Connect with us

KETTIYOOR

കടുവ സാന്നിധ്യം; കൊട്ടിയൂരിൽ വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു

Published

on

Share our post

കൊട്ടിയൂർ:ജനവാസമേഖലയിൽ നാട്ടുകാർ തുടർച്ചയായി കടുവയെ കാണാൻ തുടങ്ങിയതോടെ സ്ഥിരീകരണത്തിനായി വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു. മന്ദംചേരിയിലാണ് നിരീക്ഷണത്തിനായി ഒരു ക്യാമറ സ്ഥാപിച്ചത്. കടുവയാണെന്ന് സ്ഥിരീകരണമുണ്ടായാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും കൂടുതൽ ക്യാമറകൾ സ്ഥാപിക്കുമെന്നും വനം വകുപ്പ് അറിയിച്ചു. എസ്.എഫ്.ഒ. സജീവ് കുമാറിൻ്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ക്യാമറ സ്ഥാപിച്ചത്.


Share our post

KETTIYOOR

കൊട്ടിയൂർ വൈശാഖോത്സവം; അറിയാം ഈ പ്രസിദ്ധമായ ക്ഷേത്രത്തിന്റെ പ്രാധാന്യവും വിശേഷ ദിവസങ്ങളും

Published

on

Share our post

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്‍റെ ചടങ്ങുകള്‍ക്ക് ഏപ്രിൽ 25 വ്യാഴാഴ്ച തുടക്കമാകും. കണ്ണൂർ ജില്ലയിലെ ദക്ഷിണകാശി എന്നറിയപ്പെടുന്ന പ്രസിദ്ധമായ ക്ഷേത്രമാണ്‌ കൊട്ടിയൂർ ക്ഷേത്രം. മലബാറിന്റെ മഹോത്സവം എന്ന് വിശേഷിപ്പിക്കാവുന്ന കൊട്ടിയൂർ വൈശാഖോത്സവം ഇടവത്തിലെ ചോതി മുതൽ മിഥുനത്തിലെ ചിത്തിര വരെയാണ് നടക്കുന്നത്. 27 ദിവസം നീണ്ടു നിൽക്കുന്ന കൊട്ടിയൂർ വൈശാഖ ഉത്സവം വെറുമൊരു ക്ഷേത്രാഘോഷം മാത്രമല്ല, ഒരു നാട് ഒന്നാകെ ആഘോഷിക്കുന്ന ദിവസങ്ങൾ കൂടിയാണ്.

അഷ്ടബന്ധന കൂട്ടിലുള്ള കൊട്ടിയൂർ പെരുമാളിനെ കാണാൻ കൊട്ടിയൂരെത്തുന്ന വിശ്വാസികളുടെ എണ്ണം ഓരോ വർഷവും വർധിക്കുകയാണ്. കൊട്ടിയൂരിൽ പുണ്യനദിയായ ബാവലിപ്പുഴയുടെ അക്കരെയും ഇക്കരെയുമായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.പുഴയുടെ തെക്കു ഭാഗത്തുള്ള ഇക്കരെ കൊട്ടിയൂരിൽ സ്ഥിരം ക്ഷേത്രമുണ്ട്. വടക്കുഭാഗത്തുള്ള അക്കരെ കൊട്ടിയൂരിൽ വൈശാഖ ഉത്സവകാലത്തേക്ക് മാത്രമായി ക്ഷേത്രം കെട്ടിയുണ്ടാക്കും. ഉത്സവസമയത്തു ഇക്കരെ കൊട്ടിയൂരിൽ പൂജകൾ ഉണ്ടാവില്ല.

അക്കരെകൊട്ടിയൂരാണ് മൂലക്ഷേത്രം. ഇവിടെ ജലാശയത്തിന് നടുവിൽ സ്വയംഭൂവായി മണിത്തറയിൽ മഹാദേവനും ശക്തിചൈതന്യമായ പാർവതീദേവി അമ്മാറക്കൽത്തറയിലും സ്ഥിതി ചെയ്യുന്നു. വൈശാഖോത്സവ സമയത്ത് മാത്രമേ ഇവിടെ പൂജയുള്ളൂ. ബാക്കി കാലത്ത് ഇക്കരെകൊട്ടിയൂരിലാണ് ഭഗവാൻ സന്നിഹിതനായിരിക്കുക. ഈ കാലത്തു അക്കരെകൊട്ടിയൂരിലേക്കു ആർക്കും പ്രവേശനമുണ്ടാവുകയില്ല.

