന വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മൊബൈൽ നമ്പർ കൈക്കലാക്കി വീഡിയോ കോൾ ചെയ്ത് നഗ്നദൃശ്യങ്ങൾ പകർത്തുകയും ഇവ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ കൊല്ലം വൈ നഗറിൽ ബദരിയ മൻസിലിൽ താമസിക്കുന്ന മുഹമ്മദ് ഹാരിസ് (36) ആണ് കായംകുളം പൊലീസിന്‍റെ പിടിയിലായത്.

സ്കൂളുകളിലെ അധ്യാപകരുടെ നമ്പർ കൈക്കലാക്കി സിനിമാ നിർമാതാവാണെന്ന് പറഞ്ഞ് ബ്രോഷർ അയച്ചു നൽകും. ഇതിനുശേഷം അഭിനയിക്കാൻ താൽപര്യമുള്ള പെൺകുട്ടികളുടെ ഓഡിഷൻ നടത്താനാണെന്ന വ്യാജേന അധ്യാപകരെ കബളിപ്പിച്ച് അവരിൽ നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മൊബൈൽ നമ്പർ കരസ്ഥമാക്കും. പിന്നീട് പെൺകുട്ടികളുടെ മൊബൈൽ നമ്പറിലേക്ക് വിളിച്ച് സിനിമയിൽ അഭിനയിക്കാൻ താൽപര്യം ഉണ്ടെങ്കിൽ അവസരം നൽകാമെന്ന് പറഞ്ഞ് വീഡിയോ കോളിൽ വിളിക്കുകയും ഒരു രംഗം അഭിനയിച്ചു കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്യും.

അടുത്ത രംഗം അഭിനയിക്കാൻ വേണ്ടി ക്യാമറയ്ക്ക് മുമ്പിൽ നിന്നും ഡ്രസ്സ് മാറാൻ ആവശ്യപ്പെടുകയും ഇത് ഫോണിൽ റെക്കോർഡ് ചെയ്യുകയും ചെയ്താണ് പ്രതി ഭീഷണിപ്പെടുത്തിയിരുന്നത്. കൂട്ടുകാരികളിൽ സിനിമയിൽ അഭിനയിക്കാൻ താൽപര്യമുള്ളവരുടെ ഫോൺ നമ്പർ തന്ത്രപൂർവ്വം വിദ്യാർത്ഥികളിൽ നിന്ന് കൈക്കലാക്കും. പിന്നീട് ഇത് തട്ടിപ്പാണെന്ന് അറിഞ്ഞ് പെൺകുട്ടികൾ വിളിക്കുമ്പോൾ ആരോടെങ്കിലും പറഞ്ഞാൽ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ് ഇയാളുടെ രീതി.

വിദ്യാഭ്യാസം കുറവായ സാധാരണക്കാരായ ആളുകളെ സ്കൂളിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് പറ്റിച്ച് അവരുടെ പേരിൽ സിം കാർഡുകളെടുത്താണ് പ്രതി കുറ്റകൃത്യങ്ങൾ നടത്തുന്നത്. ഇയാളുടെ പേരിൽ നൂറനാട് പൊലീസ് സ്റ്റേഷനിലും കനകക്കുന്ന് പൊലീസ് സ്റ്റേഷനിലും കേസുകൾ നിലവിലുണ്ട്. 2020 ൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചതിന് കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്.


Share our post
Continue Reading

Kerala

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ കെ.പി യോഹന്നാൻ അന്തരിച്ചു

Published

on

Share our post

പത്തനംതിട്ട/ ടെക്സാസ് : ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലിത്ത മോറാൻ മാർ അത്തനേഷ്യസ് യോഹാൻ (കെ പി യോഹന്നാൻ) അന്തരിച്ചു. അമേരിക്കയിലെ ടെക്സാസിലായിരുന്നു അന്ത്യം. കാർ അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഇന്ത്യൻ സമയം ചൊവ്വ  വൈകിട്ട് 6.45ന് ഉണ്ടായ അപകടത്തിലാണ് തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റത്. ഡാലസിലെ ആസ്പത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക്‌ വിധേയനാക്കിയിരുന്നു.

