Connect with us

India

വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു

Published

on

Share our post

ദില്ലി: പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കൊവിഡ് വാക്സിൻ പിൻവലിച്ച് നിര്‍മ്മാണ കമ്പനിയായ ‘ആസ്ട്രാസെനേക്ക’. ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചിരിക്കുകയാണ്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. ‘ടെലഗ്രാഫ്’ പത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്. ഇതിന് പിന്നാലെ കമ്പനി തന്നെ യുകെ ഹൈക്കോടതിയില്‍ പാര്‍ശ്വഫലങ്ങളുള്ളതായി സമ്മതിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്. കനത്ത ആശങ്കയാണ് ഇത് ഇന്ത്യയിലും സൃഷ്ടിച്ചത്.

അതേസമയം പാര്‍ശ്വഫലങ്ങള്‍ ഉള്ളതുകൊണ്ടല്ല വാക്സിൻ പിൻവലിക്കുന്നതെന്നും വളരെയധികം വാക്സിനുകള്‍ മാര്‍ക്കറ്റിലുണ്ട്, തങ്ങളുടെ വില്‍പന കുത്തിനെ കുറഞ്ഞുപോയിരിക്കുന്നു- അതിനാലാണ് പിൻവലിക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. യൂറോപ്പില്‍ വാക്സിൻ പിൻവലിക്കാൻ അനുമതി നല്‍കണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരുന്നത്. ഇതിന് അനുമതി ലഭിച്ചിരിക്കുകയാണിപ്പോള്‍.

പാര്‍ശ്വഫലങ്ങളെ കുറിച്ച് ആശങ്കപ്പെടേണ്ട എന്നാണ് കമ്പനി ആവര്‍ത്തിക്കുന്നത്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നായിരുന്നു കമ്പനി കോടതിയില്‍ അറിയിച്ചിരുന്നത്.


Share our post

India

‘കെജ്‌രിവാള്‍ കോണ്‍ഗ്രസിന്റെ ബട്ടണ്‍ അമര്‍ത്തും, ഞാന്‍ എ,എ,പിയുടെ ബട്ടണ്‍ അമര്‍ത്തും’; രാഹുല്‍ ഗാന്ധി

Published

on

Share our post

ന്യൂഡല്‍ഹി:സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമെന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താന്‍ എ.എ.പിക്കും അരവിന്ദ് കെജ്‌രിവാള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കും വോട്ട് ചെയ്യുമെന്നാണ് രാഹുലിന്റെ പ്രസ്താവന. രണ്ട് സഖ്യകക്ഷികള്‍ തമ്മിലുള്ള ബന്ധത്തിന്റെ അടയാളമാണ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പെന്നും അതുകൊണ്ടാണ് താന്‍ എ.എ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യുകയെന്നും രാഹുല്‍ വ്യക്തമാക്കി.

‘കെജ്‌രിവാള്‍ കോണ്‍ഗ്രസിന്റെ ബട്ടണ്‍ അമര്‍ത്തും, ഞാന്‍ എ.എ.പിയുടെ ബട്ടണ്‍ അമര്‍ത്തും’. ഇന്ത്യാ മുന്നണിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ടുള്ള ഡല്‍ഹിയിലെ റാലിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
റാലിയില്‍ ഡല്‍ഹിയിലെ ചാന്ദ്നി ചൗക്കിന്റെ വിഷന്‍ ഡോക്യുമെന്റും രാഹുല്‍ ഗാന്ധി പുറത്തിറക്കി.


Share our post
Continue Reading

India

സഞ്ചാര്‍ സാഥി പ്രയോജനപ്പെട്ടു; ഒരുവര്‍ഷം കൊണ്ട് 1.7 കോടി കണക്ഷനുകള്‍ റദ്ദാക്കി ടെലികോം വകുപ്പ്

