കെഎസ്ഇബിയുടെ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി; ഗ്രാന്‍ഡ് അനുവദിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍

Share our post

ന്യൂഡല്‍ഹി: കെഎസ്ഇബിയുടെ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്ക് ഗ്രാന്‍ഡ് അനുവദിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. മീറ്ററൊന്നിന് 900 രൂപ ഗ്രാന്‍ഡ് നല്‍കാമെന്ന് കേന്ദ്ര ഊര്‍ജ മന്ത്രാലയ സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള യോഗത്തില്‍ തീരുമാനമായി.

ഗ്രാന്‍ഡ് വരുന്നതോടെ സാമ്പത്തിക ബാധ്യത കുറയുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബിയും ഉപഭോക്താക്കളും. കേന്ദ്രം നിര്‍ദേശിച്ച രീതിയിലല്ലാതെ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിച്ചതിനെതുടര്‍ന്ന് നേരത്തെ ഗ്രാന്‍ഡ് നിഷേധിച്ചിരുന്നു.

സ്വകാര്യ കമ്പനിക്ക് നടത്തിപ്പ് ചുമതല നല്‍കി ചെലവാക്കിയ തുക ഗഡുക്കളായി പിരിച്ചെടുക്കാവുന്ന ടോട്ടക്‌സ് മാതൃകയില്‍ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്.

ഇത് ഉപഭോക്താക്കള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാവുമെന്ന് ചൂണ്ടിക്കാട്ടി കെഎസ്ഇബിയിലെ ഇടത് സംഘടനകള്‍ ശക്തമായ സമരം നടത്തി. ഇതോടെയാണ് സ്വന്തം നിലയില്‍ പദ്ധതി നടപ്പിലാക്കുന്ന കാപ്പക്‌സ് രീതി മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇതുപ്രകാരം ഒന്നാം ഘട്ടത്തില്‍ മൂന്ന് ലക്ഷം സ്മാര്‍ട്ട് മീറ്ററുകളില്‍ 1.8 ലക്ഷം മീറ്ററുകള്‍ സ്ഥാപിക്കുകയും ചെയ്തു. രണ്ടാം ഘട്ടത്തില്‍ 50 ലക്ഷം സ്മാര്‍ട്ട് മീറ്ററുകളാണ് സ്ഥാപിക്കുക. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. ഫിനാന്‍സ് ബിഡ് തുറന്നപ്പോള്‍ അടങ്കല്‍ തുകയെക്കാല്‍ 41.34 ശതമാനം തുക കുറച്ചാണ് ഒന്നാം ബിഡ്ഡര്‍ ക്വാട്ട് ചെയ്തത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!