ടെക്സാസിലെ  ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കാമ്പസിൽ നിന്നും പ്രഭാത സവാരിക്കിടെ  റോഡിലേയ്ക്ക് ഇറങ്ങുന്നതിനിടയിലാണ്  കാറിടിച്ചത്.  തിരുവല്ലയിലെ സഭ ആസ്ഥാനത്ത്  നിന്നും അഞ്ചു ദിവസം മുമ്പാണ് മെത്രാപ്പൊലീത്ത അമേരിക്കയിൽ എത്തിയത്.  


Share our post
Continue Reading

Kerala

പ്ലസ് വൺ പ്രവേശനം: അപേക്ഷ മെയ്‌ 15മുതൽ

Published

on

Share our post

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾ വേഗത്തിൽ ആരംഭിക്കും. പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം മെയ്‌ 16മുതൽ തുടങ്ങും. അപേക്ഷ നൽകാനുള്ള അവസാന തീയതി മെയ്‌ 25ആണ്.

ട്രയൽ അലോട്ട്മെന്റ് മെയ് 29ന് നടക്കും. ആദ്യ അലോട്ട്മെന്റ് ജൂൺ അഞ്ചിനാണ്. ആദ്യ അലോട്ട്മെന്റിന് ശേഷം തുടർ അലോട്ട്മെന്റുകൾ നടക്കും. ജൂൺ 24 മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.

ജൂലൈ 31 പ്ലസ് വൺ പ്രവേശന നടപടികൾ പൂർത്തിയാക്കും. ഈ വർഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ 4,27,153 പേരിൽ 4,25,563 പേർ ഉപരി പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷത്തേക്കാൾ 11ദിവസം മുൻപേയാണ് എസ്.എസ്.എല്‍.സി ഫലം പുറത്ത് വിടുന്നത്.

ഇന്ന് വൈകിട്ട് 3നാണ് മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തുക. തുടർന്ന് നാലോടെ വിവിധ വെബ്സൈറ്റുകൾ വഴി ഫലം ലഭ്യമാകും. വിദ്യാർത്ഥികൾക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഫലങ്ങളറിയാൻ http:// results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ ‘സഫലം 2024′ എന്ന മൊബൈൽ ആപ്പും കൈറ്റ് സജ്ജമാക്കിയിട്ടുണ്ട്.


Share our post
Continue Reading

Kerala2 mins ago

സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം; പെണ്‍കുട്ടികളെ കബളിപ്പിച്ച് നഗ്ന വീഡിയോ പകർത്തിയ യുവാവ് അറസ്റ്റിൽ

Kannur11 mins ago

എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ സമരം: രണ്ടാം ദിവസവും ദുരിതം, വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുന്നു

PERAVOOR38 mins ago

ഡോക്ടർമാരില്ല; പേരാവൂർ താലൂക്കാസ്പത്രിയിൽ ഒ.പിയും അത്യാഹിത വിഭാഗവും പ്രതിസന്ധിയിൽ

Kerala12 hours ago

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ കെ.പി യോഹന്നാൻ അന്തരിച്ചു

Kerala15 hours ago

പ്ലസ് വൺ പ്രവേശനം: അപേക്ഷ മെയ്‌ 15മുതൽ

Kerala15 hours ago

സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ; ജൂണ്‍ ആദ്യ വാരം സര്‍ട്ടിഫിക്കറ്റുകള്‍

Kerala15 hours ago

സംവിധായകനും ഛായാ​ഗ്രാഹകനുമായ സം​ഗീത് ശിവൻ അന്തരിച്ചു

Kerala15 hours ago

എസ്.എസ്.എല്‍.സി പരീക്ഷ രീതി മാറ്റും; അടുത്ത വർഷം മുതല്‍ എഴുത്ത് പരീക്ഷയിൽ മിനിമം മാർക്ക്, പ്രഖ്യാപനവുമായി മന്ത്രി

Social15 hours ago

ഗൂഗിൾ വാലറ്റ് ആപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു, ഗൂഗിൾ പേയ്ക്ക് എന്ത് സംഭവിക്കും

India16 hours ago

ഗെയിം ഓഫ് ത്രോൺസ് താരം അയാൻ ​ഗെൽഡർ അന്തരിച്ചു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur8 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!