Published

on

Share our post

ന്യൂഡൽഹി: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1.7 കോടി ടെലിഫോൺ കണക്ഷനുകള്‍ വിച്ഛേദിച്ചതായി കേന്ദ്ര ടെലികോം വകുപ്പ്. ലോക ടെലികമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ സൊസൈറ്റി ദിനത്തോട് അനുബന്ധിച്ചാണ് മന്ത്രാലയം ഈ കണക്കുകള്‍ പുറത്തുവിട്ടത്. തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ച കണക്ഷനുകളും വ്യാജ രേഖകള്‍ നല്‍കി എടുത്ത മൊബൈല്‍ കണക്ഷനുകളും ഇതില്‍ ഉള്‍പ്പെടും. ടെലികോം വകുപ്പ് ആരംഭിച്ച സഞ്ചാര്‍ സാഥി വെബ്‌സൈറ്റിന്റെ സഹായത്തോടെ ശേഖരിച്ച വിവരങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് ഈ കണക്ഷനുകള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

ടെലികോം വകുപ്പ് ആരംഭിച്ച എഎസ്ടിആര്‍ എന്ന ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനത്തിന്റെ സഹായത്തോടെ ഒരേ വ്യക്തികളുടെ പേരില്‍ വ്യാജ രേഖകളുപയോഗിച്ച് എടുത്ത 63.46 ലക്ഷം കണക്ഷനുകള്‍ റദ്ദാക്കി.

ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍, കേന്ദ്ര ആഭ്യന്തരമന്ത്രാലയം, നിയമനിര്‍വഹണ ഏജന്‍സികള്‍, ബാങ്കുകള്‍, ഐആര്‍സിടിസി പോലുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള പരാതികളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ 8.62 ലക്ഷം കണക്ഷനുകളാണ് റദ്ദാക്കിയത്. വ്യക്തിഗത സിം കാര്‍ഡ് പിരിധി കവിഞ്ഞതിന് 53.86 ലക്ഷം കണക്ഷനുകള്‍ നീക്കം ചെയതു.

ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പേരില്‍ അപരിചിതമായ കണക്ഷനുകള്‍ ഉണ്ടോ എന്നറിയാനുള്ള സൗകര്യം സഞ്ചാര്‍ സാഥി പോര്‍ട്ടല്‍ ഒരുക്കിയിരുന്നു. സൗകര്യം ഉപയോഗിച്ച് തന്റേതല്ലെന്ന് ഉപഭോക്താക്കള്‍ അറിയിച്ച 32.18 ലക്ഷം നമ്പറുകള്‍ നീക്കം ചെയ്തു. മുമ്പ് പലപ്പോഴായി എടുത്തതും ഇപ്പോള്‍ ഉപയോഗത്തില്‍ ഇല്ലാത്തതുമായ കണക്ഷനുകള്‍ ഉപഭോക്താക്കള്‍ ആവശ്യമില്ലെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ 11.57 ലക്ഷം കണക്ഷനുകളും നീക്കം ചെയ്തവയിലുണ്ട്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന +92 എന്ന നമ്പറില്‍ തുടങ്ങുന്ന നമ്പറില്‍ നിന്ന് വിളിച്ച് സൈബര്‍ തട്ടിപ്പുകള്‍ നടത്തിയ 577 കണക്ഷനുകള്‍ നീക്കം ചെയ്തു. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന 1.86 ലക്ഷം മൊബൈല്‍ ഫോണുകളും ബ്ലോക്ക് ചെയ്തു. വ്യാജ നമ്പറുകള്‍ ഉപയോഗിച്ച് നിര്‍മിച്ച 6.10 ലക്ഷം വാട്‌സാപ്പ് നമ്പറുകളും നീക്കം ചെയ്തു. തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ചിരുന്ന 6.10 ലക്ഷം പേമെന്റ് വാലറ്റുകളും ബാങ്ക് അക്കൗണ്ടുകളും നീക്കം ചെയ്തിട്ടുണ്ട്.

ഇതില്‍ എ.എസ്ടി.ആര്‍ എന്ന എ.ഐ ഫേഷ്യല്‍ ഡിറ്റക്ഷന്‍ സംവിധാനം ഉപയോഗിച്ചാണ് ഏറ്റവും കൂടുതല്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തത്. ഒരാളുടെ തന്നെ ഫോട്ടോയില്‍ വ്യാജ പേരും രേഖകളും ഉപയോഗിച്ച് നിര്‍മിച്ച അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ഈ സംവിധാനം ഉപയോഗിച്ച് സാധിക്കും. ചിത്രങ്ങളുടെ സാമ്യത പരിശോധിച്ചാണ് ഇത് ചെയ്യുന്നത്.


