ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ കണ്ടക്ടർ കുഴഞ്ഞുവീണ് മരിച്ചു
തിരൂർ: ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസ്സിൽ കുഴഞ്ഞുവീണ് കണ്ടക്ടർ മരിച്ചു. പൊന്നാനി-കുറ്റിപ്പുറം-തിരൂർ റൂട്ടിലോടുന്ന ‘നിലാവ്’ ബസിലെ കണ്ടക്ടർ തവനൂർ മുരുടാവിൽപടി സ്വദേശി കാക്കശ്ശേരി കുന്നിൻ രമേശൻ (ഉണ്ണിക്കുട്ടൻ-50) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 7.30-ഓടെയായിരുന്നു സംഭവം. പൊന്നാനിയിൽനിന്ന് ബസ് തിരൂരിലേക്ക് വരുന്ന വഴി ബി.പി. അങ്ങാടിയിൽവെച്ചാണ് രമേശൻ ബസ്റ്റിൽ കുഴഞ്ഞുവീണത്. ഉടനെ ഡ്രൈവർ ബി.പി. അങ്ങാടിയിലെ നീലി ആശുപത്രിക്ക് സമീപത്തേക്ക് ബസ്സ് എത്തിച്ചു. അവിടെ ചികിത്സ തേടുകയും തുടർന്ന് തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: രജനി. മക്കൾ: കിരൺ, ആദിത്യൻ
