Connect with us

THALASSERRY

ആറുവരിപ്പാതയിൽ ഡ്രൈവിങ് അറിയാതെ ഡ്രൈവർമാർ; 50 ദിവസത്തിനിടെ 60 അപകടങ്ങൾ

Published

on

Share our post

മാഹി : ദേശീയപാതയിൽ അപകടങ്ങൾ വർധിക്കുന്നത് ആശങ്ക ഉയർത്തുന്നു. ആറുവരിപ്പാതയിൽ പാലിക്കേണ്ട ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും പ്രധാന വില്ലനാണ്. ഈസ്റ്റ് പള്ളൂരിൽ ചൊക്ലി–സ്പിന്നിങ് മിൽ റോഡ് കടന്നു പോകുന്ന ബൈപാസ് സിഗ്നൽ പോസ്റ്റിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നത്. ബൈപാസ് തുറന്ന് 50 ദിവസങ്ങൾ പിന്നിടുമ്പോൾ സിഗ്നൽ ജംക്‌ഷനിൽ അറുപതിലേറെ അപകടങ്ങൾ നടന്നു. പലതും സിഗ്നൽ സംവിധാനം അറിയാതെ വാഹനങ്ങൾ മുന്നോട്ട് എടുത്തപ്പോൾ സംഭവിച്ചതാണ്.

ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെട്ടത്.ഇരുചക്ര വാഹനം ഓടിക്കുന്നവരുടെ പിഴവ് കാരണം സംഭവിക്കുന്ന അപകടങ്ങൾ സംഭവസ്ഥലത്തുതന്നെ സംസാരിച്ച് തീർപ്പാക്കുന്നത് ഇവിടെ പതിവു കാഴ്ചയാണ്. 15 കേസുകൾ മാത്രമാണ് പൊലീസിനു മുന്നിലേക്ക് എത്തിയത്. സിഗ്നൽ മാറുന്നത് ശ്രദ്ധിക്കാതെ വാഹനം ഓടിക്കുന്ന ഡ്രൈവർമാരാണ് അപകമുണ്ടാക്കുന്നതെന്ന് സിഗ്നൽ പോസ്റ്റിൽ ഡ്യൂട്ടിയിലുഉള്ള പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.

മൂന്നു വരിയിൽ വാഹനങ്ങൾ മറികടക്കുന്നത് എങ്ങനെയെന്ന് അറിയാത്തതും യു ടേണിന് അനുവാദമില്ലാത്ത സ്ഥലത്ത് വാഹനം തിരിക്കാൻ ശ്രമിക്കുന്നതും അപകടമുണ്ടാക്കുന്നുണ്ട്. സർവീസ് റോഡ് ഉപയോഗിക്കുന്നതു തോന്നിയതു പോലെയാണെന്നും പരാതിയുണ്ട്. സർവീസ് റോഡിൽ എവിടെ നിന്നാണ് ബൈപാസിൽ പ്രവേശിക്കേണ്ടത് എന്നതിലും ചില ഡ്രൈവർമാർക്ക് ധാരണയില്ല. ഈസ്റ്റ് പള്ളൂരിൽ നിന്നും പാറാൽ ഭാഗം വരെ ബൈപാസിന്റെ ഇടത് ഭാഗത്ത് സർവീസ് റോഡ് പൂർണമല്ല. ഫലത്തിൽ യു ടേൺ സംവിധാനം ലംഘിച്ചും ഈ ഭാഗത്ത് തോന്നിയതു പോലെ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്.

ഈസ്റ്റ് പള്ളൂരിൽ സിഗ്നൽ സംവിധാനം ഫലപ്രദമായി നടപ്പാക്കാൻ പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ബൈപാസ് വൈദ്യുതീകരിച്ച് വിളക്കുകൾ സ്ഥാപിക്കാത്തതും പ്രശ്നം ഗുരുതരമാക്കുന്നു. ക്യാമറകളും സ്ഥാപിച്ചിട്ടില്ല.


Share our post

THALASSERRY

അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന മാഹിപ്പാലം തുറന്നു

Published

on

Share our post

മാഹി: അടിയന്തിര അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന മാഹിപ്പാലം തുറന്നു അറ്റകുറ്റപ്പണികൾക്കായി മാർച്ച്മാസം 29 മുതലാണ് മാഹിപ്പാലം അടച്ചിട്ടത് ആദ്യം മെയ് 10 ന് തുറക്കുമെന്നറിയിച്ചിരുന്നെങ്കിലും കോൺക്രീറ്റ് സ്ലാബുകൾക്കിടയിലെ പൊട്ടിത്തകർന്ന പഴയ എക്സ്പാൻഷൻ ജോയിൻ്റുകൾ (സ്ട്രിപ്പ് സീൽ) നീക്കം ചെയ്യുന്നതിന് സമയമെടുത്തതിനാൽ മെയ്19 വരെ നീട്ടുകയായിരുന്നു.