ത്രിമൂർത്തികളും മുപ്പത്തിമുക്കോടി ദേവകളും ഒന്നിച്ച് കൂടിയ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ. അതിനാൽ ഇവിടെ എത്താൻ കഴിയുന്നത് പോലും അതീവ പുണ്യമാണ്. സതീദേവിയുടെ പിതാവായ ദക്ഷൻ ഭഗവാൻ ശിവനൊഴികെ എല്ലാവരെയും ക്ഷണിച്ച് സർവൈശ്വര്യം നേടാൻ യാഗം നടത്തി. ക്ഷണിക്കാതെ അവിടെ എത്തിയ സതീദേവി തന്റെ ഭർത്താവായ പരമശിവനെ ദക്ഷൻ അവഹേളിച്ചതിൽ വിഷമിച്ച് യാഗാഗ്നിയിൽ ചാടി ജീവനൊടുക്കി.ഇതറിഞ്ഞ ഭഗവാൻ കോപാകുലനായി ജഡ പറിച്ചെടുത്ത് നിലത്തടിച്ചു. അതിൽ നിന്നും ജനിച്ച വീരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷന്റെ ശിരസറുത്തു. പരിഭ്രാന്തരായ വിഷ്ണുവും ബ്രഹ്‌മാവും മറ്റു ദേവഗണങ്ങളും കൈലാസത്തിലെത്തി ഭഗവാനെ ശാന്തനാക്കി യാഗഭംഗത്തിന്റെ ഭവിഷ്യത്ത് അറിയിച്ചു. ഭഗവാന്റെ അനുവാദപ്രകാരം ബ്രഹ്മാവ് ദക്ഷനെ പുനർജീവിപ്പിച്ച് യാഗം മുഴുമിപ്പിച്ചു.

ഭഗവാൻ സ്വയംഭൂവായി കുടികൊള്ളുന്ന സ്ഥലത്തിന് മണിത്തറയെന്ന് പേര്. ഭഗവൽ പത്‌നിയും ദക്ഷപ്രജാപതിയുടെ പുത്രിയുമായ സതീ ദേവി പിതാവിൽ നിന്നുണ്ടായ അവഹേളനം സഹിക്കാതെ യാഗാഗ്‌നിയിൽ ആത്‌മാഹുതി ചെയ്ത സ്ഥാനത്തെ അമ്മാറക്കൽ തറയെന്നും വിളിക്കും. ഇവയെ ചുറ്റിയുള്ള പ്രദക്ഷിണ വഴിക്ക് പേര് തിരുവൻചിറ. രുധിരമൊഴുകിയ ചാലാണ് പിന്നീട് തിരുവൻചിറയായി പരിണമിച്ചത്.വൈശാഖോത്സവം മഴക്കാലത്തായിരിക്കും. ഇല്ലെങ്കിൽ ഉത്സവമായാൽ മഴയെത്തിയിരിക്കും. പ്രദക്ഷിണ വഴിയിൽ ജലമൊഴുകിയിരിക്കണം എന്ന ആചാരപരമായ നിബന്ധനയുള്ള ഏക ക്ഷേത്രവും ഇതു മാത്രമാണ്. നിത്യപൂജകൾ എന്ന് വിളിക്കപ്പെടുകയെന്നതിനേക്കാൾ യാഗമെന്ന് വിളിക്കപ്പെടുന്നതാണ് ഇവിടുത്തെ ആചാരങ്ങളും കർമങ്ങളുമെല്ലാം.

പരശുരാമനും ശങ്കരാചാര്യരും വ്യത്യസ്ത ഘട്ടങ്ങളിലായി ചിട്ടപ്പെടുത്തിയ ഉത്സവചടങ്ങുകൾക്ക് പ്രധാനമായും ഏഴ് അംഗങ്ങളും നാല് ഉപാംഗങ്ങളുമാണുള്ളത്. കൂടാതെ ചില സവിശേഷ ചടങ്ങുകളുമുണ്ട്. പ്രക്കൂഴം, നീരെഴുന്നെള്ളത്ത്, നെയ്യാട്ടം, ഭണ്ഡാരമെഴുന്നെള്ളത്ത്, ഇളനീരാട്ടം, കലം വരവ്, കലശാട്ടം എന്നിവയാണ് അംഗങ്ങൾ.തിരുവോണം, രേവതി, അഷ്ടമി, രോഹിണി എന്നീ നാളുകളിൽ വിശേഷപൂജകളോടുകൂടിയ ആരാധനകളാണ് നടക്കുന്നത്.ഈ ആരാധനകളാണ് അറിയപ്പെടുന്നത് ഉപാംഗങ്ങൾ എന്നറിയപ്പെടുന്നത്. വിശാഖം നാളിലെ ഭണ്ഡാരം എഴുന്നെള്ളത്തിനുമുമ്പും മകം നാൾ ഉച്ച ശീവേലിക്ക് ശേഷവും സ്‌ത്രീകൾക്ക് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

