Connect with us

Kerala

പ്ലസ്ടു പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 78.69

Published

on

Share our post

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ ഫലം പ്രഖ്യാപിച്ചു. റെഗുലർ വിഭാഗത്തിൽ 374755 പേർ പരീക്ഷയെഴുതി 294888 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 78.69 വിജയശതമാനം. മുൻ വർഷം ഇത്. 88.95 ശതമാനമായിരുന്നു . 4.26 വിജയശതമാനം കുറഞ്ഞു. 39242 പേർ എല്ലാ വിഷയങ്ങൾക്കും എ-പ്ലസ് നേടി.

സയൻസ് – 84.84

കൊമേഴ്സ‌് – 76.11

. ഹ്യുമാനിറ്റിക്സ് -67.09

വിജയ ശതമാനം കൂടുതലുള്ള ജില്ല എറണാകുളവും കുറവുള്ള ജില്ല വയനാടുമാണ്. മലപ്പുറം ജില്ലയിലാണ് കൂടുതൽ എപ്ലസ്. 105 പേർ ഫുൾ മാർക്ക് നേടി.

63 സ്കൂ‌ളുകൾ സമ്പൂർണ്ണ വിജയം നേടി ഇതിൽ 7 സർക്കാർ സ്കൂ‌ളുകളുമുണ്ട്.ജൂൺ 12 മുതൽ 20 വരെ സേ പരീക്ഷ നടക്കും. മെയ് 14 മുതൽ പുനർ മൂല്യ നിർണ്ണയത്തിന് അപേക്ഷിക്കാം.

പരീക്ഷ ഫലം അറിയാം

www.keralaresults.nic.in

www.prd.kerala.gov.in

www.result.kerala.gov.in

www.examresults.kerala.gov.in

www.results.kite.kerala.gov.in


Share our post

Breaking News

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതകം; പ്രതിക്ക് തൂക്കുകയര്‍

Published

on

Share our post

കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനിയെ ബലാത്സാഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വിചാരണ കോടതി വിധിച്ച വധശിക്ഷ ശരിവെച്ചത്. ശിക്ഷയില്‍ ഇളവ് തേടി പ്രതി സമര്‍പ്പിച്ച അപ്പീലും ഹൈക്കോടതി തള്ളി.

പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ ഹര്‍ജിയിലും വധശിക്ഷ റദ്ദാക്കാനായി പ്രതി സമര്‍പ്പിച്ച ഹര്‍ജിയും പരിഗണിച്ചാണ് ജസ്റ്റിസ് വി ബി സുരേഷ്‌കുമാര്‍, ജസ്റ്റിസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച വിധി പ്രസ്താവിച്ചത്.

കൊച്ചിയിലെ വിചാരണക്കോടതിയാണ് നേരത്തെ അമിറുള്‍ ഇസ്ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചത്. അപൂര്‍വങ്ങളില്‍ അത്യപൂര്‍വവും അതിക്രൂരവുമായ കൊലപാതകമെന്ന് വിലയിരുത്തിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.

2016 ഏപ്രില്‍ 28-നായിരുന്നു നിയമവിദ്യാര്‍ഥിനിയെ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തില്‍ 38 മുറിവുകളുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ജൂണ്‍ 16-നാണ് അസം സ്വദേശിയായ അമീറുല്‍ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. സാക്ഷികളില്ലാത്ത കേസില്‍ ഡി.എന്‍.എ പരിശോധനയടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

കനാല്‍ പുറമ്പോക്കിലെ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കടന്നാണ് പ്രതി കൃത്യം നടത്തിയത്. തുടര്‍ന്ന് മാസങ്ങള്‍ നീണ്ട വിചാരണയ്‌ക്കൊടുവിലാണ് അമീറുള്‍ ഇസ്ലാമിന് കൊച്ചിയിലെ വിചാരണക്കോടതി വധശിക്ഷ വിധിച്ചു ഈ വിധിക്കെതിരെയാണ് അമീറുല്‍ ഇസ്ലാം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. താന്‍ നിരപരാധിയാണെന്നും തെളിവുകള്‍ പോലീസ് കെട്ടിച്ചമച്ചതാണെന്നും യുവതിയെ മുന്‍ പരിചയമില്ലെന്നുമായിരുന്നു അമീറിന്റെ വാദം.

നിലവിലെ നിയമം അനുസരിച്ച് വിചാരണക്കോടതി വധശിക്ഷ വിധിച്ചാല്‍ അതിന് ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ വധശിക്ഷയ്ക്ക് അനുമതി തേടി ഹൈക്കോടതിയില്‍ അപേക്ഷനല്‍കിയത്.


Share our post
Continue Reading

Kerala

നാല് സംസ്ഥാനം ഒന്നിച്ച് കാട്ടാനകളെ എണ്ണുന്നു

Published

on

Share our post

തിരുവനന്തപുരം: കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങൾ ഒരേദിവസങ്ങളിൽ ആനകളുടെ കണക്കെടുക്കുന്നു. വന്യജീവി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിന് രൂപവത്കരിച്ച അന്തർ സംസ്ഥാന ഏകോപന സമിതി തീരുമാനപ്രകാരമാണ് 23, 24, 25 തീയതികളിൽ കണക്കെടുപ്പ്.