NHAI യുടെ ഫണ്ട് കോഴിക്കോട് PWD NH ഡിവിഷൻ്റെ മേൽനോട്ടത്തിലാണ് പ്രവൃത്തി നടന്നത് 19.33 ലക്ഷം രൂപ ചിലവിട്ടാണ് അറ്റകുറ്റപ്പണി നടത്തിയത് അറ്റകുറ്റപ്പണിക്കായി പാലം അടച്ചതോടെ യാത്രക്കാർ ഏറെ ദുരിതത്തിലായിരുന്നു.


Share our post
Continue Reading

THALASSERRY

തലശ്ശേരി നഗരസഭ മുൻ ചെയർമാൻ അഡ്വ.കെ. ഗോപാലകൃഷ്ണൻ അന്തരിച്ചു

Published

on

Share our post

തലശ്ശേരി: തലശ്ശേരി നഗരസഭ മുൻ ചെയർമാനും തലശ്ശേരി ബാറിലെ സീനിയർ അഭിഭാഷകനുമായിരുന്ന മഞ്ഞോടി വാത്സല്യത്തിൽ കെ. ഗോപാലകൃഷ്ണൻ (85) അന്തരിച്ചു. തലശ്ശേരി സഹകരണ ആസ്പത്രി മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: വേങ്ങയിൽ വത്സലകുമാരി.

മക്കൾ: വി. രാംമോഹൻ (ഡെപ്യൂട്ടി ജനറൽ മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്, തൃശ്ശൂർ), വി. രാകേഷ് (ചീഫ് ഓപ്പറേറ്റിങ് ഓഫിസർ, പി.എൻ.ബി പരിബാസ് ലണ്ടൻ). മരുമക്കൾ: കെ.ടി. രൂപ, സോണി.

സഹോദരങ്ങൾ: പരേതരായ കെ. മോഹനൻ നമ്പ്യാർ, മാധവിയമ്മ, അഡ്വ.കെ. ബാലകൃഷ്ണൻ, കെ. ഉണ്ണികൃഷ്ണൻ, കെ. രാമകൃഷ്ണൻ, കെ. ഹരിരാമകൃഷ്ണൻ.

സംസ്കാരം ഞായറാഴ്ച വൈകിട്ട് നാലിന് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ.


Share our post
Continue Reading

THALASSERRY

റെയിൽവെ സ്റ്റേഷന് സമീപത്തു നിന്ന് ഫോൺ തട്ടിപ്പറിച്ച ആൾ അറസ്റ്റിൽ

Published

on

Share our post

തലശ്ശേരി : റെയിൽവെ സ്റ്റേഷന് സമീപത്തു നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച സംഭവത്തിൽ മറുനാടൻ തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ ബനിയാ ബുക്കൽ പാർക്കിലെ മുഹമ്മദ് സമീറിനെയാണ് (23) തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.നഗരത്തിലെ കച്ചവടക്കാരനായ അബ്ദുൾ റഹിം നടന്നുപോകുമ്പോൾ പിന്നിൽനിന്ന് തള്ളിയിട്ട് മൊബൈൽ ഫോണും പേഴ്സും തട്ടിപ്പറിച്ചെന്നാണ് പരാതി. റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


Share our post
Continue Reading

THALASSERRY11 mins ago

അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന മാഹിപ്പാലം തുറന്നു

Kannur23 mins ago

ഹയർ സെക്കൻഡറി പ്രവേശനം: ഇത്തവണ 35,700 സീറ്റുകൾ

KOLAYAD50 mins ago

കോളയാട് പെരുവയിൽ കാറിടിച്ച് വയോധികൻ മരിച്ചു

Kerala1 hour ago

മാലിന്യം സബീഷിന്‌ സമ്പത്താണ്‌; സംസ്ഥാനത്തെ ആദ്യ സ്വകാര്യ മാലിന്യപ്ലാന്റുമായി യുവസംരംഭകൻ

Kerala2 hours ago

വരുന്നു കെ.എസ്‌.ആർ.ടി.സി.യുടെ എ.സി സൂപ്പർ ഫാസ്‌റ്റ്‌ പ്രീമിയം

Kannur2 hours ago

പരീക്ഷക്ക് മാറ്റമില്ല; ഇന്ന് തുടങ്ങും

PERAVOOR3 hours ago

താഴെ തൊണ്ടിയിലെ വെള്ളക്കെട്ടിന് പരിഹാരമായി

PERAVOOR3 hours ago

പാലയാട്ടുകരി-വായന്നൂർ-പള്ളിപ്പാലം-റോഡ് നവീകരണം; മഴവെള്ളത്തിൽ റോഡിലും സമീപ പറമ്പുകളിലും നാശം

Breaking News3 hours ago

പേരാവൂരിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ കൊതുക്-കൂത്താടികൾ

Kerala19 hours ago

കുറ്റ്യാടിയില്‍ വയോധിക മരണപ്പെട്ടു; ചെറുമകന്റെ മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് ആരോപണം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!