വൈശാഖ മഹോത്സവവേളയിൽ കൊട്ടിയൂരിൽ ദർശനം നടത്തി മടങ്ങുന്നവര്‍ ഭക്ത്യാദരപൂർവ്വം പ്രസാദമായി കൊണ്ടുപോകുന്ന ഓടപ്പൂവിനും ദക്ഷയാഗചരിതവുമായി ബന്ധമുണ്ട്. വിരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷന്റെ താടി (ദീക്ഷ) പറിച്ചെറിഞ്ഞ ശേഷമാണ് തലയറുത്തത്‌. ദീക്ഷ വീരഭദ്രൻ കാറ്റിൽ പറത്തി. ഈ ദീക്ഷയത്രെ ഓടപ്പൂക്കൾ പ്രതിനിധാനം ചെയ്യുന്നത്. പൂമുഖത്തും പൂജാമുറിയിലും വാഹനങ്ങളിലുമെല്ലാം ഈ ഓടപ്പൂക്കൾ തൂക്കിയിടുന്നത് സർവ്വൈശ്വര്യം പ്രദാനം ചെയ്യും എന്നാണ് വിശ്വാസം.

കൊട്ടിയൂർ വൈശാഖോത്സവത്തിൽ എല്ലാ ദിവസവും സ്ത്രീകൾക്ക് പ്രവേശനം ഇല്ല. സ്ത്രീകൾക്ക് പങ്കെടുക്കാന് കഴിയുന്ന പ്രത്യേക ദിവസങ്ങൾ ഉത്സവത്തിനുണ്ട്. ആ ദിവസങ്ങളിൽ മാത്രമേ അക്കരെ കൊട്ടിയൂരിലേക്ക് സത്രീകളെ അനുവദിക്കുകയുള്ളൂ. ബാക്കിയുള്ള ദിവസങ്ങളിൽ ഇക്കരെ കൊട്ടിയൂർ വരെ മാത്രം വന്ന് മടങ്ങേണ്ടി വരും.നെയ്യാട്ടത്തിന് പിറ്റേ ദിവസം രാത്രിയോടെ ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ കൊട്ടിയൂരിൽ എത്തും. മുൻവർഷത്തെ ഉത്സവത്തിന് ശേഷം മണത്തണ കരിമ്പനയ്‌ക്കൽ ഗോപുരത്തിൽ സൂക്ഷിച്ചിട്ടുള്ള സ്വർണ്ണം, വെള്ളി കുംഭങ്ങൾ, തിരുവാഭരണങ്ങൾ, കുടപതികൾ തുടങ്ങിയവ കൊട്ടിയൂരിലേക്ക് ആഘോഷപൂർവ്വം എഴുന്നള്ളിക്കുന്ന ചടങ്ങാണിത്. ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ കൊട്ടിയൂർ സന്നിധാനത്ത് എത്തിയ ശേഷം മാത്രമേ ഇവിടുത്തെ നിത്യപൂജകളും ദർശനവും ആരംഭിക്കുകയുള്ളൂ.

