Connect with us

India

വിസിറ്റ് വിസയിൽ ദുബായിൽ വന്ന് ഭിക്ഷാടനം; റമദാനിൽ രണ്ടാഴ്ചയ്ക്കിടെ അറസ്‌റ്റിലായത് 202 പേർ

Published

on

Share our post

ഭിക്ഷാടന വിരുദ്ധ കാമ്പയിനിൻ്റെ ഭാഗമായി റമദാനിലെ ആദ്യ രണ്ടാഴ്ചയ്ക്കിടെ ദുബായ് പോലീസ് 202 യാചകരെ അറസ്റ്റ് ചെയ്തു. ആളുകളുടെ ഔദാര്യം മുതലെടുത്ത് വേഗത്തിൽ പണം സമ്പാദിക്കുന്നതിനായി ഭൂരിഭാഗം പേരും വിസിറ്റ് വിസയിൽ വന്ന് ഭിക്ഷാടനം ചെയ്യുകയാണെന്ന് ദുബായ് പോലീസിലെ സസ്പെക്ട്സ് ആൻഡ് ക്രിമിനൽ ഫിനോമിന ഡിപ്പാർട്ട്മെന്റ്റ് ഡയറക്ടർ ബ്രിഗ് അലി സലേം അൽ ഷംസി പറഞ്ഞു. അറസ്റ്റിലായവരിൽ 112 പുരുഷന്മാരും 90 സ്ത്രീകളും ആണുള്ളത്.

കുറ്റവാളികൾക്ക് കുറഞ്ഞത് 5,000 ദിർഹം പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ഭിക്ഷാടന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ഭിക്ഷാടനത്തിൽ ഏർപ്പെടാൻ വിദേശത്ത് നിന്ന് വ്യക്തികളെ കൊണ്ടുവരുകയും ചെയ്യുന്നവർക്ക് ആറ് മാസത്തിൽ കുറയാത്ത തടവും 100,000 ദിർഹത്തിൽ കുറയാത്ത പിഴയുമാണ് ശിക്ഷ.

ഭിക്ഷാടകരോട് ദയനീയമായി ഇടപഴകരുതെന്ന് പോലീസ് പൊതുജനങ്ങളോട് കർശനമായി ഉപദേശിച്ചിട്ടുണ്ട്. ഏതെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങളും ഭിക്ഷാടനവും 901 എന്ന നമ്പറിൽ വിളിച്ചോ ദുബായ് പോലീസിൻ്റെ സ്മാർട്ട് ആപ്പിലെ ‘പോലീസ് ഐ’ സേവനം ഉപയോഗിച്ചോ റിപ്പോർട്ട് ചെയ്യാനും പോലീസ് പൊതുജനങ്ങളോട് നിർദ്ദേശിച്ചു. റമദാനിൽ രജിസ്റ്റർ ചെയ്തതും നിയമാനുസൃതവുമായ ചാരിറ്റബിൾ ഓർഗനൈസേഷനുകൾക്ക് മാത്രമേ സംഭാവനകൾ നൽകാവൂ എന്നും പോലീസ് പറഞ്ഞു.


Share our post

India

സുപ്രീംകോടതി കേസ് വിവരങ്ങൾ ഇനി വാട്സ്ആപ്പിലും

Published

on

Share our post

ന്യൂഡൽഹി: സുപ്രീം കോടതിയുടെ പരിഗണനക്ക് വരുന്ന കേസുകളുടെ വിവരങ്ങൾ ഇനിമുതൽ അഭിഭാഷകരെ വാട്സ്ആപ് മുഖേന അറിയിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അറിയിച്ചു. ഡിജിറ്റൽവത്കരണത്തിലേക്കുള്ള നിർണായക ചുവടുവെപ്പാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.വാട്സ്ആപ് മെസേജിങ് സേവനം സുപ്രീംകോടതിയുടെ ഐ.ടി സേവനവുമായി ബന്ധിപ്പിക്കുകയാണ്. ഓരോ ദിവസവും കോടതി പരിഗണിക്കുന്ന കേസുകളുടെ ലിസ്റ്റ്, ഉത്തരവുകൾ, വിധിന്യായങ്ങൾ എന്നിവ സംബന്ധിച്ച് വാട്സ് ആപ്പിലൂടെ അറിയാൻ കഴിയും. സുപ്രീംകോടതിയുടെ 8767687676 എന്ന വാട്സ്ആപ് നമ്പറും അദ്ദേഹം പരസ്യപ്പെടുത്തി.

ഈ നമ്പറിൽ സന്ദേശമോ കാളുകളോ സ്വീകരിക്കില്ല. വിദൂരങ്ങളിലുള്ള ജനങ്ങൾക്കുപോലും വാട്സ്ആപ് വഴി കേസുകൾ സംബന്ധിച്ച വിവരം അറിയാൻ സാധിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു


Share our post
Continue Reading

India

പങ്കാളിക്ക് നേരെ വ്യാജ അവിഹിത ബന്ധം ആരോപിക്കുന്നത് ക്രൂരത- ഡല്‍ഹി ഹൈക്കോടതി

Published

on

Share our post

ന്യൂഡല്‍ഹി: പങ്കാളിക്ക് നേരെ തക്കതായ തെളിവുകളില്ലാതെ വിവാഹേതര ബന്ധം ആരോപിക്കുന്നത് മാനസിക പീഡനത്തിന് തുല്യമായി കണക്കാക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും കുട്ടികള്‍ തന്റേതുമല്ലെന്നും കാട്ടി വിവാഹമോചനം ആവശ്യപ്പെട്ട കുടുംബക്കോടതിയിലെത്തിയ കേസിലാണ് ഹൈക്കോടതി ഉത്തരവ്.

