യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രാക്കിൽ അറ്റകുറ്റപ്പണി, ജനശതാബ്ദി അടക്കമുള്ള ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
പാലക്കാട്: പാലക്കാട് ഡിവിഷന് കീഴിൽ റെയിൽവേ ട്രാക്കിൽ അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ ജനശതാബ്ദിയും ഇന്റർസിറ്റിയും അടക്കമുള്ള ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. ചില ട്രെയിനുകളുടെ സമയം പുനഃക്രമീകിരിക്കുകയും ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 17, 30 തീയതികളിലാണ് നിയന്ത്രണം.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
- 16307, ആലപ്പുഴ-കണ്ണൂർ എക്‌സ്പ്രസ്: സെപ്റ്റംബർ 17-ന് കൊയിലാണ്ടിയിൽ സർവീസ് അവസാനിപ്പിക്കും. കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയിലുള്ള സർവീസ് റദ്ദാക്കി.
- 12082, തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ്: സെപ്റ്റംബർ 17-ന് എലത്തൂരിൽ സർവീസ് അവസാനിപ്പിക്കും. എലത്തൂരിനും കണ്ണൂരിനും ഇടയിൽ സർവീസ് റദ്ദാക്കി.
- 16608, കോയമ്പത്തൂർ-കണ്ണൂർ എക്‌സ്പ്രസ്: സെപ്റ്റംബർ 30-ന് കൊയിലാണ്ടിയിൽ സർവീസ് അവസാനിപ്പിക്കും. കൊയിലാണ്ടിക്കും കണ്ണൂരിനും ഇടയിലുള്ള സർവീസ് റദ്ദാക്കി.
- 16307, ആലപ്പുഴ-കണ്ണൂർ എക്‌സ്പ്രസ്: സെപ്റ്റംബർ 30-ന് എലത്തൂരിൽ സർവീസ് അവസാനിപ്പിക്കും. എലത്തൂരിനും കണ്ണൂരിനും ഇടയിൽ സർവീസ് റദ്ദാക്കി.
- 12082, തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ്: സെപ്റ്റംബർ 30-ന് കോഴിക്കോട്ട് സർവീസ് അവസാനിപ്പിക്കും. കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ സർവീസ് റദ്ദാക്കി.
സമയം പുനഃക്രമീകരിച്ച ട്രെയിൻ
- 07098- മംഗളൂരു സെൻട്രൽ-ഹൈദരാബാദ് സ്‌പെഷ്യൽ എക്‌സ്പ്രസ്: സെപ്റ്റംബർ 17-ന് മംഗളൂരുവിൽനിന്ന് രാത്രി 20.30-ന് പുറപ്പെടേണ്ട ട്രെയിൻ അന്ന് രാത്രി 21.00-ന് മാത്രമേ പുറപ്പെടൂ, 30 മിനിറ്റ് വൈകും.
വഴിയിൽ പിടിച്ചിടുന്ന ട്രെയിനുകൾ
- 16630, മംഗളൂരു സെൻട്രൽ-തിരുവനന്തപുരം മലബാർ എക്‌സ്പ്രസ്: സെപ്റ്റംബർ 17-ന് യാത്രയ്ക്കിടയിൽ 60 മിനിറ്റ് പിടിച്ചിടും.
- 12431, തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്: സെപ്റ്റംബർ 17-ന് യാത്രയ്ക്കിടയിൽ 40 മിനിറ്റ് പിടിച്ചിടും.