കൊട്ടിയൂർ വൈശാഖ മഹോത്സവം പ്രധാന ചടങ്ങുകൾ

ഏപ്രിൽ 25 വ്യാഴാഴ്ച – പ്രക്കൂഴം
മേയ് 16 വ്യാഴാഴ്ച നീരെഴുന്നള്ളത്ത്
മേയ് 21 ചൊവ്വാഴ്ച നെയ്യാട്ടം
മേയ് 22 ബുധനാഴ്ച ഭണ്ഡാരം എഴുന്നള്ളത്
മേയ് 29 ബുധനാഴ്ച തിരുവോണം ആരാധന, ഇളനീർവെയ്‌പ്പ്,
മേയ് 30 വ്യാഴാഴ്ച ഇളനീരാട്ടം അഷ്ടമ ആരാധന
ജൂൺ 2 ഞായർ രേവതി ആരാധന
ജൂൺ 6 വ്യാഴാഴ്ച രോഹിണി ആരാധന
ജൂൺ 8 ശനിയാഴ്ച തിരുവാതിര ചതുശ്ശതം
ജൂൺ 9 ഞായറാഴ്ച പുണർതം ചതുശ്ശതം
ജൂൺ 11 ചൊവ്വാഴ്ച ആയില്യം ചതുശ്ശതം
ജൂൺ 113 വ്യാഴാഴ്ച മകം കലംവരവ്
ജൂൺ 16 ഞായറാഴ്ച അത്തം ചതുശ്ശതം, വാളാട്ടം കലശപൂജ
ജൂൺ 17 തിങ്കളാഴ്ച തൃക്കലശാട്ട് എന്നിങ്ങനെയാണ് കൊട്ടിയൂർ വൈശാഖ മഹോത്സവം 2024 ലെ ചടങ്ങുകൾ.


Share our post
Continue Reading

KETTIYOOR

കൊട്ടിയൂർ വൈശാഖോത്സവം; ദൈവത്തെ കാണൽ ചടങ്ങ് നടത്തി 

Published

on

Share our post

പേരാവൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻ്റെ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ച് ദൈവത്തെ കാണൽ ചടങ്ങ്

മണത്തണ വാകയാട്ട് പൊടിക്കളത്തിൽ നടന്നു. കുറിച്യ സ്ഥാനീകനായ ഒറ്റപ്പിലാൻ പണിക്കരുടെയും കാടൻ സ്ഥാനീകന്റെയും നേതൃത്വത്തിൽ ഗോത്രാചാര രീതിയിലാണ് ചടങ്ങ്. അവിലും ശർക്കരയും തേങ്ങയും ഉൾപ്പെട്ട പൂജയാണ് ദൈവത്തെ കാണൽ ദിവസം നടക്കുന്നത്. 

കൊട്ടിയൂരിന്റെ നാല് ഊരാളൻമാരെയും സാക്ഷിയാക്കി കുറിച്യ സ്ഥാനീകൻ തൻ്റെ പൂജാ വേളയിൽ ദൈവത്തോട് സംസാരിക്കുന്നതും വൈശാഖ മഹോത്സവ ഒരുക്കങ്ങൾക്ക് അനുവാദം വാങ്ങുന്നതുമാണ് ചടങ്ങ്. മുൻകാലങ്ങളിൽ പൊടിക്കളങ്ങളിൽ ശേഖരിച്ചിരുന്ന ‘നെല്ല്’ വൈശാഖ മഹോത്സവ ആവശ്യത്തിലേക്ക് സ്വീകരിച്ചിരുന്നത് ദൈവത്തെക്കാണൽ ചടങ്ങോടുകൂടിയായിരുന്നു 

കൊട്ടിയൂരിന്റെ അധീനതയിലുള്ള പതിനെട്ടര പൊടിക്കളങ്ങളെ കേന്ദീകരിച്ചായിരുന്നു പൂർവകാലത്ത് വൈശാഖ മഹോത്സവത്തിനാവശ്യമായ നെല്ല് സംഭരിച്ചിരുന്നത്. കർഷകരായ ഗ്രാമീണർ സമർപ്പിക്കുന്ന നെല്ല് വയൽ പ്രദേശങ്ങളോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ പൊടിക്കളങ്ങളിലായിരുന്നു ശേഖരിക്കുക. നെല്ല് ക്ഷേത്രത്തിലേക്ക് സ്വീകരിക്കുന്നത് ‘ദൈവത്തെ കാണൽ’ ചടങ്ങോടുകൂടിയായിരുന്നു. പത്തായപ്പുരകളിൽ നിന്നും ഇക്കരെക്ഷേത്രത്തിലെത്തുന്ന നെല്ല് അളന്നു തിട്ടപ്പെടുത്തി വിവിധ ആവശ്യങ്ങളിലേക്ക് തരം തിരിക്കുന്നത് ‘പ്രക്കൂഴം’ ദിവസമാണ്.  