ജസ്റ്റിസ് സുരേഷ് കുമാര്‍ കെെത്, ജസ്റ്റിസ് നീനാ ബന്‍സാല്‍ കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. അടിസ്ഥാനമില്ലാതെയുള്ള ആരോപണങ്ങള്‍ കാട്ടിയാല്‍ വിവാഹമോചനം അനുവദിക്കാനാവില്ലെന്ന കുടുംബക്കോടതിയുടെ വിധിയെ ഹൈക്കോടതി പിൻതാങ്ങി.

“കുട്ടികളുടെ പിതൃത്വവുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശങ്ങള്‍ മാനസികമായി പങ്കാളിയെ തകര്‍ക്കാന്‍ കെല്‍പ്പുള്ളതാണ്. ദാമ്പത്യബന്ധത്തെ തന്നെ ഇത് ഗുരുതരമായി ബാധിക്കും. കുട്ടികളോടുള്ള നിയമപരമായ ഉത്തരവാദിത്വത്തെ നിരാകരിക്കുന്നതും പ്രോത്സാഹിപ്പിക്കാനാവില്ല”, അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ വിവാഹമോചനം നല്‍കാനാവില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. ഇത് വിവാഹമോചനം ആവശ്യപ്പെടുന്നയാളെ അനർഹനായി കണക്കാക്കാനും കഴിയുമെന്നും കോടതി നിരീക്ഷിച്ചു.

ഒന്നിലധികം പുരുഷന്മാരുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങളാണ് കുടുംബക്കോടതിയില്‍ പങ്കാളി ഉന്നയിച്ചത്. ക്രോസ് വിസ്താരത്തിനൊടുവില്‍ അത്തരം സാഹചര്യം നേരിട്ട് കണ്ടിട്ടില്ലെന്ന് ഒടുവില്‍ ഭര്‍ത്താവ് സമ്മതിക്കുകയായിരുന്നു.

സ്വന്തം കുട്ടികളുടെ പിതൃത്വത്തെ പോലും സംശയിക്കുന്ന തരത്തിലുളള പെരുമാറ്റവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളും ഗുരുതരമായ കുറ്റമായാണ് കോടതി കാണുന്നത്. ഈ കേസിൽ കേസ് കൊടുത്ത ഭർത്താവല്ല ഭാര്യയാണ് ക്രൂരതക്കിരയായതെന്നും അതിനാൽ വിവാമോചനം നൽകേണ്ടെന്ന തീരുമാനം ശരിവെക്കുകയാണെന്നും ഡിവിഷന്‍ ബെഞ്ച് കൂട്ടിച്ചേര്‍ത്തു.


Share our post
Continue Reading

India

സി.ബി.എസ്.ഇ. ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടുതവണ

Published

on

Share our post

ന്യൂഡൽഹി: 2025-’26 അധ്യയനവർഷം മുതൽ വർഷത്തിൽ രണ്ടുതവണ ബോർഡ് പരീക്ഷ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ സി.ബി.എസ്.ഇ.ക്ക് നിർദേശം നൽകി കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം.

അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനാണ് നിർദേശം നൽകിയത്. ഇതിനായി മന്ത്രാലയവും സി.ബി.എസ്.ഇ.യും സ്കൂൾ പ്രിൻസിപ്പൽമാരുമായി അടുത്തമാസം മുതൽ ചർച്ചകൾ നടത്തും.

ബിരുദപ്രവേശനത്തിന്റെ സമയക്രമത്തെ ബാധിക്കാത്തതരത്തിൽ പരീക്ഷകൾ നടത്തുന്നതിന് അക്കാദമിക് കലണ്ടർ പരിഷ്കരിക്കുന്നതിനുള്ള നടപടികൾ സി.ബി.എസ്.ഇ. ഇതിനോടകം ആരംഭിച്ചതായാണ് വിവരം. അതേസമയം, അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകളിൽ സെമസ്റ്റർ സംവിധാനം ആരംഭിക്കുന്നതിനുള്ള നടപടികൾ ഉപേക്ഷിച്ചതായും സി.ബി.എസ്.ഇ. വ്യക്തമാക്കി.


Share our post
Continue Reading

Kerala7 mins ago

ചെറുപുഴയിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

Kannur23 mins ago

ക്രൈസ്തവ യുവതികളുടെ പേരുപറഞ്ഞ് ആരും വര്‍ഗീയതക്ക് ശ്രമിക്കേണ്ട; ജോസഫ് പാംപ്ലാനി

Kerala40 mins ago

റെയില്‍വെ വരുമാനത്തില്‍ ദക്ഷിണേന്ത്യയിലെ ആദ്യ 25 റെയില്‍വെ സ്റ്റേഷനില്‍ 11ഉം കേരളത്തില്‍ നിന്ന്

Kerala47 mins ago

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

Kerala57 mins ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Kerala2 hours ago

കൊക്കോ വില കുതിച്ചു; കിലോയ്‌ക്ക്‌ 1020 രൂപ

IRITTY3 hours ago

കൂട്ടുപുഴയിൽ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ 

Kerala3 hours ago

പോക്‌സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

Kerala4 hours ago

ഉഷ്ണതരംഗം: അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി

health22 hours ago

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR10 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur8 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur11 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News1 month ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!