മൂന്ന് രീതികൾ

മൂന്നുരീതികളിലാണ് കണക്കെടുപ്പ്. 23 -ന് നേരിട്ട് കണക്കെടുക്കുന്ന ‘ബ്ലോക്ക് കൗണ്ട്’ രീതിയിലാണ് സെൻസസ്. മൊത്തം വനഭൂമിയെ നിശ്ചിതബ്ലോക്കായി തിരിച്ച് വനം ജീവനക്കാർ നേരിട്ട് ആനകളുടെ എണ്ണം തിട്ടപ്പെടുത്തുന്നു. കഴിഞ്ഞവർഷം ഇങ്ങനെ വേർതിരിച്ച 610 സാമ്പിൾ ബ്ലോക്കുകളിൽ 1920 ആനകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. വയനാട്, നിലമ്പൂർ, ആനമുടി, പെരിയാർ എന്നീ നാല് ആന സങ്കേതങ്ങളിലായി സംസ്ഥാനത്തിന്റെ മൊത്തം വനഭൂമിയെ വിഭജിച്ച ശേഷമാണ് ബ്ലോക്കുകളായി തിരിക്കുന്നത്.

24-ന് പരോക്ഷ കണക്കെടുപ്പായ ‘ഡങ് കൗണ്ട്’ (ആനപ്പിണ്ടപ്പരിശോധന) രീതിയിലും 25-ന് ജല സാന്നിധ്യമുള്ള മേഖലകളിൽ നടത്തുന്ന ‘വാട്ടർ ഹോൾ കൗണ്ട്’ അഥവാ ‘ഓപ്പൺ ഏരിയ’ രീതിയിലും എണ്ണമെടുക്കും. കഴിഞ്ഞവർഷം ഈ രീതികളിൽ എണ്ണിത്തിട്ടപ്പെടുത്തിയത് 2386 ആനകളെയാണ്.വിവരങ്ങൾ പരിശോധിച്ചശേഷം ജൂൺ 23-ന് കരട് റിപ്പോർട്ട് തയ്യാറാക്കും. അന്തിമറിപ്പോർട്ട് ജൂലായ് ഒൻപതിന് കൈമാറാനാണ് തീരുമാനം. വന്യജീവി ആക്രമണം മൂലം കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ പദ്ധതികൾ ആവിഷ്‌കരിക്കുകകൂടി ലക്ഷ്യമിട്ടാണ് സെൻസസ്.


Share our post
Continue Reading

Kerala

തായ്ലാൻഡിൽ മലയാളി വെടിയേറ്റ് മരിച്ചു

Published

on

Share our post

കൊച്ചി : തായ്ലാൻറിലേക്ക് ടൂർ പോയ മലയാളി വെടിയേറ്റു മരിച്ചു. മലയാറ്റൂർ കാടപ്പാറ വട്ടപ്പറമ്പൻ വീട്ടീൽ വർഗ്ഗീസ് ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് വെടിയേറ്റത്.

വിനോദ സഞ്ചാരത്തിനിടെ വർഗ്ഗീസിന് നേർക്ക് മോഷണശ്രമം നടന്നിരുന്നു.ഇതിന് ചെറുത്ത് തോൽപ്പിക്കാൻ ശ്രമിച്ച വർഗ്ലിസിനു നേരെ മോഷ്ടാക്കൾ വെടിയുണ്ടയുതിർക്കുകയായിരുന്നു.സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ തായ്ലാൻറിൽ പൊലീസ് അറസ്റ്റു ചെയ്തു.

ഇന്ത്യൻ എംബസി പ്രശ് നത്തിൽ ഇടപെട്ടിട്ടുണ്ടെന്ന് ബന്ധുക്കൾ ദേശാഭിമാനിയോട് പറഞ്ഞു. വർഗ്ഗിസും ഭാര്യയും രണ്ട് പെൺ മക്കളും വർഷങ്ങളായി മുബൈയിലാണ് താമസം.


Share our post
Continue Reading

Breaking News15 mins ago

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതകം; പ്രതിക്ക് തൂക്കുകയര്‍

Kerala20 mins ago

നാല് സംസ്ഥാനം ഒന്നിച്ച് കാട്ടാനകളെ എണ്ണുന്നു

Kerala42 mins ago

തായ്ലാൻഡിൽ മലയാളി വെടിയേറ്റ് മരിച്ചു

Kerala1 hour ago

നൃത്തപരിശീലനത്തിനിടെ 13കാരി കുഴഞ്ഞുവീണ് മരിച്ചു

Kerala1 hour ago

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്: വിനോദസഞ്ചാരികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala2 hours ago

തീർത്ഥാടകരെ വരവേൽക്കാൻ ഒരുങ്ങി കരിപ്പൂർ ഹജ്ജ് ഹൗസ്;ചരിത്രത്തിലാദ്യം,സംസ്ഥാനത്ത് നിന്ന് 17,883പേര്‍

Kerala2 hours ago

‘മക്കളുമായി ചേർന്ന് സ്വത്ത് തട്ടിയെടുക്കാൻ ശ്രമം’; ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പോലീസിൽ കീഴടങ്ങി

Kerala2 hours ago

ആ​വ​ശ്യ​ത്തി​നു​ള്ള സ്റ്റോ​ക്ക് ല​ഭ്യ​മ​ല്ല, റേ​ഷ​ന്‍ ​ക​ട​ക​ളി​ല്‍ മ​ണ്ണെ​ണ്ണ വി​ത​ര​ണം നി​ല​യ്ക്കും

Kannur3 hours ago

ഭാര്യവീട് കാറിടിച്ചുകയറ്റി തകർത്ത ഭർത്താവിനെതിരേ കേസ്

Kerala3 hours ago

താങ്ങാനാവാത്ത ഫീസ്; മലബാറിലെ പ്ലസ് വൺ അണ്‍ എയ്ഡഡ് സീറ്റുകളില്‍ പകുതിയിലധികവും ഒഴിഞ്ഞു കിടന്നെന്ന് റിപ്പോർട്ട്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!