പതിനെട്ടര പൊടിക്കളങ്ങളിൽ പ്രധാനപ്പെട്ടതാണ് മണത്തണ വാകയാട്ട് പൊടിക്കളം. പത്തായപ്പുരകളും, പൊടിക്കളങ്ങളിൽ പലതും ഇന്ന് ഇല്ലാതായെങ്കിലും വാകയാട്ടെ പൊടിക്കകളത്തിൽ നടക്കുന്ന ഗോത്രാചാര ചടങ്ങിന് പ്രാധാന്യം ഏറെയാണ്. 

ചൊവ്വാഴ്ച രാവിലെ പത്തോടെ ആരംഭിച്ച ദൈവത്തെ കാണൽ ചടങ്ങിൽ ട്രസ്റ്റി ബോർഡ് ചെയർമാനും പാരമ്പര്യ ട്രസ്റ്റിയുമായ കെ.സി. സുബ്രഹ്മണ്യൻ നായർ, മറ്റ് പാരമ്പര്യ ട്രസ്റ്റിമാരായ തിട്ടയിൽ നാരായണൻ നായർ, കുളങ്ങരയത്ത് കൃഷ്ണൻ നായർ, എക്സിക്യൂട്ടീവ് ഓഫീസർ കെ. ഗോകുൽ, മാനേജർ നാരായണൻ, ദേവസ്വം ജീവനക്കാർ എന്നിവരും നിരവധി ഭക്ത ജനങ്ങളും പങ്കെടുത്തു. 

ഗോത്രാചാരത്തിൽ തുടങ്ങി ‘ശൈവ- വൈഷ്ണവ- ശാക്തേയ’ ആരാധന രീതികൾ സമന്വയിക്കുന്ന വൈശാഖ മഹോത്സവത്തിന്റെ ഒരുക്കങ്ങൾക്ക് ദൈവത്തെ കാണൽ ‘ ചടങ്ങോടെ തുടക്കമാവുകയാണ്. 

വൈശാഖ മഹോത്സവത്തിൻ്റെ നാളുകൾ കുറിക്കുന്ന ചടങ്ങായ പ്രക്കൂഴം വ്യാഴാഴ്ച ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നടക്കും. ക്ഷേത്ര സന്നിധിയിലെ കുത്തോട് മണ്ഡപത്തിലാണ് തീയതി കുറിക്കൽ ചടങ്ങ് നടക്കുക. തണ്ണീർ കുടി ചടങ്ങ്, നെല്ലളവ്, അവിൽ അളവ്, ആയില്യാർക്കാവിൽ ഗൂഢ പൂജ എന്നിവയാണ് പ്രക്കൂഴത്തിലെ പ്രധാന ചടങ്ങുകൾ. മേയ് 21ന് നെയ്യാട്ടത്തോടെ ഈ വർഷത്തെ വൈശാഖ മഹോത്സവം ആരംഭിക്കും.


Share our post
Continue Reading

KETTIYOOR

കൊട്ടിയൂർ ഉത്സവം ഹരിതോത്സവമാക്കും

Published

on

Share our post

കൊട്ടിയൂർ : മേയിൽ ആരംഭിക്കുന്ന കൊട്ടിയൂർ വൈശാഖമഹോത്സവം “ഹരിതോത്സവം” ആയി നടത്താൻ ദേവസ്വം ഓഫീസ് ഹാളിൽ ചേർന്ന വിവിധ വകുപ്പ്, മിഷൻ മേധാവികളുടെ യോഗം തീരുമാനിച്ചു.ഉത്സവ നഗരിയിൽനിന്നും ഹരിതകർമസേന വഴി ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ സൂക്ഷിക്കാൻ എം. സി.എഫിന്റെ നിർമാണം ഈ ആഴ്ച തുടങ്ങും. ജൈവ മാലിന്യം സംസ്‌ക്കരിക്കാൻ കുഴി കമ്പോസ്റ്റ് യൂണിറ്റും പണിയും. അക്കരെ കൊട്ടിയൂർ, നടുക്കുനി, ഇക്കരെ കൊട്ടിയൂർ, മന്ദംചേരി എന്നിവിടങ്ങളിലായി 40 ബ്ലോക്ക് ടോയ്‌ലറ്റുകൾ ശുചിത്വമിഷന്റെ സഹായത്താൽ നിർമ്മിക്കും.

