കോളയാട് സെയ്ന്റ് സേവ്യേഴ്‌സ് സ്‌കൂൾ ശതാബ്ദിയാഘോഷം; പൂർവ അധ്യാപക-വിദ്യാർത്ഥി സംഗമം ഞായറാഴ്ച

Share our post

കോളയാട്: സെയ്ന്റ് സേവ്യേഴ്‌സ് യുപി സ്‌കൂൾ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി പൂർവ അധ്യാപക-വിദ്യാർഥി സംഗമം ‘നൂറ് ഓർമ്മ 2026’ ഞായറാഴ്ച സ്‌കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് രണ്ടിന് ഏഷ്യൻ അത്‌ലറ്റിക് ഗോൾഡ് മെഡൽ ജേതാവും പൂർവ വിദ്യാർഥിയുമായ ക്യാപ്റ്റൻ ഒ.സി.ദിലീപ് കുമാർ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഹ്ലാദൻ മുഖ്യാതിഥിയാവും. ഏറ്റവും പ്രായം കൂടിയ പൂർവ വിദ്യാർഥി മുത്തുപറമ്പിൽ സി.സി.ഏലിയാമ്മയെ (94) ചടങ്ങിൽ ആദരിക്കും.

1927-ൽ സ്ഥാപിതമായ സ്‌കൂളിന്റെ ഒരു വർഷം നീളുന്ന ശതാബ്ദിയാഘോഷം 2026 ഫിബ്രവരി 26-നാണ് തുടങ്ങിയത്. 2027 ജനുവരി അവസാനവാരം ആഘോഷങ്ങൾ സമാപിക്കും. ശതാബ്ദിയുടെ ഭാഗമായി സ്‌കൂളിലെ ഒരു വിദ്യാർഥിയുടെ കുടുംബത്തിന് സ്‌നേഹവീട് നിർമിച്ചു നൽകുന്നുണ്ട്.

കൂടാതെ, മുഴുവൻ വിദ്യാർഥികളുടെയും വീടുകൾ സന്ദർശിക്കുകയും വിവിധ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു. പത്രസമ്മേളനത്തിൽ സംഘാടക സമിതി കൺവീനർ സജേഷ്ജി, പ്രഥമധ്യാപിക സിസ്റ്റർ സോജിയ.കെ.ജോസഫ്, ഫിനാൻസ് കമ്മിറ്റി കൺവീനർ സനിൽ തോമസ്, കെ.ശ്രീജ, തുഷാര സെബാസ്റ്റ്യൻ, സിസിലി ജോസ് എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!