Share our post
Continue Reading

India

പി.ജയരാജൻ വധശ്രമക്കേസ്‌: ഹർജി ഫയലിൽ സ്വീകരിച്ചു; എല്ലാ പ്രതികൾക്കും നോട്ടീസ്‌

Published

on

Share our post

ന്യൂഡൽഹി : സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം പി. ജയരാജനെ വീടാക്രമിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആർ.എസ്‌.എസ്‌ പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്ക്‌ എതിരായ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്‌.

പി. ജയരാജൻ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ച്‌ ജസ്റ്റിസ്‌ സുധാൻ ശുധുലിയ, ജസ്‌റ്റിസ്‌ സഞ്‌ജയ്‌ കുമാർ എന്നിവരുടെ ബെഞ്ചാണ്‌ നോട്ടീസ്‌ അയച്ചത്‌. നേരത്തേ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിൽ സുപ്രീംകോടതി പ്രതികൾക്ക്‌ നോട്ടീസ്‌ അയച്ചിരുന്നു.

സംസ്ഥാന സർക്കാരിന്റെ അപ്പീലും പി. ജയരാജന്റെ ഹർജിയും സുപ്രീംകോടതി ഒന്നിച്ച്‌ പരിഗണിക്കും. ആർ.എസ്‌.എസ്‌ പ്രവർത്തകരുടെ നിഷ്ഠൂരമായ ആക്രമണത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ വ്യക്തിയായ ജയരാജൻ പ്രതികളെ വെറുതെവിട്ട ഹൈക്കോടതി ഉത്തരവ്‌ ചോദ്യംചെയ്യുകയാണെന്ന്‌ അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.വി. ദിനേശ്‌ ചൂണ്ടിക്കാണിച്ചു.


Share our post
Continue Reading

Kerala5 mins ago

വരുന്നു കെ.എസ്‌.ആർ.ടി.സി.യുടെ എ.സി സൂപ്പർ ഫാസ്‌റ്റ്‌ പ്രീമിയം

Kannur14 mins ago

പരീക്ഷക്ക് മാറ്റമില്ല; ഇന്ന് തുടങ്ങും

PERAVOOR52 mins ago

താഴെ തൊണ്ടിയിലെ വെള്ളക്കെട്ടിന് പരിഹാരമായി

PERAVOOR55 mins ago

പാലയാട്ടുകരി-വായന്നൂർ-പള്ളിപ്പാലം-റോഡ് നവീകരണം; മഴവെള്ളത്തിൽ റോഡിലും സമീപ പറമ്പുകളിലും നാശം

Breaking News1 hour ago

പേരാവൂരിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ കൊതുക്-കൂത്താടികൾ

Kerala18 hours ago

കുറ്റ്യാടിയില്‍ വയോധിക മരണപ്പെട്ടു; ചെറുമകന്റെ മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് ആരോപണം

Kerala18 hours ago

പോ​ലീ​സി​ന് വീ​ണ്ടും നാ​ണ​ക്കേ​ട്; പോ​ക്സോ കേ​സ് പ്ര​തി ക​സ്റ്റ​ഡി​യി​ൽ നി​ന്നും ചാ​ടി​പ്പോ​യി

Kerala18 hours ago

എറണാകുളത്തെ ക്വട്ടേഷന്‍ സംഘം വയനാട്ടില്‍ പിടിയില്‍

Kerala18 hours ago

കാലവര്‍ഷം മെയ് 31-ന് കേരളത്തില്‍; അതിതീവ്ര മഴക്ക് സാധ്യത

Kerala18 hours ago

സർവീസ് തുടങ്ങാൻ രണ്ടു മണിക്കൂറിൽ കൂടുതൽ വൈകിയോ? മുഴുവൻ തുകയും തിരികെ കിട്ടും; പഴയ കെ.എസ്.ആർ.ടിസി അല്ല ഇത്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!