ഒറ്റതവണ പ്ലാസ്‌റ്റിക് നിരോധനം കർശനമായി നടപ്പാക്കും.കച്ചവട സ്ഥാപനങ്ങളും ഉത്സവ നഗരിയും ഹരിത പ്രോട്ടോകോൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ വിവിധ വകുപ്പുകളുടെയും മിഷനുകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി സ്ക്വാഡ് രൂപീകരിക്കും. ജില്ലാ ശുചിത്വ എൻഫോഴ്സ് ടീമിന്റെയും, പഞ്ചായത്ത് വിജിലൻസ് ടീമിന്റെയും പരിശോധനയും ഉണ്ടാകും.

ദേവസ്വം പരിധിയിലുള്ള മുഴുവൻ കുടിവെള്ള കിണറുകളിലെ വെള്ളം പരിശോധനക്ക് അയച്ച് ഗുണനിലവാരം ഉറപ്പാക്കും. അക്കരെ ക്ഷേത്ര പറമ്പിൽ ഒരു കിണർ കൂടി നിർമ്മിക്കും, കൂടുതൽ ശുചീകരണ തൊഴിലാളികളെ നിയോഗിക്കുകയും,പാഴ് വസ്തു ശേഖരണത്തിനായി എല്ലായിടത്തും ബിന്നുകൾ സ്ഥാപിക്കുകയും ചെയ്യും. മുഴുവൻ കച്ചവടസ്ഥാപനങ്ങളിലും ജൈവം,അജൈവം പാഴ് വസ്തുക്കൾ വേർതിരിച്ച് സൂക്ഷിക്കാൻ ബിന്ന് സ്ഥാപിക്കണമെന്ന് കർശന നിർദ്ദേശം നൽകും.

ദേവസ്വം ചെയർമാൻ കെ.സി സുബ്രമണ്യൻ നായർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ. കെ.സോമശേഖരൻ, ശുചിത്വ മിഷൻ ജില്ലാ അസി. കോർഡിനേറ്റർ കെ. ആർ. അജയകുമാർ,പഞ്ചായത്ത് അസി. സെക്രട്ടറി രമേശ്‌ ബാബു കൊയിറ്റി, ഹെൽത്ത് ഇൻസ്പെക്ടർ എം. ടി.റോയ്, ദേവസ്വം എക്‌സികുട്ടീവ് ഓഫീസർ കെ.ഗോകുൽ തുടങ്ങിയവർ സംബന്ധിച്ചു.ദേവസ്വം മാനേജർ കെ. നാരായണൻ, എഞ്ചിനിയർ സി.ജി. മനോജ്‌, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ, ട്രെസ്റ്റി എൻ. പ്രശാന്ത്, ജെ.എച്. ഐ. ആനന്ദ് എന്നിവർ സംസാരിച്ചു.


Share our post
Continue Reading

health15 hours ago

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

Kannur15 hours ago

യു.ജി.സി-നെറ്റ് പരീക്ഷ` `പരിശീലനം

Kerala15 hours ago

കുറഞ്ഞ ചിലവിൽ സുരക്ഷിത യാത്ര’; വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഗവി യാത്രകൾ പ്രഖ്യാപിച്ച് കെ.എസ്.ആർ.ടിസി

MATTANNOOR16 hours ago

കത്താതെ തെരുവുവിളക്കുകൾ; ചാവശ്ശേരി ടൗൺ ഇരുട്ടിൽ

Kerala16 hours ago

ലിറ്റ്‌സിയ വാഗമണിക, വാഗമണ്ണിന്റെ പേരിൽ പുതിയ സസ്യം

Kerala16 hours ago

ഗ്രേസ് മാർക്ക് നിശ്ചയിച്ചു, മൂന്നുമുതൽ 100 വരെ മാർക്ക്; പ്ലസ് വൺ പ്രവേശനത്തിന് ബോണസ് മാർക്കില്ല

Kerala16 hours ago

കോഴിക്കോട്ട് ഓട്ടോറിക്ഷയില്‍ ഡ്രൈവറെ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

Kerala17 hours ago

സംസ്ഥാനത്ത് പുതുക്കിയ ഡ്രൈവിങ് ടെസ്റ്റ് രീതി മെയ് ഒന്ന് മുതല്‍

Kerala17 hours ago

അറ്റകുറ്റപ്പണിക്കായി മാഹി പാലം തിങ്കളാഴ്ച മുതല്‍ അടക്കും

Breaking News17 hours ago

കൊച്ചി പാലാരിവട്ടത്ത് അടിപിടിക്കിടെ യുവാവ് കുത്തേറ്റു മരിച്ചു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR10 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur8 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur11 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News1 month ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!