‘പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണമാകാം’; സര്‍ക്കാരിന് നിയമോപദേശം
തിരുവനന്തപുരം: സിഎംആര്‍എല്‍- എക്സാലോജിക് കേസിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തില്‍ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. പിണറായിക്കും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം ആകാമെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഏത് അന്വേഷണം നടത്തണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം. അഡ്വക്കേറ്റ് ജനറലാണ് സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്. കേസ് എടുക്കണോ എന്ന് വിജിലന്‍സിന് തീരുമാനിക്കാം. ഇ ഡി അയച്ച കത്തിലെ രേഖകള്‍ അന്വേഷണത്തിന് പര്യാപ്തമാണെന്നുമാണ് അഡ്വക്കേറ്റ് ജനറലിന്റെ നിലപാട്.
